കോഴിക്കോട്: ഓട്ടോയില്‍ മറന്നുവെച്ച 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയ സത്യസന്ധതക്ക് പ്രവാസികളുടെ അംഗീകാരം. കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായ കൊളത്തറ പുതിയപുരയില്‍ മുഹമ്മദ് റഫീഖിനെ തേടിയാണ് കടലിനക്കരെനിന്ന് അനുമോദനവും ആദരവും എത്തിയത്. ഓട്ടോയില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണാഭരണമടങ്ങിയ ബാഗ് ഉടമസ്ഥനെ തേടിപ്പിടിച്ച് റഫീഖ് തിരിച്ചേല്‍പ്പിച്ച വാര്‍ത്ത അറിഞ്ഞ പ്രവാസികള്‍ ഈ സത്യസന്ധതയെ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലാ പ്രവാസി അസോസിയേഷന്‍ യുഎഇ ആണ് അവാര്‍ഡ് നല്‍കുന്നത്. വെള്ളിയാഴ്ച ദുബായ് അല്‍നാസര്‍ ലഷയര്‍ ലാന്‍ഡിലാണ് ചടങ്ങ്. ഇതിനായി കഴിഞ്ഞ ദിവസം റഫീഖ് ദുബായിയിലേക്ക് പോയി. മാര്‍ച്ച് 18നാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ നളന്ദ ഹോട്ടലില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് റഫീഖിന്റെ ഓട്ടോയില്‍ യാത്രചെയ്തത്. തിരിച്ചുവരുന്നതിനിടെയാണ് ബാഗ് മറന്നുവെച്ചത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഇവരെ കണ്ടെത്തി ബാഗ് തിരിച്ചേല്‍പ്പിക്കുകയായിരുന്നു.
deshabhimani 010711
ഓട്ടോയില്‍ മറന്നുവെച്ച 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കിയ സത്യസന്ധതക്ക് പ്രവാസികളുടെ അംഗീകാരം. കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവറായ കൊളത്തറ പുതിയപുരയില്‍ മുഹമ്മദ് റഫീഖിനെ തേടിയാണ് കടലിനക്കരെനിന്ന് അനുമോദനവും ആദരവും എത്തിയത്.
ReplyDelete