Sunday, July 3, 2011

ദൈവത്തിന്റെ സ്വത്ത് ജനങ്ങള്‍ക്കെന്ന് കൃഷ്ണയ്യര്‍

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ സ്വത്തിന്റെ യഥാര്‍ഥഅവകാശികള്‍ ജനങ്ങളാണെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.സ്വത്ത് രാജാക്കന്‍മാര്‍ക്കോ കുബേരന്‍മാര്‍ക്കോ അവകാശപ്പെട്ടതല്ല. കുചേലന്‍മാര്‍ക്കുള്ളതാണ്.മാനവരാശിയുടെ സൗഖ്യത്തിനും പട്ടിണിയകറ്റാനുമാണ് ഈ അമൂല്യശേഖരം ഉപയോഗിക്കേണ്ടത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ മാത്രമല്ല മതസ്ഥാപനങ്ങളിലെ സ്വത്ത് കൈകാര്യം ചെയ്യാന്‍ ദേശീയതലത്തില്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമപണ്ഡിതര്‍ ട്രസ്റ്റ് രൂപീകരിക്കാനുള്ള ആശയങ്ങള്‍ നല്‍കണം. അവ ക്രോഡീകരിക്കാന്‍ പാര്‍ലമെന്റ് കമ്മീഷന്‍ രൂപീകരിക്കണം.

യു കലാനാഥന്റെ വീടിനു കല്ലേറ്

മലപ്പുറം: യുക്തിവാദിസംഘം സംസ്ഥാനപ്രസിഡന്റ് മുന്‍പ്രസിഡന്റ് യു കലാനാഥന്റെ വീടിനു കല്ലേറ്. വള്ളിക്കുന്നിലെ വീടിനാണ് ഞായറാഴ്ച പുലര്‍ച്ചെ കല്ലേറുണ്ടായത്. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി ജനങ്ങള്‍ക്കുള്ളതാണെന്ന തരത്തിലുള്ള പ്രതികരണം നടത്തിയതിന്റെ പേരിലായിരിക്കും ആക്രമണമെന്നു കരുതുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു.

deshabhimani news

1 comment:

  1. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ സ്വത്തിന്റെ യഥാര്‍ഥഅവകാശികള്‍ ജനങ്ങളാണെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.സ്വത്ത് രാജാക്കന്‍മാര്‍ക്കോ കുബേരന്‍മാര്‍ക്കോ അവകാശപ്പെട്ടതല്ല. കുചേലന്‍മാര്‍ക്കുള്ളതാണ്.മാനവരാശിയുടെ സൗഖ്യത്തിനും പട്ടിണിയകറ്റാനുമാണ് ഈ അമൂല്യശേഖരം ഉപയോഗിക്കേണ്ടത്.

    ReplyDelete