ജനാധിപത്യപരമായ പ്രതിഷേധങ്ങളും പ്രചാരണങ്ങളും തടയുന്ന കോടതിവിധിയുടെ പേരില്‍ തൊഴിലാളികളും ജീവനക്കാരും നടത്തുന്ന സമരങ്ങളെ നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ഒരു ബാറിനുമുന്നില്‍ തൊഴിലാളികള്‍ പന്തല്‍ കെട്ടി സത്യഗ്രഹംഇരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്.
എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി സ്ഥലംമാറ്റങ്ങളും പിരിച്ചുവിടലുകളും വ്യാപകമായി നടക്കുകയാണ്. നാലും അഞ്ചും വര്‍ഷം ജോലി ചെയ്തുവന്ന ജീവനക്കാരെ നിഷ്കരുണം പിരിച്ചുവിട്ട് നിശ്ചിത യോഗ്യതപോലുമില്ലാത്ത പാര്‍ശ്വവര്‍ത്തികളെ നിയമിക്കുകയാണ്. സ്ഥലംമാറ്റത്തിലും നിയമനത്തിലും അഴിമതി സാര്‍വത്രികമായി. ഇത്തരം നടപടികള്‍ക്കെതിരെ സ്ഥാപനത്തിന് മുന്നിലോ വഴിയോരത്തോ പ്രതിഷേധിക്കാന്‍ പാടില്ലെന്ന തികച്ചും തൊഴിലാളിവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് പല മാനേജ്മെന്റും നടപ്പാക്കുന്നത്. കെഎഫ്സിയിലെ ജീവനക്കാര്‍ക്കെതിരായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്വീകരിച്ച ശിക്ഷാനടപടികള്‍ ഇതിന് ഉദാഹരണമാണ്. ഇത്തരം ജനാധിപത്യവിരുദ്ധമായ നടപടികളില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണം.
കോടതി വിധി ദുര്‍വ്യാഖ്യാനിച്ച് യോഗം ചേരാനും പ്രകടനം നടത്താനും സമരംചെയ്യാനുമുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു.
deshabhimani 230711

ReplyDelete