ന്യൂഡല്‍ഹി: സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രവേശനം ഫീസും സംബന്ധിച്ച കാര്യങ്ങളില്‍ തെറ്റായ പ്രവണതയാണ് സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ പ്രകടിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പു നല്‍കി. പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ വര്‍ഷാവര്‍ഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള മെഡിക്കല്‍ പി.ജി പ്രവേശനത്തിന് സമയം നീട്ടിനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍. ഇന്നുവരെയാണ് സമയപരിധി നീട്ടിനല്‍കിക്കൊണ്ട് ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്‌നായിക് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി അനുസരിച്ചാവണം പ്രവേശനം പൂര്‍ത്തിയാക്കേണ്ടതെന്നും ബഞ്ച് നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ലിസ്റ്റില്‍നിന്നും പ്രവേശനം പൂര്‍ത്തിയാക്കിയതായി ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് റദ്ദാക്കണമെന്നും നിയമവിരുദ്ധ പ്രവേശനം നേടിയവരെ പുറത്താക്കണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന് തീരുമാനമെടുക്കാമെന്ന് ബഞ്ച് വ്യക്തമാക്കി. സ്വാശ്രയ കോളജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കെന്നും തിക്താനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഇത് അവസാനിപ്പിക്കാന്‍ നടപടി വേണം. നിയമം ലംഘിച്ചാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേസ് മുമ്പ് പരിഗണിച്ചപ്പോള്‍ തീയതി നീട്ടിനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് എതിര്‍പ്പില്ലെന്നും 50 ശതമാനം സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ പിജിയുടെ അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുന്നതില്‍ വിയോജിപ്പില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ ഡന്റല്‍ കോളജുകളില്‍ ഒഴിവുള്ള പി ജി സീറ്റുകള്‍ നികത്തുന്നതിനാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. കര്‍ണാടക സര്‍ക്കാര്‍ ഇത്തരത്തില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും സുപ്രിം കോടതിയെ സമീപിച്ചത്. പി ജി പ്രവേശനത്തിന് മറ്റ് സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ അനുമതി നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സിലും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് സുപ്രിം കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്‌നായിക് എന്നിവരുള്‍പ്പെട്ട അവധിക്കാല ബഞ്ചാണ് ഇന്നലെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
എം ബി ബി എസ് പ്രവേശന പരീക്ഷാ നടത്തിപ്പിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രിംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴില്‍ വരുന്ന കോളജുകള്‍ ഒഴികെയുള്ള 11 കോളജുകള്‍ക്കാണ് അനുമതി. ജൂലൈ 15ന് മുമ്പ് പ്രവേശന പരീക്ഷ നടത്തണമെന്നും 20ന് മുമ്പ് ഫലം പ്രഖ്യാപിച്ച് 25ന് മുന്‍പ് പ്രവേശന നടപടികള്‍ തുടങ്ങണമെന്നും ബഞ്ച് നിര്‍ദേശിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രവേശന പരീക്ഷാ നടത്താന്‍ സമയപരിധി നീട്ടണമെന്ന അസോസിയേഷന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും കോടതിയില്‍ എതിര്‍ത്തിരുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നിരുന്നതിനാല്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് അസോസിയേഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാമെന്ന് മാനേജ്‌മെന്റുകള്‍ നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.
ജനയുഗം 300611
സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രവേശനം ഫീസും സംബന്ധിച്ച കാര്യങ്ങളില്‍ തെറ്റായ പ്രവണതയാണ് സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ പ്രകടിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പു നല്‍കി. പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ വര്‍ഷാവര്‍ഷം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു. സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയിലേക്കുള്ള മെഡിക്കല്‍ പി.ജി പ്രവേശനത്തിന് സമയം നീട്ടിനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍. ഇന്നുവരെയാണ് സമയപരിധി നീട്ടിനല്‍കിക്കൊണ്ട് ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്‌നായിക് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി അനുസരിച്ചാവണം പ്രവേശനം പൂര്‍ത്തിയാക്കേണ്ടതെന്നും ബഞ്ച് നിര്‍ദേശിച്ചു.
ReplyDelete