കര്‍ഷകജനതയുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ 75-ാം വാര്‍ഷികാഘോഷത്തിന് തുടക്കമാവുകയാണ്. രാജ്യം സാമ്രാജ്യത്വ ശക്തികള്‍ക്ക് തീറെഴുതുന്ന, കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തില്‍ തീകോരിയിടുന്ന നവ ഉദാരവല്‍ക്കരണനയങ്ങള്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ അതിദ്രുതം നടപ്പാക്കുമ്പോഴാണ് കിസാന്‍ സഭ മുക്കാല്‍ നൂറ്റാണ്ട് നീണ്ട പോരാട്ടവീഥിയുടെ ഓര്മ പുതുക്കുന്നത്. 1935 ജൂലൈ 13ന് വിഷ്ണുഭാരതീയന്‍ പ്രസിഡന്റും കെ എ കേരളീയന് സെക്രട്ടറിയുമായി "കൊളച്ചേരികര്ഷകസംഘം" എന്ന പേരില്‍ സംഘടന രൂപീകരിച്ചു. കേരളത്തിലെ കര്‍ഷകരുടെ ആദ്യ സംഘടനയായിരുന്നു ഇത്. പിന്നീട് മലബാര്‍ കര്‍ഷകസംഘം, കൊച്ചിന് കര്‍ഷക സഭ, തിരുവിതാംകൂര്‍ കര്‍ഷകസംഘം എന്നിവ ചേര്‍ന്ന് 1956ല്‍ കേരള കര്‍ഷകസംഘം രൂപീകരിച്ചു. 1936 ഏപ്രില്‍ 11ന് ലഖ്നൗവിലാണ് കിസാന്‍ സഭ പിറന്നുവീഴുന്നത്. ചൂഷണത്തില്‍ നിന്ന് കൃഷിക്കാരെയും തൊഴിലാളികളെയും മോചിപ്പിച്ച് സാമ്പത്തിക അധികാരം കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു കിസാന്‍സഭയുടെ ലക്ഷ്യം.
വിവിധ രൂപത്തിലുള്ള സമരങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളുടെ ജീവരക്തംകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട മഹാപ്രസ്ഥാനമാണ് കര്‍ഷകസംഘം. ഓരോ കാലഘട്ടത്തിന്റെയും മൂര്‍ത്തമായ പ്രശ്നങ്ങള്‍ ആസ്പദമാക്കി കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് സംഘം മുന്നേറുന്നത്. ആ പ്രസ്ഥാനം നടത്തിയ സമരങ്ങളുടെ ഉല്‍പ്പന്നമാണ് 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ. ആ മന്ത്രിസഭ കാര്‍ഷിക ഭൂപരിഷ്കരണ നിയമം പാസാക്കി. കേരളത്തില്‍ ഇന്നുകാണുന്ന സമസ്ത പുരോഗതിയുടെയും അടിസ്ഥാനശില കാര്‍ഷിക ഭൂപരിഷ്കരണ നിയമമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇ എം എസ് മന്ത്രിസഭ അന്യായമായി പിരിച്ചുവിടപ്പെട്ടതിന് ശേഷം കുടിയാന്മാര്ക്കും കുടികിടപ്പുകാര്‍ക്കും കിട്ടിയിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു. 1970 ജനുവരി 1 മുതല്‍ കേരളത്തില്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തിലുണ്ടായ തീപാറുന്ന സമരത്തിന്റെ ഫലമായാണ് കുടികിടപ്പുകാര്‍ക്കും കുടിയാന്മാര്ക്കും അവരുടെ കൈവശഭൂമിക്ക് ഉടമാവകാശം കിട്ടിയത്.മിച്ചഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള സമരത്തിന്റെ ഭാഗമായി ഒരു ലക്ഷത്തി എണ്‍പത്താറായിരം ഏക്കര്‍ ഭൂമി പിടിച്ചെടുത്തു. 1930 കളില്‍ അനുഭവപ്പെട്ടതുപോലെയുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാര്‍ സാമ്രാജ്യത്വത്തിന് അനുകൂലമായ നവലിബറല്‍ നയങ്ങള്‍ തീവ്രമായി നടപ്പാക്കുകയാണ്. കാര്‍ഷികരംഗത്തും ചില്ലറ വ്യാപാര രംഗത്തും മറ്റ് സാമ്പത്തിക മേഖലകളിലും വിദേശികള്‍ക്ക് യഥേഷ്ടം കടന്നുവരാനുള്ള ഒട്ടേറെ കരാറുകള്‍ യുപിഎ സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നു.
കൃഷിക്കാരുടെ അവസ്ഥ ഒട്ടും ആശാവഹമല്ല. ഭൂപ്രഭുക്കള്‍ക്കും കര്ഷകമുതലാളിമാര്ക്കും അനുകൂലമായ നടപടികളാണ് യുപിഎ സര്‍ക്കാര്‍ എടുക്കുന്നത്. കൃഷിക്കാരെയും കൃഷിയെയും സഹായിച്ച് കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം കോര്‍പറേറ്റുകളെ കൃഷിയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാരിന് താല്പര്യം. കാര്‍ഷികമേഖലയിലേക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സഹായങ്ങള്‍ പടിപടിയായി കുറയ്ക്കുന്നു. രാസവള സബ്സിഡി വെട്ടിക്കുറച്ചു. വിത്തുകളുടെ ഉപയോഗവും കൈവശാവകാശവും പരിമിതപ്പെടുത്താനുള്ള വിത്തുബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആസിയന്‍ കരാറും യൂറോപ്യന്‍ യൂണിയനുമായിട്ടുള്ള 56 സ്വതന്ത്ര വ്യാപാര കരാറുകളും ഒപ്പിട്ടു. ഇത് കാര്‍ഷികമേഖലയുടെ നട്ടെല്ല് തകര്‍ക്കും. ഇന്തോ-അമേരിക്കന്‍ കാര്‍ഷിക വിജ്ഞാന വ്യാപനക്കരാര്‍ ഒപ്പിട്ടതോടെ ജനിതക വിത്തുകളുടെ ഉല്‍പ്പാദനം ബഹുരാഷ്ട്ര കമ്പനികളുടെ കൈപ്പിടിയിലൊതുങ്ങും. കര്‍ഷകര്‍ വിത്തിനുവേണ്ടി കമ്പനിപ്പടിക്കല്‍ കൈനീട്ടി നില്ക്കേണ്ടിവരും. സര്‍ക്കാര്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നു. കാര്‍ഷികനിലങ്ങള്‍ ഖനികള്‍ക്കായി വഴിമാറുന്നു. ബ്രിട്ടീഷ് നിയമം ഉപയോഗിച്ചാണ് പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നത്. അത് കോര്‍പറേറ്റുകള്‍ക്ക് നല്കുന്നു. അവര്‍ അതിന്റെ എത്രയോ ഇരട്ടി വിലയ്ക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് നല്കുന്നു. ഇത് തുടര്‍ന്നാല്‍ ഭൂമിമുഴുവന്‍ കോര്‍പറേറ്റുകളുടെ കൈയിലെത്തും. ഈ നയങ്ങളുടെയെല്ലാം ഫലമായി ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുകയാണ്. 2009 ല്‍ മാത്രം 17,358 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
നവലിബറല്‍ നയത്തിന്റെ വക്താക്കളാണ് ഇന്ന് കേരളത്തില്‍ അധികാരത്തില്‍ എത്തിയതെന്ന വസ്തുത നാം ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് പല രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി നവലിബറലിസത്തിന് ബദല്‍നയം കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഫലമായി വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ , ഇതിനെയെല്ലാം ദുര്‍ബലപ്പെടുത്താനുള്ള ശ്രമം പതിവുപോലെ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് കഴിഞ്ഞ നാളുകളില്‍ കേരളീയര്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നവ ഉദാരവല്‍ക്കരണനയം ആരംഭിച്ചതിന് ശേഷം ഇന്ത്യന്‍ ഭൂപരിഷ്കരണ നടപടികള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. ഊര്‍ജം, ജലസേചനം, രാസവളം, ശാസ്ത്രസാങ്കേതികവിദ്യ തുടങ്ങിയവ സ്വകാര്യമേഖലയിലേക്ക് മാറ്റുന്നു. ഡീസല്‍ -പെട്രോള്‍വില, രാസവളവില, വൈദ്യുതിവില തുടങ്ങിയവയെല്ലാം കമ്പോളവിലകളാക്കി മാറ്റി. ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ചയില്‍ കാര്‍ഷികമേഖലയിലെ വര്ഗബന്ധത്തില് വലിയ മാറ്റംവന്നു. ഭൂപ്രഭുക്കള്‍ , കര്ഷകമുതലാളിമാര് , ധനിക കര്‍ഷകര്‍ , ഇടത്തരം കര്‍ഷകര്‍ , ദരിദ്രകര്‍ഷകര്‍ - ഇവരെയെല്ലാം കര്‍ഷക വിഭാഗത്തിലുള്പ്പെടുത്തിക്കൊണ്ടാണ് മറ്റ് സംഘടനകള്‍ കാണുന്നത്. മുതലാളിത്ത വളര്‍ച്ചയില്‍ പ്രയോജനം നേടിയവരാണിവര്‍ .
നവലിബറലിസത്തിന്റെ എല്ലാ നേട്ടവും ഇവര്‍ അനുഭവിക്കുന്നു. പാവപ്പെട്ടവര്‍ക്ക് കൃഷി നഷ്ടമാണ്. ഈ വിഭാഗത്തിനാണ് ഭൂമി നഷ്ടപ്പെടുന്നത്. ധനിക കര്ഷകന് കമ്പോളത്തില്‍ പിടിച്ചുനില്ക്കാന് കഴിയുമെങ്കിലും വിലയിടിവിലുള്ള ചാഞ്ചാട്ടം, സ്വതന്ത്ര വ്യാപാര കരാര്‍ എന്നിവ അവരെയും തകര്ച്ചയിലേക്കെത്തിക്കുന്നു. നവ ലിബറലിസത്തിന്റെ കടന്നാക്രമണങ്ങളില്‍നിന്ന് ഇന്ത്യന്‍ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള അതിശക്തമായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. നവ ലിബറലിസത്തിനെതിരായുള്ള കാര്‍ഷികനയം കര്‍ഷകരിലെത്തിച്ച് ഭൂപ്രഭുക്കന്മാരെയും കര്‍ഷക മുതലാളിമാരെയും ഒറ്റപ്പെടുത്തി, ചിന്നിച്ചിതറിക്കിടക്കുന്ന കര്‍ഷകരുടെ ഐക്യം വളര്‍ത്തിക്കൊണ്ടുവരണം. അവരുടെ ബോധനിലവാരത്തില്‍ മാറ്റം വരുത്തണം. അതിനനുസൃതമായി നാട്ടിന്‍പുറങ്ങളിലെ സമരത്തിന് രൂപവും ഭാവവും നല്കി ഉയര്‍ത്തിക്കൊണ്ടുവരണം.
കെ വി രാമകൃഷ്ണന് (കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
deshabhimani 130711
കര്‍ഷകജനതയുടെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ 75-ാം വാര്‍ഷികാഘോഷത്തിന് തുടക്കമാവുകയാണ്. രാജ്യം സാമ്രാജ്യത്വ ശക്തികള്‍ക്ക് തീറെഴുതുന്ന, കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തില്‍ തീകോരിയിടുന്ന നവ ഉദാരവല്‍ക്കരണനയങ്ങള്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ അതിദ്രുതം നടപ്പാക്കുമ്പോഴാണ് കിസാന്‍ സഭ മുക്കാല്‍ നൂറ്റാണ്ട് നീണ്ട പോരാട്ടവീഥിയുടെ ഓര്മ പുതുക്കുന്നത്. 1935 ജൂലൈ 13ന് വിഷ്ണുഭാരതീയന്‍ പ്രസിഡന്റും കെ എ കേരളീയന് സെക്രട്ടറിയുമായി "കൊളച്ചേരികര്ഷകസംഘം" എന്ന പേരില്‍ സംഘടന രൂപീകരിച്ചു. കേരളത്തിലെ കര്‍ഷകരുടെ ആദ്യ സംഘടനയായിരുന്നു ഇത്. പിന്നീട് മലബാര്‍ കര്‍ഷകസംഘം, കൊച്ചിന് കര്‍ഷക സഭ, തിരുവിതാംകൂര്‍ കര്‍ഷകസംഘം എന്നിവ ചേര്‍ന്ന് 1956ല്‍ കേരള കര്‍ഷകസംഘം രൂപീകരിച്ചു. 1936 ഏപ്രില്‍ 11ന് ലഖ്നൗവിലാണ് കിസാന്‍ സഭ പിറന്നുവീഴുന്നത്. ചൂഷണത്തില്‍ നിന്ന് കൃഷിക്കാരെയും തൊഴിലാളികളെയും മോചിപ്പിച്ച് സാമ്പത്തിക അധികാരം കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരുന്നു കിസാന്‍സഭയുടെ ലക്ഷ്യം.
ReplyDeleteരാസവള വിലവര്‍ധന അടിയന്തരമായി പന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. കാര്‍ഷികവിളകള്‍ക്ക് ഏറ്റവുമധികം ആവശ്യമുള്ള എഫ്എസിടിയുടെ ഫാക്ടംഫോസിനും ഐപിഎല്ലിന്റെ പൊട്ടാഷിനും ഇഫ്കോയുടെ കോംപ്ലക്സ് വളത്തിനും വന്‍തോതില്‍ വിലവര്‍ധിപ്പിച്ചു. രാസവള വിലനിയന്ത്രണാധികാരം കമ്പനിക്ക് നല്കിയ ശേഷമുള്ള നാലാമത്തെ വിലവര്‍ധനയാണിത്. 50 കിലോ വരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് 489 രൂപയാണ് എഫ്എസിടി ഈടാക്കിയിരുന്നത്. ഇതിപ്പോള്‍ 526 രൂപയായി. രണ്ടുവര്‍ഷത്തിനിടെ 200 രൂപയുടെ വര്‍ധനയുണ്ടായി. ഇഫ്കോയുടെ കോംപ്ലക്സ് വളം ചാക്കിന് 427 രൂപയുണ്ടായിരുന്നത് കഴിഞ്ഞദിവസംമുതല്‍ 520 രൂപയായി. ഒറ്റയടിക്ക് 91 രൂപയുടെ വര്‍ധന. തെങ്ങിന് ഏറ്റവുമധികം വേണ്ടിവരുന്ന പൊട്ടാഷിന് ഒറ്റയടിക്ക് 43 രൂപ കൂട്ടി. ഐപിഎല്ലിന്റെ ഫാക്ടംഫോസിന് 500 രൂപയായി. എഫ്എസിടിയുടെ യൂറിയക്ക് ചാക്കിന് രണ്ടുരൂപ വര്‍ധിപ്പിച്ചു. നെല്ല്, തെങ്ങ്, റബ്ബര്‍ , ഇഞ്ചി, വാഴ തുടങ്ങിയ വിളകള്‍ക്ക് ഏറ്റവുമധികം ആവശ്യം വരുന്നത് ഫാക്ടംഫോസും പൊട്ടാഷും യൂറിയയുമാണ്. യൂറിയ ഒഴികെയുള്ളവയുടെ വിലവര്‍ധന കര്‍ഷകര്‍ക്ക് താങ്ങാനാകാത്തതാണ്. രാസവളക്ഷാമംമൂലം 50 ശതമാനം സബ്സിഡി നിരക്കിലുള്ള രാസവളവിതരണവും പ്രതിസന്ധിയിലാണ്. രാസവിള വര്‍ധന പിന്‍വലിപ്പിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുവാനും അതുവരെ വര്‍ധിപ്പിച്ച വിലയ്ക്കനുസരിച്ച് സബ്സിഡി നല്കുവാനും കേരള സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കേരള കര്‍ഷകസംഘം നിര്‍ബന്ധിതമാകുമെന്ന് പ്രസിഡന്റ് ഇ പി ജയരാജന് എംഎല്‍എയും സെക്രട്ടറി കെ വി രാമകൃഷ്ണനും മുന്നറിയിപ്പു നല്കി.
ReplyDelete