പറവൂര്‍ പീഡന കേസ് അന്വേഷണം പുരോഗമിക്കവെ ജില്ലയിലെ ക്രൈംബ്രാഞ്ച് എസ്പി എസ് സുരേന്ദ്രനെ സ്ഥലംമാറ്റിയതിനുപിന്നില്‍ ഉന്നതരെ രക്ഷിക്കാനുള്ള നീക്കം. കേസില്‍ മധ്യകേരളത്തില്‍നിന്നുള്ള സംസ്ഥാന മന്ത്രിയും തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതിരുന്നതിലുള്ള പ്രതികാരവും പൊടുന്നനെയുള്ള നടപടിക്കിടയാക്കി. കഴിഞ്ഞദിവസം കേസ് അന്വേഷണത്തിന്റെ പ്രധാന ചുമതല മറ്റൊരു എസ്പിക്കു കൈമാറിയെങ്കിലും അതും പോരാഞ്ഞാണ് ഇപ്പോള്‍ സ്ഥലംമാറ്റിയത്. പകരം കെ ജി സൈമണെ നിയമിച്ചെങ്കിലും സുരേന്ദ്രന് പുതിയ ചുമതല നല്‍കിയിട്ടില്ല.
കേസില്‍ കളമശേരിയിലെ ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ പേര് ഉയര്‍ന്നതും തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എയുമായി അടുത്ത ബന്ധമുള്ള തമിഴ്നാട്ടിലെ പ്രമുഖ കരാറുകാരന് മണികണ്ഠനെ അറസ്റ്റ്ചെയ്തതുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികാരത്തിന് സുരേന്ദ്രനെ ഇരയാക്കിയത്. എറണാകുളം ജില്ലയിലെ മുസ്ലിംലീഗ് നേതാവിന്റെ മകനെ കേസില്‍ അറസ്റ്റ്ചെയ്തതും ഭരണനേതൃത്വത്തിന്റെ എതിര്‍പ്പിനിടയാക്കി. കേസില്‍ മണികണ്ഠനെ രക്ഷപ്പെടുത്തുന്നതിന് പാറശാലയിലെ കോണ്‍ഗ്രസ് എംഎല്‍എ എ ടി ജോര്‍ജ് ഇടപെട്ടതായുള്ള പരാതി കോടതിക്കു മുമ്പാകെയാണ്. പറവൂര്‍ സ്വദേശി അജിത്കുമാറാണ് പരാതി നലകിയത്. മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനും നല്കിയ പരാതി ക്രൈംബ്രാഞ്ചാണ് കോടതിയില്‍ സമര്‍പ്പിച്ചത്. എ ടി ജോര്‍ജിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് മണികണ്ഠന് 18 ലക്ഷം രൂപ നല്‍കിയതായി പരാതിയില്‍ പറയുന്നു. ഇതിന് പ്രത്യുപകാരമെന്നോണമാണ് ജോര്‍ജ് മണികണ്ഠനെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് സ്വാധീനംചെലുത്തിയത്. ജില്ലയിലെ ഒരു മന്ത്രി അന്വേഷണ ഉദ്യോഗസ്ഥനെ സ്റ്റാര്‍ ഹോട്ടലിലേക്കു വിളിച്ചുവരുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
deshabhimani 130711

ReplyDelete