മെഡിക്കല്‍ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാരിനെതിരെ കേസിന് പോയിട്ടില്ലെന്ന് ചെയര്‍മാന്‍ എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ നല്‍കിയ കേസില്‍ കോളേജ് കക്ഷിചേരുക മാത്രമാണ് ചെയ്തത്.
കോളേജ് നല്‍കിയ സത്യവാങ്മൂലത്തില്‍ പരിയാരം 50 ശതമാനം പിജി സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമ്പതുശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ നിന്ന് പ്രവേശനം നല്‍കിയിട്ടുണ്ട്. ഇത് മറച്ചുവച്ച് സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുമായി ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം പരിയാരം മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക് വിഭാഗത്തിലെ പിജി സീറ്റ്ഒഴിച്ചിടേണ്ടിവന്നു. എം വി രാഘവന്റെ കാലത്ത് പിജി സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഭരണസമിതി അംഗങ്ങള്‍ വീതംവച്ചെടുത്ത് സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുകയായിരുന്നു പതിവ്. എന്‍ട്രന്‍സ് പരീക്ഷയില്‍ 35,000 റാങ്കുകാര്‍ക്കുവരെ അന്ന് സീറ്റ് നല്‍കി. സണ്ണി ജോസഫ് എംഎല്‍എയുടെ 21,000 റാങ്കുള്ള മകള്‍ക്ക് പ്രവേശനം ലഭിച്ചതും ഇത്തരത്തിലാണ്. ഇതേക്കുറിച്ചെല്ലാം മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
പരിയാരം: 10 പിജി സീറ്റില്‍ സര്‍ക്കാര്‍വക പ്രവേശനം
കണ്ണൂര്‍ : പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ അലോട്ട് ചെയ്ത മുഴുവന്‍ പിജി സീറ്റിലേക്കും വിദ്യാര്‍ഥി പ്രവേശനം പൂര്‍ത്തിയായി. ഏഴു ഡിഗ്രി സീറ്റിലേക്കും മൂന്നു ഡിപ്ലോമ സീറ്റിലേക്കുമായിരുന്നു പ്രവേശനം. കമ്യൂണിറ്റി മെഡിസിന്‍ , ജനറല്‍ സര്‍ജറി, ഫിസിയോളജി, ഇഎന്‍ടി, മൈക്രോബയോളജി (ഒന്നുവീതം), ജനറല്‍ മെഡിസിന്‍(രണ്ട് സീറ്റ്) വിഭാഗങ്ങളിലാണ് ഡിഗ്രി സീറ്റുകള്‍ . പീഡിയാട്രിക്, ഗൈനക്കോളജി, ഇഎന്‍ടി വിഭാഗങ്ങളിലെ ഓരോ ഡിപ്ലോമ സീറ്റിലേക്കും പ്രവേശനമായി. പരിയാരത്ത് പിജി ബിരുദ-ഡിപ്ലോമ കോഴ്സുകളില്‍ മൊത്തം 21 സീറ്റാണുള്ളത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ(അഞ്ചരക്കണ്ടി) 13 സീറ്റില്‍ ഏഴെണ്ണത്തിലേക്കാണ് സര്‍ക്കാര്‍ അലോട്ട്മെന്റ്. അനാട്ടമി, ഫിസിയോളജി, പാത്തോളജി, ഫാര്‍മക്കോളജി, കമ്യൂണിറ്റി മെഡിസിന്‍ , മൈക്രോ ബയോളജി വിഭാഗങ്ങളിലെ രണ്ടുവീതം സീറ്റുകളില്‍ ഓരോന്നും പുതുതായി അനുവദിച്ചുകിട്ടിയ ബയോകെമിസ്ട്രി കോഴ്സിലെ ഏകസീറ്റും സര്‍ക്കാര്‍ ഏറ്റെടുത്തു. ജൂലൈ നാലിന് പ്രവേശന നടപടി പൂര്‍ത്തിയാക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ ജൂബിലി മിഷന്‍ , അമല മെഡിക്കല്‍ കോളേജുകളില്‍ കോടതി വിധി അനുസരിച്ച് സര്‍ക്കാര്‍ ക്വാട്ടയിലുള്ള പി ജി കോഴ്സുകളില്‍ പ്രവേശനം വെള്ളിയാഴ്ച നടന്നു. അമലയില്‍ സര്‍ക്കാരിന് അനുവദിച്ച 10ല്‍ എട്ടുസീറ്റിലും ജൂബിലിയില്‍ ഏഴില്‍ മുഴുവന്‍ സീറ്റിലുമാണ് പ്രവേശനം നടന്നത്. മുഹമ്മദ്കമ്മിറ്റി നിശ്ചയിച്ച ഉയര്‍ന്ന ഫീസ് നല്‍കാനാവില്ലെന്നറിയിച്ച് അമലയില്‍ പത്തോളജി, ഡെര്‍മറ്റോളജി വിഭാഗത്തില്‍ അര്‍ഹതനേടിയ രണ്ടുപേര്‍ പ്രവേശനം ഉപേക്ഷിച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു. പ്രവേശന സമയം കഴിഞ്ഞതിനാല്‍ ഈ രണ്ടു സിറ്റുകള്‍ ഈ വര്‍ഷം ഒഴിഞ്ഞുതന്നെ കിടക്കും. ജൂബിലില്‍ ആകെ 15 ല്‍ ഏഴുസീറ്റാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ . അമലയില്‍ ഒമ്പത് വിഭാഗങ്ങളിലായി ആകെ 21 പി ജി സീറ്റാണുള്ളത്. അതില്‍ 11 സീറ്റ് മാനേജ്മെന്റിനാണ്. ഒഫ്താല്‍മോളജിയില്‍ ഒരു സീറ്റുമാത്രമുള്ളതിനാല്‍ അത് ഈ വര്‍ഷം മാനേജ്മെന്റിനാണ്.
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ആകെയുള്ള 13 മെഡിക്കല്‍ പിജി സീറ്റില്‍ അഞ്ച് വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. ആറ് സീറ്റാണ് സര്‍ക്കാര്‍ ക്വാട്ടയായി നീക്കിവച്ചിരിക്കുന്നത്. 13 സീറ്റിലും മാനേജ്മെന്റ് നേരത്തെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നടന്നെങ്കിലും നേരത്തെ പ്രവേശനം നല്‍കിയ ആരെയും ഒഴിവാക്കിയിട്ടില്ല. കോടതിയുടെ അന്തിമവിധി വന്ന ശേഷമേ ഇക്കാര്യത്തില്‍ നടപടിയുണ്ടാകൂ എന്നാണ് കോളേജ് അധികൃതരുടെ വാദം.
deshabhimani 020711

ReplyDeleteകോളേജ് നല്‍കിയ സത്യവാങ്മൂലത്തില്‍ പരിയാരം 50 ശതമാനം പിജി സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമ്പതുശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ നിന്ന് പ്രവേശനം നല്‍കിയിട്ടുണ്ട്.