ന്യൂഡല്‍ഹി: അഴിമതിക്കും കോര്‍പറേറ്റ് കൊള്ളയ്ക്കുമെതിരെ ഡല്‍ഹിയില്‍ ആയിരങ്ങള്‍ ധര്‍ണ നടത്തി. ജൂലൈ 15 മുതല്‍ നാല് ഇടതുപക്ഷപാര്‍ടികള്‍ സംഘടിപ്പിച്ച രാജ്യവ്യാപകപ്രചാരണത്തിന് സമാപനംകുറിച്ചാണ് ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തിയത്. ഇടതുപക്ഷപാര്‍ടികളുടെ ദേശീയ- സംസ്ഥാന നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്തു. ജമ്മു കശ്മീര്‍ , രാജസ്ഥാന്‍ , ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അഴിമതിവിരുദ്ധ പ്രകടനങ്ങളും ധര്‍ണയും നടന്നു.
യുപിഎ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയത്തിന്റെ ഭവിഷ്യത്താണ് വന്‍തോതിലുള്ള അഴിമതിയെന്ന് ധര്‍ണയെ അഭിവാദ്യംചെയ്ത സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ധാര്‍മിക മൂല്യശോഷണത്തിന്റെ ഭാഗമായുണ്ടാകുന്ന അഴിമതിയായി ഇതിനെ ചുരുക്കി കാണാനാകില്ല. അഴിമതിക്കെതിരെ പൊരുതാതെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുമാകില്ല. 2ജി അഴിമതിയിലൂടെ നഷ്ടമായ 1.76 ലക്ഷം കോടി രൂപകൊണ്ട് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കിലോയ്ക്ക് മൂന്ന് രൂപനിരക്കില്‍ രണ്ടുവര്‍ഷം അരി നല്‍കാമായിരുന്നു. അഴിമതി തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കരണം ഉടന്‍ നടപ്പാക്കണം. രാഷ്ട്രീയപാര്‍ടികള്‍ക്ക് കോര്‍പറേറ്റുകള്‍ പണം നല്‍കുന്നത് തടയുകയും വേണം- യെച്ചൂരി ആവശ്യപ്പെട്ടു.
അഴിമതിയില്‍ മുങ്ങിത്താഴ്ന്ന യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്‍ പാസാക്കണമെന്നാണ് ഇടതുപക്ഷപാര്‍ടികളുടെ അഭിപ്രായം- അദ്ദേഹം പറഞ്ഞു. ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി അബനിറോയ്, സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പി എം എസ് ഗ്രേവാള്‍ എന്നിവരും സംസാരിച്ചു.
deshabhimani 220711
അഴിമതിക്കും കോര്‍പറേറ്റ് കൊള്ളയ്ക്കുമെതിരെ ഡല്‍ഹിയില്‍ ആയിരങ്ങള്‍ ധര്‍ണ നടത്തി. ജൂലൈ 15 മുതല്‍ നാല് ഇടതുപക്ഷപാര്‍ടികള്‍ സംഘടിപ്പിച്ച രാജ്യവ്യാപകപ്രചാരണത്തിന് സമാപനംകുറിച്ചാണ് ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തിയത്. ഇടതുപക്ഷപാര്‍ടികളുടെ ദേശീയ- സംസ്ഥാന നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്തു. ജമ്മു കശ്മീര്‍ , രാജസ്ഥാന്‍ , ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അഴിമതിവിരുദ്ധ പ്രകടനങ്ങളും ധര്‍ണയും നടന്നു.
ReplyDelete