ഭൂസമരത്തിന് നാന്ദികുറിച്ച് ഉജ്വല ബഹുജന കണ്‍വെന്‍ഷന്‍
കല്‍പ്പറ്റ: ഭൂമി വിട്ടുകൊടുക്കാത്ത ജനപ്രതിനിധിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ നാലിന് നടക്കുന്ന ബഹുജന മാര്‍ച്ചിന് നാന്ദികുറിച്ച് ആദിവാസി ക്ഷേമസമിതി ബഹുജന കണ്‍വെന്‍ഷന്‍ . കൃഷ്ണഗിരി വില്ലേജില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശം വെക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഉടന്‍ വിട്ടുകൊടുക്കണമെന്ന് കണ്‍വന്‍ഷനില്‍ ഐക്യകണ്ഠേന ആവശ്യപ്പെട്ടു. ജൂണ്‍ ഒന്നിന് ഹൈക്കോടതി വിധിയനുസരിച്ച് ഭൂമി വിട്ടുകൊടുക്കാനുള്ള കലാവധി വ്യാഴാഴ്ച അവസാനിച്ചു. ആദിവാസികള്‍ക്ക് സാമൂഹിക നീതി നിഷേധിക്കുകയും കബളിപ്പിക്കുകയുംചെയ്ത ശ്രേയാംസ്കുമാര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവെക്കുന്ന അദ്ദേഹത്തിനെതിരെ കെഎല്‍സി ആക്ട് അനുസരിച്ച് നിയമ നടപടിയെടുക്കണം.
കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് രണ്ട് സന്ദര്‍ഭങ്ങളിലായി 152 കോടി രൂപ വകയിരുത്തി. അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആവശ്യത്തിന് ഭൂമി ഇല്ലാതിരിക്കുമ്പോഴാണ് എംഎല്‍എ അനധികൃതമായി ഭൂമി കൈവശം വെക്കുന്നത്. അന്തസ്സിനും മാന്യതയ്ക്കും യോജിക്കാത്ത പ്രവര്‍ത്തനമാണ് എംവി ശ്രേയാംസ്കുമാറിന്റേതെന്ന് കോടതി വിമര്‍ശിച്ചിരുന്നു. സമൂഹത്തിന് മാതൃകയാകേണ്ട എംഎല്‍എ അവരോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടതി നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. 30 ദിവസത്തിനകം ഭൂമി വിട്ടുകൊടുക്കണമെന്നും അല്ലെങ്കില്‍ മൂന്നു മാസത്തിനകം സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിത ആദിവാസികള്‍ക്ക് നല്‍കണമെന്നുമാണ് കോടതി വിധി. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളോടൊപ്പമല്ല, മറിച്ച് ഭൂമി കൈയേറിയ പ്രമാണിമാര്‍ക്കെപ്പമാണ് എന്ന് വ്യക്തമാണ്. ആദിവാസികളെ വഞ്ചിച്ച ശ്രേയാംസ്കുമാര്‍ , എംഎല്‍എസ്ഥാനം രാജിവെക്കണം. ഭൂമി ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ നാലിന് ബഹുജനമാര്‍ച്ച് നടത്തും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മാര്‍ച്ചില്‍ അണിചേരണമെന്ന് കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ അഭ്യര്‍ഥിച്ചു.
കരിവെള്ളൂര്‍ മുരളി
നിയമങ്ങള്‍ നിശ്ശബ്ദമായി ഉറങ്ങുമ്പോള്‍ പണാധിപത്യവും അധികാരവും ഉപയോഗിച്ച് പാവപ്പെട്ട മനുഷ്യരെ എങ്ങനെ ചൂഷണം ചെയ്യാമെന്നുള്ളതിന്റെ തെളിവാണ് ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട കൃഷ്ണഗിരിയിലെ ഭൂമി കൈയേറ്റം. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗമാണ് ആദിവാസികള്‍ . ഇവര്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ഒരു ജനപ്രതിനിധി കൈവശം വെച്ചനുഭവിക്കുന്നത്. നിയമ വിരുദ്ധമായി ഭൂമി കൈവശം വെക്കുന്നതിനതിരെ എകെഎസ് ഐതിഹാസികമായ സമരമാണ് നടത്തിയത്. സമരത്തില്‍ പങ്കെടുത്ത ഗര്‍ഭിണിയായ ശാന്ത എന്ന ആദിവാസി സ്ത്രീ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചാപിള്ളയെ പ്രസവിച്ച സ്ഥിതി വരെ ഉണ്ടായി. പോരാട്ടങ്ങള്‍ക്ക് അര്‍ഥമുണ്ടാവും എന്നതിന്റെ തെളിവാണ് കൃഷ്ണഗിരിയിലെ ഭൂമിയുമായി ബന്ധപ്പെട്ട കോടതിവിധിയെന്നും കരിവെള്ളൂര്‍ മുരളി പറഞ്ഞു.
പി എ മുഹമ്മദ്
ജൂലൈ 30നുള്ളില്‍ ശ്രേയാംസ് കുമാര്‍ ഭൂമി വിട്ടുകൊടുക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ നടക്കുന്ന സമരത്തില്‍ മുഴുവന്‍ നാട്ടുകാരും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സി കെ ശശീന്ദ്രന്‍
എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശം വെച്ചിരിക്കുന കൃഷ്ണഗിരിയിലെ ഭൂമിയുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധിയുടെ അവസാന ദിവസമായിട്ടും ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാവുന്നില്ല. വീണ്ടും കോടതിയെ സമീപിച്ച് പ്രശ്നം നീട്ടികൊണ്ടു പോവാനാണ് ശ്രമിക്കുന്നത്. ശ്രേയാംസ് കുമാറിന് കോടതിയില്‍ പോകാന്‍ അവസരം ഉണ്ടാക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥരെ വിലക്കിയിരിക്കുകയാണ്. സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനാവശ്യമായ സൗകര്യം ചെയ്ത് കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടി. ഇത് കേവലം ഒരു ഭൂമി പ്രശ്നമായി കാണേണ്ടതില്ല.ഒരു ജനപ്രതിനിധിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. ആ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ തയ്യാറാവണം. പ്രശ്നവുമായി ബന്ധപ്പെട്ട് ജൂലൈ നാലിന് നടത്തുന്ന ബഹുജന മാര്‍ച്ചില്‍ മുഴുവന്‍ ജനങ്ങളും പങ്കാളിയാകണമെന്നും സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.
സുരേഷ് ചന്ദ്രന്‍
കോടതി വിധിയുണ്ടായിട്ടും കോടി കണക്കിന് രൂപ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാന്‍ മടിക്കുകയാണ്. ശ്രേയാംസ് കുമാറിന്റെ പാര്‍ടി എല്‍ഡിഎഫില്‍ ഉണ്ടായിരുന്ന സമയത്ത അന്നത്തെ റവന്യു മന്ത്രി ഭൂമി വിട്ടുകൊടുക്കണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതനുസരിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. ഈ സമയത്ത് യുഡിഎഫ് സമരം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉടന്‍ ഭൂമി തിരിച്ച് പിടിക്കാന്‍ നടപടിയുണ്ടാവണം.
മോഹന്‍ദാസ്
അനധികൃതമായി വ്യാജരേഖകള്‍ സൃഷ്ടിച്ച് ശ്രേയാംസ് കുമാര്‍ എംഎല്‍എ കൈവശം വെച്ചിരിക്കുന്ന ഭൂമി മാത്രം വിട്ട് കൊടുത്താല്‍ പോര. വര്‍ഷങ്ങളായി കൈവശം വെച്ചനുഭവിക്കുന്ന കോടിക്കണക്കിന് രൂപയാണ് ഈ ഭൂമിയില്‍ നിന്നും കിട്ടിയത്. ഈ ഭൂമിയിലെ കാപ്പിത്തോട്ടത്തില്‍ നിന്നും ലഭിച്ച മുഴുവന്‍ ആദായവും തിരിച്ചടക്കണം. ജൂലൈ നാലിന് നടക്കുന്ന ബഹുജന മാര്‍ച്ചില്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളും പങ്കെടുക്കണമെന്നും ഇദ്ദേഹം അഭ്യര്‍ഥിച്ചു.
ശ്രേയാംസ് കവരുന്നത് ആദിവാസികള്‍ക്ക് തല ചായ്ക്കാനുള്ള അവകാശം: സെബാസ്റ്റ്യന്‍ പോള്‍
കല്‍പ്പറ്റ: ആദിവാസികള്‍ വേട്ടയാടപ്പെടേണ്ടവരാണ് എന്ന ചിന്ത സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അവര്‍ക്ക് തലചായ്ക്കാന്‍ മാന്യമായ സൗകര്യം ഉണ്ടാകണം. ഇതിന്റെ നിഷേധമാണ് എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ നടത്തുന്നത്. നിയമവിരുദ്ധ രീതിയില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്ന അദ്ദേഹം ആത്മാഭിമാനവും നിയമബോധവും പാര്‍ലമെന്ററി മര്യാദയും ഉണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശംവയ്ക്കുന്ന കൃഷ്ണഗിരിയിലെ 16.75 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എന്‍എംഡിസി ഹാളില്‍ ചേര്‍ന്ന ബഹുജന കണവന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസി ക്ഷേമസമിതി ജില്ലകമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സിപിഐ സംസ്ഥാനകൗണ്‍സില്‍ അംഗം ടി സുരേഷ് ചന്ദ്രന്‍ അധ്യക്ഷനായി. കരിവെള്ളൂര്‍ മുരളി, സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി എ മുഹമ്മദ്, ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ , കോണ്‍ഗ്രസ് എസ് സംസ്ഥാനസെക്രട്ടറി പി കെ ബാബു, കോണ്‍ഗ്രസ് എസ് നേതാവ് പി എം ജോയ്, ആര്‍എസ്പി ജില്ലാകമ്മിറ്റിയംഗം മോഹന്‍ദാസ്, എകെഎസ് സംസ്ഥാനപ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ , രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സീതാബാലന്‍ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പി വാസുദേവന്‍ സ്വാഗതവും ഇ എ ശങ്കരന്‍ നന്ദിയും പറഞ്ഞു.
deshabhimani 010711

ആദിവാസികള്‍ വേട്ടയാടപ്പെടേണ്ടവരാണ് എന്ന ചിന്ത സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. അവര്‍ക്ക് തലചായ്ക്കാന്‍ മാന്യമായ സൗകര്യം ഉണ്ടാകണം. ഇതിന്റെ നിഷേധമാണ് എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ നടത്തുന്നത്. നിയമവിരുദ്ധ രീതിയില്‍ സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കുന്ന അദ്ദേഹം ആത്മാഭിമാനവും നിയമബോധവും പാര്‍ലമെന്ററി മര്യാദയും ഉണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു. ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശംവയ്ക്കുന്ന കൃഷ്ണഗിരിയിലെ 16.75 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ എന്‍എംഡിസി ഹാളില്‍ ചേര്‍ന്ന ബഹുജന കണവന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete