Saturday, July 23, 2011

ബോംബാക്രമണം: നോര്‍വേയില്‍ മരണസംഖ്യ 91 ആയി

ഓസ്ലോ: നോര്‍വേയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപത്തെ കെട്ടിടത്തിലുണ്ടായ ബോംബാക്രമണത്തിലും വെടിവെപ്പിലും മരിച്ചവരുടെ എണ്ണം 91 ആയി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ബഹുനിലകെട്ടിടം ബോംബാക്രമണത്തില്‍ തകര്‍ന്നത്. പ്രധാനമന്ത്രി സ്റ്റെന്‍ സ്റ്റോള്‍ബര്‍ഗിന്റെ കാര്യാലയത്തിനു സമീപത്തുള്ള കെട്ടിടത്തില്‍ ലേബര്‍പാര്‍ട്ടിയുടെ യുവജനവിഭാഗം നടത്തിയ ക്യാമ്പിലേക്ക് അജ്ഞാതര്‍ നടത്തിയ ബോംബാക്രമണത്തിലും തുടര്‍ന്നുണ്ടായ വെടിവെപ്പിലുമാണ് മരണം. ജനക്കൂട്ടം പരിഭ്രാന്തരായി ഓടിയതും പൊലീസ് നടത്തിയ വെടിവെപ്പും മരണസംഖ്യ ഉയര്‍ത്തി. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തകര്‍ന്നുവീണ കെട്ടിടത്തിനിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പൊലീസ് കസ്റ്റഡിയിലെടുത്ത 32 കാരനായ യുവാവിനെ ചോദ്യം ചെയ്യുന്നുണ്ട്.സ്ഫോടനം നടക്കുന്ന സമയത്ത് പൊലീസ് വേഷം ധരിച്ചെത്തിയ ഒരാള്‍ ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

പൊതുവേ ശാന്തമായ നോര്‍വേയിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചു രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രാജ്യത്തെ പിടിച്ചുലച്ച സംഭവമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.സാഹോദര്യത്തോടെ ജീവിക്കുന്ന ജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമവാത്ത ദുരന്തമാണിത്. പ്രധാനമന്ത്രി ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം നടക്കുന്നത്.

deshabhimani news

1 comment:

  1. നോര്‍വേയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപത്തെ കെട്ടിടത്തിലുണ്ടായ ബോംബാക്രമണത്തിലും വെടിവെപ്പിലും മരിച്ചവരുടെ എണ്ണം 91 ആയി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ബഹുനിലകെട്ടിടം ബോംബാക്രമണത്തില്‍ തകര്‍ന്നത്.

    ReplyDelete