Saturday, July 23, 2011

ചില്ലറ വില്‍പ്പനയില്‍ 51 ശതമാനം വിദേശ നിക്ഷേപത്തിന് ശുപാര്‍ശ

ടി.എം.ജേക്കബ് 12-07-2011 ന് നിയമസഭയില്‍ നല്‍കിയ മറുപടി

ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന രംഗത്ത് 51 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്തു. പ്രത്യക്ഷ വിദേശനിക്ഷേപം നൂറു ദശലക്ഷം ഡോളറിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. രാജ്യത്തെ ലക്ഷക്കണക്കിനു ചെറികിട വ്യാപാരികളെ വഴിയാധാരമാക്കുന്ന നീക്കത്തിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധം അവഗണിച്ചാണ്, പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സൂചനകള്‍.

കാബിനറ്റ് സെക്രട്ടറി അജിത് കുമാര്‍ സേത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിതല സമിതിയാണ് ചില്ലറ വില്‍പ്പന മേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം അനുവദിക്കണമെന്ന് ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശ ഉടന്‍ കേന്ദ്രമന്ത്രിസഭ പരിഗമിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

59000 കോടി ഡോളറിന്റെ ഇന്ത്യന്‍ ചില്ലറ വ്യാപാര മേഖലയിലേയ്ക്കു കടന്നുകയറാന്‍ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള വിദേശ കുത്തകകള്‍ ഏറെ നാളായി നീക്കം നടത്തിവരികയാണ്. ഇത് അനുവദിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമയാണ്, ഇക്കാര്യം പഠിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചതെന്ന്  നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നരുന്നു. കേന്ദ്ര ധനമന്ത്രാലയവും ആസൂത്രണ കമ്മിഷനും ചില്ലറ വില്‍പ്പന മേഖലയിലെ പ്രത്യക്ഷ വിദേശനിക്ഷേപത്തിനായി നിരന്തരമായി വാദിച്ചുകൊണ്ടിരിക്കുകയാണ്.

സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന രംഗത്ത് രാജ്യത്ത് ഇതിനകം തന്നെ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. മള്‍ട്ടിബ്രാന്‍ഡ് ചില്ലറ വില്‍പ്പന രംഗത്ത് ദേശീയ കുത്തകകള്‍ കടന്നുകയറിയതിനെത്തുടര്‍ന്ന് ഇതിനകം തന്നെ ചെറുകിട വ്യാപാരികള്‍ ഭീഷണി നേരിടുകയാണ്. ഇതിനെതിരെ ഇടതുപക്ഷ സംഘടനകളും വ്യാപാരി സംഘടനകളും ദേശ വ്യാപകമായി പ്രക്ഷോഭം നടത്തിവരികയാണ്.

ജനയുഗം 230711

1 comment:

  1. ചില്ലറ വില്‍പ്പന രംഗത്ത് 51 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്തു. പ്രത്യക്ഷ വിദേശനിക്ഷേപം നൂറു ദശലക്ഷം ഡോളറിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. രാജ്യത്തെ ലക്ഷക്കണക്കിനു ചെറികിട വ്യാപാരികളെ വഴിയാധാരമാക്കുന്ന നീക്കത്തിനെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധം അവഗണിച്ചാണ്, പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സൂചനകള്‍.

    ReplyDelete