കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം പി ജി സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. സുപ്രിംകോടതി വിധിയനുസരിച്ച് ഈ സീറ്റുകളിലേക്ക് ഇന്ന് വൈകുന്നേരത്തിനു മുമ്പ് സര്‍ക്കാര്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ നടപടിക്കെതിരെ സ്വാശ്രയ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനും പരിയാരം മെഡിക്കല്‍ കോളജ്മാനെജ്‌മെന്റും നല്‍കിയ ഹര്‍ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് തള്ളി. ഈ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തിയ മാനേജ്‌മെന്റുകളുടെ നടപടി ചട്ടവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
പരിയാരം മെഡിക്കല്‍ കോളജില്‍ ആകെയുള്ള 21 സീറ്റില്‍ 16 സീറ്റിലേക്കും മാനേജ്‌മെന്റ് നടത്തിയ പ്രവേശനം സുപ്രിം കോടതി വിധിയനുസരിച്ച് തെറ്റാണെന്നും കോടതി വ്യക്തമാക്കി. 21ല്‍ ബാക്കിയുള്ള അഞ്ചു സീറ്റുകള്‍ വിട്ടുകൊടുക്കാമെന്നും അധികമായി പ്രവേശനം നടത്തിയ അഞ്ചു സീറ്റുകള്‍ അടുത്തവര്‍ഷം മാനെജ്‌മെന്റ് സീറ്റില്‍നിന്നു വിട്ടുകൊടുക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും നിരാകരിച്ചു.
സര്‍ക്കാരിനു അനുകൂലമായ വിധി വന്നതോടെ ഫെഡറേഷന്റെ കീഴിലുള്ള തിരുവല്ലയിലെ പുഷ്പഗിരി, കോലഞ്ചേരിയിലെ മലങ്കര, തൃശൂരിലെ ജൂബിലി, അമല, പരിയാരം എന്നീ മെഡിക്കല്‍ കോളജുകളിലെ പിജി പ്രവേശനത്തിലെ 50% സീറ്റുകളിലേക്കു സര്‍ക്കാരിനു പ്രവേശനം നടത്താം. ഇതുപ്രകാരം 66 പിജി സീറ്റുകളും എട്ട് പിജി ഡിപ്ലോമ സീറ്റുകളും സര്‍ക്കാരിന് അവകാശപ്പെട്ടതായി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പിജി കോഴ്‌സുകള്‍ക്ക് യൂണിവേഴ്‌സിറ്റിയും മെഡിക്കല്‍ കൗണ്‍സിലും ഈ വര്‍ഷമാണ് അംഗീകാരം നല്‍കിയത്. ഈ കോളജുകള്‍ക്ക് എന്‍ ഒ സി നല്‍കുന്ന സമയത്ത് 50% സീറ്റ് സര്‍ക്കാരിനുള്ളതാണെന്ന് വ്യവസ്ഥചെയ്തിരുന്നു. ഇതനുസരിച്ച് പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്‌പെക്റ്റസും ഇറക്കി. 50% സീറ്റിലേക്കുള്ള അലോട്ട്‌മെന്റ് സര്‍ക്കാര്‍ നടത്തണമെന്നു കാണിച്ച് സര്‍ക്കാരിന് കത്തയച്ചു. ഇതുപ്രകാരം മേയ് 25ന് മുഴുവന്‍ സീറ്റിലേക്കും അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കേണ്ടിയിരുന്നു. എം സി ഐ നിര്‍ദേശ പ്രകാരം മേയ് 31നു മുന്‍പായി പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര അലോട്ട്‌മെന്റില്‍ ഒഴിവുവരുന്ന സീറ്റുകളിലേക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് സുപ്രിം കോടതി ജൂണ്‍ 30 വരെ സമയം നീട്ടിക്കൊടുത്തതിനാല്‍ സ്വാശ്രയ കോളജിലേക്കുള്ള സര്‍ക്കാര്‍ ക്വാട്ട പ്രവേശനം വൈകി.
ഈ അവസരം മുതലെടുത്ത് നിശ്ചിത തീയതി കഴിഞ്ഞ് മാനേജ്‌മെന്റുകള്‍ മുഴുവന്‍ സീറ്റിലേക്കും സ്വന്തം നിലയില്‍ പ്രവേശനം നടത്തി. ഇതിനെതിരെ സര്‍ക്കാരിന്റെ പ്രവേശന ലിസ്റ്റില്‍ പേരുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു മാനേജ്‌മെന്റിന്റെ പ്രവേശനം സ്റ്റേ ചെയ്യിപ്പിച്ചു. ഇതേത്തുടര്‍ന്ന് അവകാശപ്പെട്ട സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ നടപടിക്കെതിരെയാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജുകളുടെ സംഘടനയായ ക്രിസ്ത്യന്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനജ്‌മെന്റ് ഫെഡറേഷനും പരിയാരം കോളജും കോടതിയെ സമീപിച്ചത്. ജൂണ്‍ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും സുപ്രിം കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയിലെ ഹര്‍ജി വിധി പറയാനായി രണ്ടുദിവസത്തേക്കു മാറ്റി. ഇന്നലെ രാവിലെ 11 മണിക്ക് സുപ്രിം കോടതി ഇന്നുവരെ സമയം അനുവദിച്ച് ഉത്തരവായി. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയും സര്‍ക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
ജനയുഗം 010711
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം പി ജി സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. സുപ്രിംകോടതി വിധിയനുസരിച്ച് ഈ സീറ്റുകളിലേക്ക് ഇന്ന് വൈകുന്നേരത്തിനു മുമ്പ് സര്‍ക്കാര്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ നടപടിക്കെതിരെ സ്വാശ്രയ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനും പരിയാരം മെഡിക്കല്‍ കോളജ്മാനെജ്‌മെന്റും നല്‍കിയ ഹര്‍ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് തള്ളി. ഈ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തിയ മാനേജ്‌മെന്റുകളുടെ നടപടി ചട്ടവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
ReplyDelete