Friday, July 22, 2011

പരോളോ ക്രമവിരുദ്ധറ്റോമിസ്..:)

ബാലകൃഷ്ണപിള്ളയ്ക്കു പരോള്‍: ജയില്‍ എ ഡി ജി പിക്കും അഡീ. ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കു പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ജയില്‍ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ജയില്‍ എ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് ലോകായുക്ത നോട്ടീസ്. സ്റ്റേറ്റ് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ എന്ന സംഘടന അഡ്വ. എം രാഹുല്‍ മുഖാന്തരം ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കേസ് അടുത്തമാസം 19 ന് പരിഗണിക്കുമ്പോള്‍ മൂന്നുപേരും വിശദീകരണം നല്‍കണം. സുപ്രിംകോടതി അഴിമതിക്കേസില്‍ തടവുശിക്ഷ വിധിച്ച പ്രതിക്കു ചട്ടങ്ങള്‍ ലംഘിച്ചു 45 ദിവസത്തെ പരോള്‍ പലപ്പോഴായി അനുവദിച്ചെന്നും അതിനുശേഷം വീണ്ടും 30 ദിവസത്തെ പരോള്‍കൂടി അനുവദിച്ചതു പ്രതിയുടെ സ്വാധീനം കാരണമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ജയില്‍ ചട്ടങ്ങള്‍പ്രകാരം മരണശയ്യയിലായവരെ കാണുന്നതിനുവേണ്ടി മാത്രമേ പരോള്‍ അനുവദിക്കാവൂ എന്നിരിക്കേ ഭാര്യക്ക് സുഖമില്ലെന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്പരോള്‍ അനുവദിച്ചത്. പരോള്‍ നിബന്ധനകള്‍ പാലിക്കാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും വ്യവസ്ഥ ലംഘിച്ചിട്ടും പ്രതിക്ക് മൂന്നുതവണ വീണ്ടും പരോള്‍ അനുവദിച്ചു. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിക്കു പരമാവധി 45 ദിവസം മാത്രമേ പരോള്‍ നല്‍കാവൂ എന്ന നിയമം നിലവിലിരിക്കെ വീണ്ടും ഒരുമാസം പരോള്‍ അനുവദിച്ചതു നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ പരീതുപിള്ള, കെ കെ ദിനേശന്‍ എന്നിവരടങ്ങിയ ലോകായുക്ത ഡിവിഷന്‍ ബഞ്ചാണ്്  നോട്ടീസയക്കാന്‍ തീരുമാനിച്ചത്.

പിള്ളയ്ക്ക് അപൂര്‍വരോഗമെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം: മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഹിമറ്റോക്രമറ്റോസിസ് എന്ന അപൂര്‍വരോഗമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി കൂടുന്നതുമൂലമുണ്ടാകുന്ന അസുഖമാണിത്. ജയിലില്‍ നടത്തിയ പരിശോധനയിലാണ് ഈ രോഗം കണ്ടെത്തിയത്. ഇരുമ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുന്നതിനോ ഇരുമ്പു പാത്രത്തില്‍ പാചകം ചെയ്ത ഭക്ഷണം കഴിക്കുന്നതിനോ പ്രയാസമാകും. ഏത് അവയവത്തെ ബാധിക്കുന്നോ ആ അവയവത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ ആറുവര്‍ഷമായി ഈ രോഗം പിള്ളയ്ക്കുണ്ടെങ്കിലും ഇപ്പോഴാണ് അധികരിച്ചത്. പ്രത്യേകം തയാറാക്കിയ ഭക്ഷണ പദാര്‍ഥങ്ങളേ കഴിക്കാനാവൂ. 30 ദിവസത്തെ സാധാരണ പരോളിലാണ് പിള്ള ഇപ്പോഴുള്ളത്.

janayugom 220711

1 comment:

  1. മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കു പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ജയില്‍ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ജയില്‍ എ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് ലോകായുക്ത നോട്ടീസ്. സ്റ്റേറ്റ് ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ എന്ന സംഘടന അഡ്വ. എം രാഹുല്‍ മുഖാന്തരം ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. കേസ് അടുത്തമാസം 19 ന് പരിഗണിക്കുമ്പോള്‍ മൂന്നുപേരും വിശദീകരണം നല്‍കണം. സുപ്രിംകോടതി അഴിമതിക്കേസില്‍ തടവുശിക്ഷ വിധിച്ച പ്രതിക്കു ചട്ടങ്ങള്‍ ലംഘിച്ചു 45 ദിവസത്തെ പരോള്‍ പലപ്പോഴായി അനുവദിച്ചെന്നും അതിനുശേഷം വീണ്ടും 30 ദിവസത്തെ പരോള്‍കൂടി അനുവദിച്ചതു പ്രതിയുടെ സ്വാധീനം കാരണമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

    ReplyDelete