കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ്. കൊച്ചി, ചെന്നൈ, ബാംഗളൂര്‍ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. മൂന്ന് മാസമായി സൂപ്പര്‍ താരങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
മറ്റു മേഖലകളില്‍ ഇവര്‍ക്കുള്ള സാമ്പത്തിക വരുമാനത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും മോഹന്‍ലാലിന്റെ തേവരയിലെയും തിരുവനന്തപുരത്തെയും വീട്ടിലും സ്റ്റുഡിയോയിലുമാണ് റെയ്‌ഡ്. രാവിലെ ആരംഭിച്ച റെയ്‌ഡില്‍ ഇരുവരുടെയും വീടുകളില്‍ നിന്നു കിട്ടിയ രേഖകളാണ് ആദായനികുതി വകുപ്പ് അധികൃതര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. ഈ പരിശോധഖനയ്‌ക്ക് ശേഷമേ റെയ്‌ഡിനെ കുറിച്ചുള്ള യഥാര്‍ത്ഥ വിവരം ലഭ്യമാകൂ.
മറ്റ് സംസ്ഥാനങ്ങളിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് റെയ്‌ഡ്. റെയ്‌ഡുകളില്‍ 80 ഓളം ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
ലാലിന്റേയും മമ്മൂട്ടിയുടേയും മൊഴിയെടുത്തു
കൊച്ചി: മെഗാസ്‌റ്റാറുകളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും വസതികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് ഇരുവരുടേയും മൊഴി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. കണ്ടെടുത്ത സാധനങ്ങള്‍ സംബന്ധിച്ച് ഇരുവരുടേയും പ്രാഥമിക മൊഴിയാണ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. മോഹന്‍ലാലിെന്റ മൊഴി രാമേശ്വരത്തുവച്ചും മമ്മൂട്ടിയുടെ മൊഴി ചെന്നൈയില്‍വച്ചുമാണ് രേഖപ്പെടുത്തിയത്.
മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പുകള്‍; മുറികള്‍ തുറക്കാനാവുന്നില്ല
കൊച്ചി: മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട്‌് ആനക്കൊമ്പുകള്‍ കണ്ടെടുത്തു. കൊച്ചി തേവരയിലുള്ള വീട്ടിനുള്ളില്‍ അലങ്കാരമായി വച്ചിരുന്നതാണ് ഈ ആനക്കൊമ്പുകള്‍. ഇത് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വീട്ടിലെ രണ്ട് മുറികള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുപയോഗിക്കുന്ന ആളുടെ വിരല്‍പാടുകള്‍ പതിഞ്ഞെങ്കില്‍ മാത്രമേ ഈ മുറികള്‍ തുറക്കു. മോഹന്‍ലാലിന്റെ ഭാര്യ ഉപയോഗിക്കുന്ന മുറികളാണിതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
janayugom 220711
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ്. കൊച്ചി, ചെന്നൈ, ബാംഗളൂര്‍ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. മൂന്ന് മാസമായി സൂപ്പര്‍ താരങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
ReplyDeleteതൃശൂര്‍: ആദായനികുതി വെട്ടിക്കുന്ന തസ്‌കരന്‍മാരുടെ കൂട്ടത്തില്‍ കലാകാരന്‍മാരെയും കണ്ടതില്‍ ദുഖമുണ്ടെന്ന് സുകുമാര്‍ അഴീക്കോട്. മോഹന്‍ലാലിന് നല്‍കിയ ലഫ്‌റ്റനന്റ് കേണല്‍ പദവി പി്വലിക്കണം. ഇതിന് രാഷ്‌ട്രപതിയോട് കേന്ദ്രമന്ത്രി എ കെ ആന്റണി ശിപാര്‍ശ ചെയ്യണമെന്നും അഴീക്കോട് പറഞ്ഞു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അഴീക്കോട്.
ReplyDeleteമമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താന്‍ എറണാകുളത്ത് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിയെന്ന നിലയ്ക്ക് തനിക്ക് ഒന്നും ചെയ്യാനില്ല. കള്ളവാറ്റുകാരന്റെ കൈയില്‍ നിന്നും ചാരായം പിടിച്ചാല്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ല. അനധികൃതമായി പണം സമ്പാദിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരോട് അതിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. റെയ്ഡില്‍ മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കിട്ടിയത് വലിയ സംഭവമല്ല. അദ്ദേഹത്തിന് ആനക്കൊമ്പുകള്‍ കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ടെങ്കില്‍ അത് നിയമപരമായി തെറ്റല്ല
ReplyDelete