വരുമെന്ന് പറഞ്ഞ് കെ എം മാണി ഭയപ്പെടുത്തിയ ധവളപത്രം ഒടുവില്‍ എത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയാകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണെന്ന് സ്ഥാപിക്കലാണ് ധവളപത്രത്തിന്റെ ആഗമനോദ്ദേശം. ഇന്നലെ ശൂന്യവേളയില്‍ സഭയുടെ മേശപ്പുറത്ത് വച്ച ധവളപത്രത്തെക്കുറിച്ച് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ മാണി വാചാലനായി. സംസ്ഥാനത്ത് എല്ലാം കുഴപ്പത്തിലാണത്രെ. അതീവ ഗുരുതരമായ സ്ഥിതി മറികടക്കാന്‍ മൂന്ന് മാര്‍ഗങ്ങള്‍ മാണി തന്നെ നിര്‍ദേശിച്ചു. നികുതിഭാരം കൂട്ടുക എന്നതാണ് അതിലൊന്ന്. ചെലവ് കുറയ്ക്കുക എന്നത് രണ്ടാമത്തേത്. കൂടുതല്‍ കടമെടുക്കുക എന്നതും സ്വീകരിക്കാം. പക്ഷേ അതിന് പരിധിയുണ്ട്. സര്‍ക്കാര്‍ പത്മവ്യൂഹത്തിലാണെന്ന് മാണി പറഞ്ഞു. ഇത് മറികടക്കാന്‍ പാവം മാണി ഒറ്റയ്ക്കുതന്നെ ശ്രമിക്കണം. ഈ കേരളത്തിന്റെ കടബാധ്യത മുഴുവന്‍ വയസ് കാലത്ത് മാണി ഒറ്റയ്ക്കുതന്നെ ചുമക്കണമെന്നാണ് പറയുന്നത്.
ഇതറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം നേരത്തെ ഇരുന്നത് പോലെ പ്രതിപക്ഷത്ത് തന്നെ ഇരുന്നേനെ. ഇനിയായാലും അതിന് സമയമുണ്ട്. ഈ ഭാരം താങ്ങാന്‍ പി സി ജോര്‍ജിനെ ഏല്‍പ്പിച്ച് മാണിയെ വിശ്രമിക്കാന്‍ അനുവദിക്കണം. ധവളപത്രം വരാന്‍പോകുന്ന പല അപകടങ്ങളുടെയും സൂചനയാണെന്ന് പ്രതിപക്ഷം പറയുന്നു. മാണിയാകട്ടെ ഇത് നിഷേധിക്കുന്നുമില്ല.
വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ച തുടങ്ങിവച്ച എം എ വാഹിദ് ബജറ്റിനൊരു മാണിടച്ചുണ്ടെന്ന് കണ്ടുപിടിച്ചു. കോട്ടയത്ത് മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുവാന്‍ കെ എം മാണി തീരുമാനിച്ചത്, മകന്‍ ജോസ് കെ മാണിയെ സന്തോഷിപ്പിക്കാനാണെന്ന് കെ രാജുവിനറിയാം. തോമസ് ചാണ്ടി എം എല്‍ എ സ്ഥാനം രാജിവച്ചാലോ എന്നാലോചിക്കുകയാണെത്രെ. കാരണം മറ്റൊന്നുമല്ല. എം എല്‍ എ ഫണ്ട് അപര്യാപ്തമാണ്.
അതുപയോഗിച്ച് ഒന്നും നടക്കുന്നില്ല. അത് കൂട്ടി നല്‍കി എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നാണ് ചാണ്ടിയുടെ അഭ്യര്‍ഥന.
മാണിയുടേത് പുവര്‍ ബജറ്റെന്നാണ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ പക്ഷം. ബജറ്റിനെ മലബാറിലെ ഒരു പ്രമാണി പ്രശംസിച്ചത് കേട്ടപ്പോള്‍, കഴുതയുടെ രാഗം അതിഗംഭീരം എന്നഭിനന്ദിച്ച കുരങ്ങിനെയും കുരങ്ങന്റെ രൂപം അതിമനോഹരം എന്ന് പ്രകീര്‍ത്തിച്ച കഴുതയേയുമാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്ക് ഓര്‍മ വന്നത്.
കേരളത്തിനുവേണ്ടിയുള്ള ബജറ്റല്ല കെ എം മാണി അവതരിപ്പിച്ചതെന്ന് ഐഷാ പോറ്റി പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നാണ് പി കെ ബഷീറിന്റെ അഭിപ്രായം.
വികസനത്തിനും ക്ഷേമത്തിനും അവധി പ്രഖ്യാപിച്ചതിനാല്‍ എം ഹംസക്ക് ബജറ്റിനോടും വോട്ട് ഓണ്‍ അക്കൗണ്ടിനോടും എതിര്‍പ്പാണ്.
എസ് എം എസുകള്‍ കൊണ്ട് തമ്മിലടിച്ച് യു ഡി എഫ് മുടിയുമെന്നാണ് എ പ്രദീപ്കുമാറിന്റെ പക്ഷം. മന്ത്രിമാരുടെ ഫോണില്‍ നിന്നുവരെ വ്യാജ എസ് എം എസ് പോകുന്നതിന് പിന്നിലുള്ള ആളെക്കുറിച്ച് പ്രദീപ്കുമാര്‍ പറഞ്ഞപ്പോള്‍ തന്നെ പി സി ജോര്‍ജ് ചാടിവീണു.
പുതിയ ബാറിന് ലൈസന്‍സ് വാങ്ങാന്‍ പല കഴുകന്‍മാരും വട്ടമിട്ട് പറക്കുന്നത് ടി എന്‍ പ്രതാപന്‍ കണ്ടിട്ടുണ്ട്. കഴുകന്‍മാരുടെ പ്രലോഭനത്തില്‍ വീണ് പോകരുതെന്നാണ് പ്രതാപന് എക്‌സൈസ് മന്ത്രിക്ക് നല്‍കാനുള്ള ഉപദേശം.
പ്രതാപന്റെ ഉപദേശം സ്വീകരിക്കാന്‍ മന്ത്രിക്ക് സമയം കിട്ടിയില്ല. അതിന് മുമ്പ് പി സി ജോര്‍ജ് ഇടപെട്ടു. തന്റെ മണ്ഡലത്തില്‍ ബാര്‍ അനുവദിക്കണമെന്നും പ്രതാപന്‍ പറയുന്ന മദ്യനിരോധനമൊന്നും നടപ്പില്ലെന്നും ജോര്‍ജ് തുറന്ന് പറഞ്ഞു.
ഇതുപോലെ പല ജോര്‍ജുമാരും വരുമെന്നും അവരെയെല്ലാം കരുതിയിരിക്കണമെന്നും പ്രതാപന്‍ വീണ്ടും എക്‌സൈസ് മന്ത്രിയെ ഉപദേശിച്ചു.
മുണ്ട് മുറുക്കി ഉടുക്കുക എന്ന സന്ദേശമാണ് ധവളപത്രം നല്‍കുന്നതെന്ന് സി ദിവാകരന്‍ പറഞ്ഞു. മീനച്ചല്‍ നദീതട പദ്ധതിയെക്കുറിച്ച് ധൃതിപിടിച്ച് തീരുമാനമെടുക്കരുതെന്ന് സി ദിവാകരന്‍ പറഞ്ഞപ്പോള്‍, പദ്ധതിക്കെതിരെ ലോബി പ്രവര്‍ത്തിക്കുകയാണെന്നായി കെ എം മാണി. പദ്ധതിയെക്കുറിച്ച് വിദഗ്ധ പഠനം നടന്നുവെന്ന് മാണി അവകാശപ്പെട്ടപ്പോള്‍ പഠന റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. മാണി പക്ഷേ മറുപടി പറഞ്ഞില്ല.
ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ കെ എം മാണി ധവളപത്രത്തെക്കുറിച്ചാണ് അധികവും പ്രസംഗിച്ചത്.
കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിയ കടബാധ്യതകളെക്കുറിച്ചുള്ള മാണിയുടെ കണക്കുകള്‍ ശരിയല്ലെന്ന് സ്ഥാപിക്കാന്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇടപെട്ടെങ്കിലും മാണി വഴങ്ങാന്‍ കൂട്ടാക്കിയില്ല. പലതവണ ആവശ്യപ്പെട്ടിട്ടും മാണി വഴങ്ങാത്തത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. അവര്‍ ബഹളം വച്ചു. മാണിയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് ഐസക് പറഞ്ഞു.
ചോദ്യത്തിന് വഴങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തെന്തെന്ന് മാണിക്ക് നന്നായി അറിയാം. ചോദ്യം പലതും വരും മറുപടി ഒന്നേയുള്ളൂ. അതിനാല്‍ തന്നെ വഴങ്ങേണ്ടതില്ലെന്നാണ് മാണിയുടെ തീരുമാനം.
രാവിലെ ശൂന്യവേളയില്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അരുണ്‍ കെ എസ് janayugom 200711

ReplyDelete