Wednesday, July 20, 2011

സിവില്‍ ആണവകരാറില്‍ അയവുവരുത്തരുത്: സിപിഐ എം

ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദ്ദനത്തിനു വഴങ്ങി ഇന്ത്യ സിവില്‍ ആണവകരാറില്‍ അയവുവരുത്തരുതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സിവില്‍ ആണവകരാറിന്റെ ഭാഗമായി ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ആണവവ്യാപാരത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അര്‍ഹിക്കുന്ന വിഹിതം ഉറപ്പ് വരുത്തണമെന്ന സംയുക്ത പ്രസ്താവനയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞിരുന്നു. ആണവനിര്‍വ്യാപനകരാര്‍ അംഗീകരിക്കാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാനാവില്ലെന്നുള്ള ആണവദാതാക്കളായ എന്‍എസ്ജി യുടെ തീരുമാനം മറികടക്കുന്നതിന് വ്യക്തമായ സഹായം ഇന്ത്യക്ക് വാഗ്ദാനം ചെയ്യാന്‍ അമേരിക്ക തയ്യാറായില്ല എന്നതും ശ്രദ്ധേയമായി. പാര്‍ലമെന്റ് പാസാക്കി ഒരുവര്‍ഷം പിന്നിട്ടിട്ടും സിവില്‍ ആണവകരാര്‍ ശരിയായ രീതിയില്‍ പ്രാബല്യത്തില്‍ വരാത്തതിന് യുപിഎ ഗവണ്‍മെന്റ് മറുപടിപറയണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.  

deshabhimani 210711

1 comment:

  1. അമേരിക്കയുടെ സമ്മര്‍ദ്ദനത്തിനു വഴങ്ങി ഇന്ത്യ സിവില്‍ ആണവകരാറില്‍ അയവുവരുത്തരുതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

    ReplyDelete