വാ പോയ കത്തി പോലെയാണ് പി സി ജോര്‍ജ്. ആര്‍ക്കെതിരെയും എന്തും വിളിച്ചുപറയും. ഒരു ലൈസന്‍സുമില്ല. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ക്ക് ജോര്‍ജിനെ പേടിയായതുകൊണ്ടല്ല, മറുപടി പറയാത്തത്. പറഞ്ഞാല്‍ പറഞ്ഞവര്‍ നാറും- ഇതാണ് അംഗങ്ങളുടെ പൊതുനിലപാട്. എന്നുവച്ച് എല്ലാക്കാലവും മിണ്ടാതിരിക്കാന്‍ പറ്റുമോ. ഒരിക്കലുമില്ല. ചൊവ്വാഴ്ച ജോര്‍ജിനുള്ള ദിവസമായി. ടി എന്‍ പ്രതാപന്‍ ജോര്‍ജിനെ കള്ളക്കഴുകന്‍ എന്ന് നേരിട്ട് വിളിച്ചില്ല, പക്ഷേ പ്രതാപന്‍ വിളിച്ചത് അതുതന്നെയാണ്. ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയിലാണ് പ്രതാപനും ജോര്‍ജും ഏറ്റുമുട്ടിയത്. മാണിയുടെ ബജറ്റിനോട് അശേഷം യോജിപ്പില്ലാത്ത പ്രതാപന്‍ കള്ളുകച്ചവടത്തെ കുറിച്ചാണ് വാചാലനായത്. ടൂറിസത്തിന്റെ മറവില്‍ ത്രീ സ്റ്റാര്‍ ഹോട്ടല്‍ പണിത് ബാര്‍ ലൈസന്‍സ് കിട്ടാന്‍ കള്ളക്കഴുകന്മാര്‍ വട്ടമിട്ട് പറക്കുകയാണ്. ഈ കള്ളന്മാരുടെ സമ്മര്‍ദങ്ങളെ സര്‍ക്കാരും എക്സൈസ് മന്ത്രിയും അതിജീവിക്കണം. തന്റെ മണ്ഡലത്തില്‍ പണിത ഹോട്ടലിന് ബാര്‍ലൈസന്‍സ് വേണമെന്ന് ഇതിനിടെ ജോര്‍ജ് ആവശ്യപ്പെട്ടു. പ്രതാപന്‍ തിരിച്ചടിച്ചു: "ഇതുപോലെ പലരും വട്ടമിട്ട് പറക്കും, ഇതുപോലുള്ള പിസി മാര്‍ വരും. കര്‍മധീരനായ മന്ത്രി വഴങ്ങരുത്."
തനിക്ക് മന്ത്രിസ്ഥാനം കിട്ടാന്‍ പി ജെ ജോസഫിനെതിരെ അശ്ലീല എസ്എംഎസ് വിവാദം സൃഷ്ടിച്ച ജോര്‍ജിന്റെ നടപടിയെ കുറിച്ച് വി ശിവന്‍കുട്ടിയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കോലിയക്കോട് കൃഷ്ണന്‍നായരോട് ചോദിച്ചത്. തനിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് പലതവണ പറഞ്ഞതായി ജോര്‍ജ്. ജോര്‍ജ് പറഞ്ഞ അക്കാര്യം ഒഴിച്ച് ബാക്കിയെല്ലാം വിശ്വസിക്കാമെന്ന് കൃഷ്ണന്‍നായര്‍ . വി ചെന്താമരാക്ഷന്‍ പങ്കുവച്ചതും എസ്എംഎസ് വിവാദത്തിലെ ആശങ്കയാണ്. ചീഫ് വിപ്പ് മന്ത്രിയുടെ ഫോണ്‍ ദുരുപയോഗം ചെയ്യുന്നു. ഇപ്പോള്‍ സഭയ്ക്കകത്തും മൊബൈല്‍ റേഞ്ചുണ്ട്. നാളെ കുഞ്ഞാലിക്കുട്ടിയുടെ ഫോണില്‍നിന്ന് എസ്എംഎസ് പോയാല്‍ എന്താകും സ്ഥിതിയെന്ന് ചെന്താമരാക്ഷന് ആലോചിക്കാന്‍പോലും കഴിയുന്നില്ല. ജോസഫിന്റെ ഫോണ്‍ ആരാണ് ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തുന്നതോടെ ജോര്‍ജും അകത്താകുമെന്ന് എ പ്രദീപ്കുമാര്‍ . ജോര്‍ജാണ് ഇത് ചെയ്യിച്ചതെന്ന് ഒരു പ്രതി പറഞ്ഞിരിക്കുകയാണ്. മോന്‍സ് ജോസഫ് മാണിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനത്തിനുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യാമോ എന്നും പ്രദീപ്കുമാര്‍ ചോദിച്ചു.
ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് രാജു എബ്രഹാമാണ്. പ്രദര്‍ശനം കാണാന്‍പോലും കോളേജിന്റെ പടി ചവിട്ടാത്തയാളെ വൈസ് ചാന്‍സലറാക്കുന്ന സര്‍ക്കാര്‍ നാളെ കുട നന്നാക്കുന്നയാളെ കോളേജ് പ്രൊഫസറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് പുസ്തകവുമായും സര്‍വകലാശാലയുമായി ബന്ധമില്ലെന്ന് പറയുന്നത് ക്രമപ്രകാരമല്ലെന്ന് എളമരം കരീം. കാരണം കലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസക്കൂലിക്കാരനായി അദ്ദേഹം പുസ്തകം ബൈന്‍ഡ് ചെയ്യുന്ന ജോലി ചെയ്തിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ക്ക് ഫണ്ട് അനുവദിക്കാത്തതിനാല്‍ റോഡുകള്‍ തകരുകയാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. "നിന്റെ രാഗം അതിഗംഭീര"മെന്ന് കഴുതയോട് കുരങ്ങന്‍ പറയുമ്പോള്‍ "നിന്റെ രൂപം അതീവ സുന്ദര"മെന്ന് കഴുത കുരങ്ങനോട് തിരിച്ചു പറയുന്നതുപോലെയാണ് ഭരണപക്ഷത്തെ ചിലര്‍ ബജറ്റിനെ പ്രകീര്‍ത്തിക്കുന്നതെന്ന് കോലിയക്കോട് കൃഷ്ണന്‍നായര്‍ . 10 വര്‍ഷം നഗരസഭാ ചെയര്‍മാനായിരുന്നയാളാണ് കെ ദാസന്‍ . ഈ 10 വര്‍ഷവും ഇതിലും ഗൗരവത്തോടെയാണ് നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചതെന്നതില്‍ ദാസന് തര്‍ക്കമില്ല.
ധനമന്ത്രി കെ എം മാണിക്ക്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പോലെ കള്ളത്തരം പറഞ്ഞാലും അത് ഫലിപ്പിക്കാനാകില്ലെന്ന് ചൊവ്വാഴ്ച ഒരിക്കല്‍ കൂടി അംഗങ്ങളെ ബോധ്യപ്പെടുത്തി. 10,000 കോടിയുടെ ധനകമ്മിയെന്നുപറഞ്ഞ് ധവളപത്രമിറക്കിയ മാണി മണിക്കൂറുകള്‍ക്കകം അത് അയ്യായിരമാക്കി. 5000 കോടി പോയ വഴിയും വന്ന വഴിയും മാണിക്ക് മാത്രമേ അറിയൂ. മാണി മറുപടി പ്രസംഗത്തില്‍ ഓരോ പ്രസ്താവന നടത്തുമ്പോഴും തോമസ് ഐസക് മറുപടി പറയണമെന്ന് പറയും. ഐസക് മറുപടി പറയാന്‍ തുനിയുമ്പോള്‍ വഴങ്ങുകയുമില്ല. ഇത് ഏറെ നേരം സഭയെ ബഹളമയമാക്കി. 67നെതിരെ 71 വോട്ടിന് ധനാഭ്യര്‍ഥന പാസാക്കി. എം എ വാഹിദ്, സി ദിവാകരന്‍ , കെ എം ഷാജി, ഐ സി ബാലകൃഷ്ണന്‍ , പി അയിഷാപോറ്റി, പി കെ ബഷീര്‍ , എം ഹംസ, ബി ഡി ദേവസ്സി, കെ രാജു, ബെന്നി ബെഹന്നാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദേശത്തിന്റെ പേരില്‍ മാണിയെ ഒറ്റപ്പെടുത്താന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് റവന്യൂമന്ത്രി തിരുവഞ്ചൂരിനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമുള്ള മറുപടിയായിരുന്നു. മാണിയുടേതും കോണ്‍ഗ്രസുകാര്‍ക്കുള്ള മറുപടിയായിരുന്നു. ഈ ബജറ്റ് എന്റേതല്ല, യുഡിഎഫിന്റേതാണ്. ബജറ്റ് പ്രസംഗത്തിന്റെ തലേദിവസം ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്താണ് എല്ലാം തീരുമാനിച്ചത്. 2005ലെ യുഡിഎഫ് മന്ത്രിസഭ അംഗീകരിച്ച തീരുമാനം മാത്രമാണിതെന്നും മാണി കോണ്‍ഗ്രസുകാര്‍ക്ക് മറുപടി നല്‍കി.
(എം രഘുനാഥ്)
deshabhimani 200711

ReplyDelete