കൊച്ചി: ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) സംസ്ഥാന കണ്വന്ഷന് ആവശ്യപ്പെട്ടു. വ്യവസായഗ്രൂപ്പുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്ക് ആരംഭിക്കാന്‍ അനുമതി നല്‍കാതിരിക്കുക, ബാങ്കുകളിലെ സര്‍ക്കാര്‍ഓഹരി വെട്ടിക്കുറയ്ക്കാതിരിക്കുക, ബാങ്ക് ലയനനയം ഉപേക്ഷിക്കുക, സേവന വേതന ക്രമം അട്ടിമറിക്കുന്ന ഖണ്ഡേല്‍വാള്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക തുടങ്ങിയ ആവശ്യങ്ങളും കണ്വന്ഷന് ഉന്നയിച്ചു. ആഗസ്ത് അഞ്ചിന്റെ ദേശീയ ബാങ്ക് പണിമുടക്കിന്റെ മുന്നോടിയായാണ് കണ്വന്ഷന് . സാധാരണക്കാരുടെ ആശ്രയമായ പൊതുമേഖലാ ബാങ്കുകളുടെ ഉടമസ്ഥത സര്‍ക്കാരില്‍ത്തന്നെ തുടരണമെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച എഐസിസി അംഗം എ സി ജോസ് പറഞ്ഞു. ബാങ്കുകളിന്മേലുള്ള റിസര്‍വ് ബാങ്ക് നിയന്ത്രണം തുടരണം. ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കരാര്‍ തൊഴില്‍ വ്യാപകമാകുന്നു. ഇതിനെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.
മുതലാളിമാര്‍ ധനകാര്യമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനായി ഉദാരവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഘട്ടമാണിതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള പറഞ്ഞു. കുത്തകമാധ്യമങ്ങളുടെ പിന്തുണയോടെയാണിത്. ധനകാര്യമേഖലയുടെ സംരക്ഷണത്തിനായി മുഴുവന്‍ ട്രേഡ്യൂണിയനുകളും പങ്കെടുത്തു നടത്തുന്ന ബാങ്ക് പണിമുടക്കിന് രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം തൊഴില്‍ ഇല്ലാതാക്കി എല്ലാ മേഖലയിലും കരാര്‍ തൊഴില്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ തൊഴിലാളികള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
എകെബിഇഎഫ് പ്രസിഡന്റ് കെ മല്ലിക അധ്യക്ഷയായി. ബിനോയ് വിശ്വം, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് , എന്‍സിബിഇ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രാജാകുറുപ്പ്, എഐബിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സത്യനാഥന് , ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ്, ഐഎന്‍ബിഒസി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സഞ്ജീവ്, ഓള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ , ഐഎന്‍ബിഇഎഫ് ജനറല്‍ സെക്രട്ടറി കെ രാജീവ്, എന്ഒഡബ്ല്യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ബി ഹരിനാരായണന് , എന്‍ഒബിഒ ജനറല്‍ സെക്രട്ടറി വി കെ ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു. എഐബിഒസി ജനറല്‍ സെക്രട്ടറി വി കെ പ്രസാദ് സ്വാഗതവും യുഎഫ്ബിയു ജില്ലാ കണ്‍വീനര്‍ പി ആര് സുരേഷ് നന്ദിയും പറഞ്ഞു. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്ഒഡബ്ല്യു, എന്‍ഒബിഒ സംഘടനകളുടെ സംയുക്തവേദിയാണ് യുഎഫ്ബിയു.
ദേശാഭിമാനി 040711
ജനവിരുദ്ധ ബാങ്കിങ് പരിഷ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) സംസ്ഥാന കണ്വന്ഷന് ആവശ്യപ്പെട്ടു. വ്യവസായഗ്രൂപ്പുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്ക് ആരംഭിക്കാന്‍ അനുമതി നല്‍കാതിരിക്കുക, ബാങ്കുകളിലെ സര്‍ക്കാര്‍ഓഹരി വെട്ടിക്കുറയ്ക്കാതിരിക്കുക, ബാങ്ക് ലയനനയം ഉപേക്ഷിക്കുക, സേവന വേതന ക്രമം അട്ടിമറിക്കുന്ന ഖണ്ഡേല്‍വാള്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക തുടങ്ങിയ ആവശ്യങ്ങളും കണ്വന്ഷന് ഉന്നയിച്ചു. ആഗസ്ത് അഞ്ചിന്റെ ദേശീയ ബാങ്ക് പണിമുടക്കിന്റെ മുന്നോടിയായാണ് കണ്വന്ഷന് . സാധാരണക്കാരുടെ ആശ്രയമായ പൊതുമേഖലാ ബാങ്കുകളുടെ ഉടമസ്ഥത സര്‍ക്കാരില്‍ത്തന്നെ തുടരണമെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച എഐസിസി അംഗം എ സി ജോസ് പറഞ്ഞു. ബാങ്കുകളിന്മേലുള്ള റിസര്‍വ് ബാങ്ക് നിയന്ത്രണം തുടരണം. ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കരാര്‍ തൊഴില്‍ വ്യാപകമാകുന്നു. ഇതിനെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete