Friday, July 22, 2011

ബിനാമി ഇടപാട് നിരോധിക്കാന്‍ പുതിയ നിയമം

ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാട് നിരോധിക്കുന്ന പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. 1988ലെ നിയമം പിന്‍വലിച്ചുകൊണ്ടാണ് ബിനാമി ഇടപാട് നിരോധന നിയമം2011 അവതരിപ്പിക്കുക. നിര്‍ദിഷ്ട നിയമത്തില്‍ ഹിന്ദു കൂട്ടുകുടുംബത്തിന്റെയും ട്രസ്റ്റിയായി ഏല്‍പ്പിക്കുന്നതും ബിനാമിസ്വത്തിന്റെ നിര്‍വചനത്തില്‍ പെടില്ല. ഭാര്യ-ഭര്‍ത്താവ്, സഹോദരീ-സഹോദരന്‍ എന്നിവരുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്തും ബിനാമിയാണെങ്കിലും അതു നിരോധിതമല്ല.

സര്‍ക്കാരിന് നല്‍കേണ്ട നികുതി ഉള്‍പ്പെടെയുള്ള വിഹിതം നല്‍കുന്നതില്‍നിന്ന് രക്ഷപ്പെടാനായി നടത്തുന്ന മറ്റെല്ലാ ബിനാമി ഇടപാടുകളും പുതിയ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താപ്രക്ഷേപണമന്ത്രി അംബികാസോണി പറഞ്ഞു. നികുതിവെട്ടിക്കാന്‍ ബിനാമി ഇടപാടുകള്‍ നടത്തുന്നവരില്‍നിന്ന് പിഴ ഈടാക്കാനും ആറുമാസംമുതല്‍ രണ്ടുവര്‍ഷംവരെ തടവ് ശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത്തരം ബിനാമി സ്വത്തുകള്‍ പിടിച്ചെടുക്കാനും സര്‍ക്കാരിന് അധികാരം നല്‍കും. എസ്ബിഐ കൊമേഴ്സ്യല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ബാങ്ക് ഏറ്റെടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ അനുവദിക്കാനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

deshabhimani 220711

1 comment:

  1. ബിനാമി സ്വത്ത് ഇടപാട് നിരോധിക്കുന്ന പുതിയ നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. 1988ലെ നിയമം പിന്‍വലിച്ചുകൊണ്ടാണ് ബിനാമി ഇടപാട് നിരോധന നിയമം2011 അവതരിപ്പിക്കുക. നിര്‍ദിഷ്ട നിയമത്തില്‍ ഹിന്ദു കൂട്ടുകുടുംബത്തിന്റെയും ട്രസ്റ്റിയായി ഏല്‍പ്പിക്കുന്നതും ബിനാമിസ്വത്തിന്റെ നിര്‍വചനത്തില്‍ പെടില്ല. ഭാര്യ-ഭര്‍ത്താവ്, സഹോദരീ-സഹോദരന്‍ എന്നിവരുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്തും ബിനാമിയാണെങ്കിലും അതു നിരോധിതമല്ല.

    ReplyDelete