ടു ജി സ്പെക്ട്രം അനുവദിക്കല്‍ , കൃഷ്ണ-ഗോദാവരി തീരത്തെ എണ്ണപര്യവേക്ഷണം തുടങ്ങിയ അഴിമതികളില്‍ ഇടപെടാന്‍ നിയമപരമായി തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിനോദ് റായി. അതുകൊണ്ടാണ് ഈ പദ്ധതികള്‍ പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിഎജിയുടെ അധികാരപരിധി സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ "ഔട്ട്ലുക്" വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് വിനോദ് റായി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയുള്ള പരിശോധന സിഎജിയുടെ അധികാരപരിധിയില്‍ വരുന്നതാണെന്ന് 2006 ജൂണില്‍ ധനമന്ത്രാലയം അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടു ജി ആയാലും കൃഷ്ണ-ഗോദാവരി ആയാലും അവയുടെ പ്രവര്‍ത്തനം പരിശോധിക്കേണ്ട ബാധ്യത സിഎജിക്കുണ്ട്. പൊതുസ്വത്താണ് രണ്ട് പദ്ധതികളിലും ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനികളുമായി നേരിട്ട് ഇടപെടേണ്ട ആവശ്യം സിഎജിക്കില്ല. റിലയന്‍സ് പോലുള്ള പങ്കാളികളുടെ പ്രതികരണം പെട്രോളിയം മന്ത്രാലയംവഴി ആവശ്യപ്പെട്ടിരുന്നു. ലാഭവിഹിതം പങ്കുവയ്ക്കുന്ന കരാറൊപ്പിട്ട മൂന്ന് കമ്പനികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ സംശയമുയര്‍ത്തിയിട്ടുണ്ടെന്ന് റിലയന്‍സിന്റെ ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സിഎജി പറഞ്ഞു. റിപ്പോര്‍ട്ട് പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് ചോര്‍ത്തിക്കൊടുക്കേണ്ട ആവശ്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. കൃഷ്ണ-ഗോദാവരി തീരത്ത് എണ്ണപര്യവേക്ഷണത്തിന് സ്വകാര്യസ്ഥാപനത്തെ വഴിവിട്ട് സഹായിച്ചതുവഴി സര്‍ക്കാരിന് 30,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഎജി കണ്ടെത്തിയത്. നയപരമായ കാര്യങ്ങളില്‍ മുമ്പൊന്നും സിഎജി ഇടപെട്ടിട്ടില്ലെന്നും ഭരണഘടനാപരമായി ചില പരിധികള്‍ സിഎജിക്കുണ്ടെന്നും എഡിറ്റര്‍മാരോട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
deshabhimani 030711

ReplyDelete