Saturday, July 9, 2011

പാചക വാതകത്തിന് 800 രൂപയാക്കാന്‍ ശുപാര്‍ശ

വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ നാലുപ്രാവശ്യം മാത്രം സാധാരണ നിരക്കില്‍ നല്‍കിയാല്‍ മതിയെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ശുപാര്‍ശ. അധികമായി വരുന്ന സിലിണ്ടറിന് 800 രൂപയോ അന്നത്തെ വിലയോ ഈടാക്കാനും നിര്‍ദേശമുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സബ്സിഡിപ്രകാരം നാലു സിലിണ്ടറാണ് നല്‍കുക. കണക്ഷന് 1400 രൂപവീതയും. അര്‍ഹതയുള്ളവര്‍ക്കുമാത്രം സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നതിനും കരിഞ്ചന്ത ഒഴിവാക്കാനുമാണ് ശുപാര്‍ശയെന്നാണ് വിശദീകരണം. പൊതുമാര്‍ക്കറ്റിലെ കൂടുതല്‍ വില നല്‍കാന്‍ കഴിവുള്ളവരെ തിരിച്ചറിയുകയാണ് ലക്ഷ്യം. സ്വന്തമായി വാഹനമുള്ളവരെയും ആദായനികുതിഅടക്കുന്നവരെയും ഒഴിവാക്കും. ആധാര്‍ എന്ന ഏകീകൃത നമ്പരില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ പെടുത്തും. കോടീശ്വരന്‍മാര്‍ക്കുവരെ സബ്സിഡി നിരക്കില്‍ പാചകവാതകം ലഭിക്കുന്ന ഇപ്പോഴത്തെ രീതി ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമം. വര്‍ഷത്തില്‍ നാലു സിലിണ്ടര്‍ കൊണ്ട് ദാരിദ്ര്യരേഖക്കു താഴെയുള്ളവരുടെ ആവശ്യം നിര്‍വഹിക്കാനാവുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.

deshabhimani 090711

2 comments:

  1. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ നാലുപ്രാവശ്യം മാത്രം സാധാരണ നിരക്കില്‍ നല്‍കിയാല്‍ മതിയെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ശുപാര്‍ശ. അധികമായി വരുന്ന സിലിണ്ടറിന് 800 രൂപയോ അന്നത്തെ വിലയോ ഈടാക്കാനും നിര്‍ദേശമുണ്ട്.

    ReplyDelete
  2. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിന്‍ഡറിന്റെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം ആറുലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളെ സബ്സിഡിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കും. പെട്രോളിയം-പ്രകൃതിവാതക വിഷയങ്ങള്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്കമ്മിറ്റി യോഗം ഇടതുപക്ഷത്തിന്റെ എതിര്‍പ്പോടെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് കമ്മിറ്റി പരിഗണിച്ചത്. ഒന്ന്, സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിന്‍ഡറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി ചുരുക്കുക. ഇതിനപ്പുറം വാങ്ങുന്ന ഓരോ സിലിന്‍ഡറിനും വിപണിവില ഈടാക്കുക. രണ്ട്, ആറുലക്ഷമോ അതിലധികമോ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളെ പാചകവാതക സബ്സിഡിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുക. വാങ്ങുന്ന ഓരോ സിലിന്‍ഡറിനും ഇവരില്‍നിന്ന് വിപണിവില ഈടാക്കുക. ആന്ധ്രാപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം വി അരുണ്‍കുമാര്‍ തലവനായ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഭരണമുന്നണിയുടെ മറ്റ് അംഗങ്ങളും പാചകവാതക സബ്സിഡി വെട്ടിക്കുറയ്ക്കുന്ന നിര്‍ദേശങ്ങളെ അനുകൂലിച്ചപ്പോള്‍ ഇടതുപക്ഷ അംഗം തപന്‍സെന്‍ (സിപിഐ എം) വിയോജനക്കുറിപ്പ് നല്‍കി. എന്നാല്‍ , ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് നിര്‍ദേശങ്ങളും അംഗീകരിച്ചുള്ള റിപ്പോര്‍ട്ടാണ് അന്തിമമായി തയ്യാറാക്കിയത്.

    ReplyDelete