ന്യൂഡല്‍ഹി: കള്ളപ്പണകേസുകള് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്എടി) നിയമിച്ച സുപ്രീംകോടതി ഈവിഷയത്തില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനത്തോടുള്ള അതൃപ്തി രൂക്ഷമായ വാക്കുകളില്‍ പ്രകടിപ്പിച്ചു. കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്താന്‍ അന്താരാഷ്ട്ര കരാറുകളൊന്നും തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കിയത് കേന്ദ്രം ഇതുവരെ ഉയര്‍ത്തിയ പ്രധാനവാദത്തിന്റെ മുനയൊടിക്കുന്നതായി. കെ കെ വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരെ വച്ച് കേന്ദ്രം മുന്നോട്ടുവച്ച വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി. അമ്പത്തിമൂന്ന് പേജ് വരുന്ന വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ബി സുദര്ശന് റെഡ്ഡിയും എസ് എസ് നിജ്ജാറും ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്നിരീക്ഷിച്ചു. കള്ളപ്പണം തിരിച്ചുപിടിക്കുന്നതില്‍ കേന്ദ്രം തുടരുന്ന അനാസ്ഥ കോടതി വിധിന്യായത്തില്‍ ഓരോന്നായി എടുത്തുപറഞ്ഞു.
കേന്ദ്ര നിലപാടുകള്‍ കള്ളപ്പണ കേസുകളില്‍ അന്വേഷണം പൂര്‍ണമായും സ്തംഭിപ്പിച്ചു. കോടതിയുടെ ഇടപെടലിന് ശേഷം മാത്രമാണ് പേരിനെങ്കിലും നടപടിയുണ്ടായത്. കേസില്‍ തുടര്‍ച്ചയായ ഇടപെടല്‍ ആവശ്യമാണ്. സുപ്രീംകോടതിക്ക് അതിനുള്ള സാഹചര്യമില്ല. അതുകൊണ്ട് പ്രത്യേക അന്വേഷണസംഘമാണ് അഭികാമ്യം. കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ കേസും എസ്ഐടി ഏറ്റെടുക്കണം. കോടതിക്ക് സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കണം. നികുതിപിരിക്കല്‍ എന്ന ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ സര്‍ക്കാരിന് സംഭവിക്കുന്ന പരാജയത്തിന് തെളിവായി കള്ളപ്പണത്തെ കാണാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഭരണമില്ലായ്മയുടെ ഭാഗമായുള്ള കഴിവുകേടാണ്. വിദേശബാങ്കുകളിലേക്ക് പോകുന്ന കള്ളപ്പണം രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിനാല്‍ അങ്ങേയറ്റം അപകടകരമാണ്. സര്‍ക്കാരിന് ഗൗരവമുണ്ടാകണം. എഴുപതിനായിരം കോടിരൂപയുടെ കള്ളപ്പണനിക്ഷേപം ഹസന്അലിഖാനുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വിവരം സര്‍ക്കാരിന് 2007ല്‍ ലഭിച്ചിരുന്നു. എന്നാല്‍ , ഹസന് അലിഖാനെ ചോദ്യംചെയ്തതുപോലുമില്ല. കോടതി ഇടപെട്ടതിന് ശേഷമാമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അധികൃതര്‍ ചോദ്യംചെയ്യാന്‍ മുതിര്‍ന്നത്. കള്ളപ്പണത്തെ നിഷേധിക്കുന്ന സമീപനമാണ് തുടക്കംമുതല്‍ കേന്ദ്രം സ്വീകരിച്ചത്. തുടര്‍ച്ചയായി സമര്‍ദം ചെലുത്തിയപ്പോള്‍ മാത്രം അന്വേഷണം മന്ദഗതിയിലാണെന്ന് സമ്മതിച്ചു. ഒട്ടേറെ ഏജന്‍സികള്‍ യോജിച്ചുപ്രവര്‍ത്തിക്കേണ്ട അങ്ങേയറ്റം സങ്കീര്‍ണമായ വിഷയമാണെന്നായിരുന്നു കാരണം. സങ്കീര്‍ണമാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ , സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടായില്ല.
ഭരണഘടനാബാധ്യതകള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. അലിഖാനെയും മറ്റും ചോദ്യംചെയ്തതില്‍നിന്ന് നിരവധി രാഷ്ട്രീയപ്രമുഖരെയും ആയുധക്കച്ചവടക്കാരെയും കുറിച്ച് വിവരം ലഭിച്ചു. ഇത് സ്ഥിരീകരിക്കാന്‍ ഇടപെടലുണ്ടായില്ല. സര്‍ക്കാര്‍ ഉന്നതതല സമിതിയെ (എച്ച്എല്‍സി) വച്ചെങ്കിലും പ്രയോജനമില്ല. ഹസന്അലിക്കെതിരായ കുറ്റപത്രം പോലും ഈ സമിതി മുമ്പാകെ സമര്‍പ്പിച്ച് അനുമതി വാങ്ങാതെയാണ് കോടതിയില്‍ നല്‍കിയത്. ഈ സംവിധാനത്തിന്റെ പോരായ്മ ഇതില്‍നിന്ന് വ്യക്തം. കള്ളപ്പണവിഷയത്തിലെ പഴയകാല നടപടികള്‍ , അതിന്റെ പ്രത്യാഘാതങ്ങള്‍ , അന്വേഷണത്തില്‍ വന്ന മന്ദത, കള്ളപ്പണനിക്ഷേപകരുടെ പ്രധാന ഇടമായ സൂറിച്ചിലെ യുബിഎസ് ബാങ്കിന് ഇന്ത്യയില്‍ അനുമതി നല്കിയ നടപടി തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും കേന്ദ്രത്തിന് മറുപടിയില്ലെന്നും കോടതി വിമര്‍ശിച്ചു.
deshabhimani 050711
കള്ളപ്പണകേസുകള് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്എടി) നിയമിച്ച സുപ്രീംകോടതി ഈവിഷയത്തില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനത്തോടുള്ള അതൃപ്തി രൂക്ഷമായ വാക്കുകളില്‍ പ്രകടിപ്പിച്ചു. കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്താന്‍ അന്താരാഷ്ട്ര കരാറുകളൊന്നും തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കിയത് കേന്ദ്രം ഇതുവരെ ഉയര്‍ത്തിയ പ്രധാനവാദത്തിന്റെ മുനയൊടിക്കുന്നതായി. കെ കെ വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരെ വച്ച് കേന്ദ്രം മുന്നോട്ടുവച്ച വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി. അമ്പത്തിമൂന്ന് പേജ് വരുന്ന വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ബി സുദര്ശന് റെഡ്ഡിയും എസ് എസ് നിജ്ജാറും ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്നിരീക്ഷിച്ചു. കള്ളപ്പണം തിരിച്ചുപിടിക്കുന്നതില്‍ കേന്ദ്രം തുടരുന്ന അനാസ്ഥ കോടതി വിധിന്യായത്തില്‍ ഓരോന്നായി എടുത്തുപറഞ്ഞു.
ReplyDelete