Saturday, July 2, 2011

പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി വില്‍ക്കാന്‍ നീക്കം

കോഴിക്കോട്: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം. പിഡബ്ല്യുഡി ഓഫീസ്, റോഡ്, പാലം എന്നിവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളാണ് കച്ചവടം ചെയ്യുന്നത്. ഇതിനായി സ്ഥലത്തിന്റെ കണക്കെടുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ കൈയിലുള്ള അധികഭൂമി വില്‍ക്കാനാണ് കണക്കെടുക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. രണ്ടുദിവസത്തിനകം സ്ഥലത്തിന്റെ കണക്ക് നല്‍കാനാണ് ഉത്തരവ്. ഭൂമിവിലയും കണക്കാക്കി നല്‍കാനാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പിഡബ്ല്യുഡി വകുപ്പ് എടുക്കുന്ന ആദ്യ പ്രധാന തീരുമാനമാണിത്. പൊതുമരാമത്ത് കെട്ടിടം, റോഡ്, പാലങ്ങള്‍ എന്നിവയോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് എല്ലാ റോഡ്സ് വിഭാഗം എക്സി. എന്‍ജിനീയര്‍മാരും അടിയന്തരമായി കണക്ക് ശേഖരിച്ച് കൈമാറണമെന്നാണ് നിര്‍ദേശം. വകുപ്പിന് ആവശ്യത്തിലധികം ഭൂമി കൈയിലുണ്ടെന്നും ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഈ സ്ഥലത്തിന്റെ കിടപ്പ്, വിറ്റാല്‍കിട്ടാവുന്ന വിപണിവില എന്നിവയും തിരക്കിയിട്ടുണ്ട്. പൊതുമരാമത്ത് ഭൂമി വില്‍ക്കാനുള്ള തീരുമാനം വന്‍ അഴിമതി ലക്ഷ്യമിട്ടാണെന്ന് ആരോപണമുണ്ട്. മന്ത്രി ഓഫീസ് കേന്ദ്രീകരിച്ചുള്ള റിയല്‍എസ്റ്റേറ്റ് സംഘത്തിന്റെ താല്‍പര്യപ്രകാരമാണ് ഭൂമികച്ചവടത്തിനുള്ള നീക്കം.
(പി വി ജീജോ)

deshabhimani 020711

1 comment:

  1. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം. പിഡബ്ല്യുഡി ഓഫീസ്, റോഡ്, പാലം എന്നിവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളാണ് കച്ചവടം ചെയ്യുന്നത്. ഇതിനായി സ്ഥലത്തിന്റെ കണക്കെടുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ കൈയിലുള്ള അധികഭൂമി വില്‍ക്കാനാണ് കണക്കെടുക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. രണ്ടുദിവസത്തിനകം സ്ഥലത്തിന്റെ കണക്ക് നല്‍കാനാണ് ഉത്തരവ്. ഭൂമിവിലയും കണക്കാക്കി നല്‍കാനാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

    ReplyDelete