പ്രതിദിനം 2.4 ലക്ഷം വീപ്പ അസംസ്കൃത എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജസ്ഥാനിലെ മംഗള എണ്ണപ്പാടത്തെ പര്യവേക്ഷണാധികാരം ബ്രിട്ടീഷ് കുത്തകയായ വേദാന്തയ്ക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 80 ശതമാനം അസംസ്കൃത എണ്ണയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്ന പേരില്‍ ഇന്ധനവില അനുദിനം കൂട്ടുന്ന സര്‍ക്കാരാണ് രാജ്യത്തിന്റെ എണ്ണപ്പാടം വിദേശകുത്തകകള്‍ക്ക് തീറെഴുതിയത്. പൊതുമേഖല എണ്ണപര്യവേക്ഷണ കമ്പനിയായ ഒഎന്‍ജിസിയെ തഴഞ്ഞ് വിദേശകുത്തകയെ പരിഗണിച്ച സര്‍ക്കാര്‍നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചു.
കെയിന്‍ഇന്ത്യയുടെ 51 ശതമാനം ഓഹരി വാങ്ങി രാജസ്ഥാനിലെ മംഗള എണ്ണപ്പാടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വേദാന്തയുടെ നീക്കത്തിന് കഴിഞ്ഞദിവസമാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. ഒഎന്‍ജിസിക്ക് ഓഹരികള്‍ വാങ്ങാന്‍ അവസരമുണ്ടായിരുന്നെങ്കിലും കേന്ദ്രം തടയുകയായിരുന്നു. കെയിന്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന വില ഉയര്‍ന്നതാണെന്ന കാരണം പറഞ്ഞായിരുന്നു ഇത്. എന്നാല്‍ , വിദേശത്ത് ഇത്രയുംപോലും ഉല്‍പ്പാദനമില്ലാത്ത എണ്ണപ്പാടങ്ങള്‍ ഒഎന്‍ജിസി വാങ്ങിയിട്ടുണ്ടെന്ന് പെട്രോളിയം- പ്രകൃതിവാതകം വര്‍ക്കേഴ്സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. കെയിന്‍ - വേദാന്ത ഇടപാടിന്റെ മാതൃകയില്‍ കൂടുതല്‍ എണ്ണപ്പാടങ്ങള്‍ വിദേശകുത്തകകള്‍ക്ക് കൈമാറാനുള്ള നീക്കം സജീവമാണ്. കൃഷ്ണ- ഗോദാവരി വാതകബ്ലോക്കിലെ 30 ശതമാനം ഓഹരി വില്‍ക്കുന്നതിന് ഒഎന്‍ജിസി ബ്രിട്ടീഷ് ഗ്യാസുമായും ഇറ്റലിയിലെ ഇഎന്‍ഐ കമ്പനിയുമായും ചര്‍ച്ച ആരംഭിച്ചു.
കെയിന്‍ - വേദാന്ത കരാര്‍ പുനഃപരിശോധിക്കണമെന്ന് പെട്രോളിയം-പ്രകൃതിവാതകം വര്‍ക്കേഴ്സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. എണ്ണപര്യവേക്ഷണത്തിന് ആവശ്യമായ സാങ്കേതികവിദ്യപോലുമില്ലാത്ത വേദാന്തയ്ക്ക് രാജസ്ഥാനിലെ എണ്ണപ്പാടത്തിന്റെ നിയന്ത്രണം വിട്ടുകൊടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് തപന്‍സെന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രകൃതിവിഭവങ്ങളുടെ പര്യവേക്ഷണവും ഉല്‍പ്പാദനവും സര്‍ക്കാര്‍ നടത്തുന്നതായിരിക്കും ഉചിതമെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന് വിരുദ്ധമായാണ് കെയിന്‍ - വേദാന്ത കരാര്‍ . ഇത്തരം നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം- തപന്‍സെന്‍ ആവശ്യപ്പെട്ടു.
deshabhimani 030711

ReplyDelete