സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി. യൂണിറ്റിന് 25 പൈസയാണ് വര്‍ധന. വര്‍ധന ആഗസ്ത് ഒന്നിന് പ്രാബല്യത്തില്‍വരും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 25 പൈസവീതം ഈടാക്കാനുള്ള ബോര്‍ഡിന്റെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമീഷന്‍ അംഗീകരിച്ചു. ഇന്ധനവില വര്‍ധനമൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ 181.14 കോടി രൂപയുടെ അധികബാധ്യത നികത്തുന്നതിന് ആറുമാസം സര്‍ചാര്‍ജ് ഈടാക്കാനാണ് അനുമതി. സംസ്ഥാനത്തെ 80 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 20 ലക്ഷം വാണിജ്യ, വ്യാവസായിക ഉപയോക്താക്കള്‍ക്കും വര്‍ധന ഒരുപോലെ ബാധകമാകും. വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒരാഴ്ചമുമ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്ന താഴ്ന്ന താരിഫിലുള്ളവര്‍ 150 രൂപ അടയ്ക്കേണ്ട സ്ഥാനത്ത് ആഗസ്തുമുതല്‍ 175 രൂപ അടയ്ക്കേണ്ടിവരും. സംസ്ഥാനത്തെ ഗാര്‍ഹിക ഉപയോക്താക്കളില്‍ പകുതിപേരും 150നും 200നും ഇടയ്ക്ക് യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇവര്‍ക്ക് മാസം 50 രൂപവരെ കൂടും. 300 യൂണിറ്റ് ഉപയോഗിക്കുന്ന ഇടത്തരക്കാര്‍ മാസം 75 രൂപ അധികമായി കണ്ടെത്തണം. പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധനയ്ക്കുപിന്നാലെ വൈദ്യുതിനിരക്ക് വര്‍ധന ഉപയോക്താക്കള്‍ക്ക് കനത്ത ആഘാതമായി. മാസം 20 യൂണിറ്റില്‍ കുറവും കണക്ടഡ് ലോഡ് 500 വാട്ടില്‍ കുറവുമുള്ള ഉപയോക്താക്കളെ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ,ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഒരുലക്ഷത്തില്‍ താഴെമാത്രമാണ്.
കഴിഞ്ഞ ഒക്ടോബര്‍മുതല്‍ 2011 മാര്‍ച്ചുവരെ കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങിയ ഇനത്തില്‍ 161.23 കോടി രൂപ ബാധ്യതയുള്ളതായി ബോര്‍ഡ് റഗുലേറ്ററി കമീഷനെ അറിയിച്ചിരുന്നു. റഗുലേറ്ററി കമീഷന്‍ ഇത് 150.29 കോടിയായി നിജപ്പെടുത്തി. ബോര്‍ഡിന് നേരത്തെയുണ്ടായിരുന്ന 30.85 കോടിയടക്കം മൊത്തം ബാധ്യത 181.14 കോടിയായും റഗുലേറ്ററി കമീഷന്‍ നിര്‍ണയിച്ചു. 2007-08, 2008-09 വര്‍ഷത്തെ കണക്ക് സമഗ്രപരിശോധനയ്ക്കുശേഷം വൈദ്യുതി ബോര്‍ഡിന് 21 കോടി രൂപ ലാഭമുണ്ടെന്ന് റഗുലേറ്ററി കമീഷന്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ബാധ്യതയുടെ ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാതെ ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഈ വര്‍ഷം സംസ്ഥാനത്ത് പദ്ധതിപ്രദേശങ്ങളില്‍ നല്ല മഴ ലഭിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷവും നല്ല മഴ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ കണക്ക് സമഗ്രമായി പരിശോധിക്കുമ്പോള്‍ ബോര്‍ഡിന്റെ ലാഭം കൂടാനേ സാധ്യതയുള്ളൂ. വേനല്‍ക്കാലത്ത് അധികതുകയ്ക്ക് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ ബാധ്യത നികത്താന്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിച്ച് പിന്നീട് ബോര്‍ഡിന്റെ ലാഭത്തില്‍നിന്ന് തിരിച്ച് ഈടാക്കാമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം വേനല്‍ക്കാലത്ത് വാങ്ങിയ വൈദ്യുതിയുടെ ബാധ്യത നികത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് സബ്സിഡി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ധന സര്‍ചാര്‍ജായി ഈടാക്കുന്ന തുകയുടെ വിവരം കൃത്യമായി ബില്ലില്‍ രേഖപ്പെടുത്താന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈദ്യുതി റഗുലേറ്ററി കമീഷന്‍ അറിയിച്ചു. പിരിച്ചെടുക്കുന്ന തുകയുടെ കണക്ക് അതത് മാസം കമീഷന് ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
deshabhimani 230711
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടി. യൂണിറ്റിന് 25 പൈസയാണ് വര്‍ധന. വര്‍ധന ആഗസ്ത് ഒന്നിന് പ്രാബല്യത്തില്‍വരും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 25 പൈസവീതം ഈടാക്കാനുള്ള ബോര്‍ഡിന്റെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമീഷന്‍ അംഗീകരിച്ചു. ഇന്ധനവില വര്‍ധനമൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ 181.14 കോടി രൂപയുടെ അധികബാധ്യത നികത്തുന്നതിന് ആറുമാസം സര്‍ചാര്‍ജ് ഈടാക്കാനാണ് അനുമതി. സംസ്ഥാനത്തെ 80 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 20 ലക്ഷം വാണിജ്യ, വ്യാവസായിക ഉപയോക്താക്കള്‍ക്കും വര്‍ധന ഒരുപോലെ ബാധകമാകും. വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒരാഴ്ചമുമ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.
ReplyDelete