കഴക്കൂട്ടം: ശ്രീകാര്യം സിഇടി എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യു-ഗുണ്ടാ ആക്രമണം. കോളേജില്‍ അതിക്രമിച്ചുകടന്ന അമ്പതോളം ഗുണ്ടകളും പുറത്തുനിന്നും അകത്തുനിന്നുമുള്ള കെഎസ്യു പ്രവര്‍ത്തകരും ചേര്‍ന്ന് വടിവാളടക്കമുള്ള മാരകായുധങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും യൂണിയന് ഓഫീസും ഹോസ്റ്റല്‍ മെസും അടിച്ചുതകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ ഷിബിലി, നെസീഫ്, റെനിസത്ത് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിരക്ഷപ്പെട്ട് ഹോസ്റ്റലില്‍ അഭയംപ്രാപിച്ച വിദ്യാര്‍ഥികളെ പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഹോസ്റ്റലില്‍ അകത്തുകയറിയും ആക്രമിച്ചു. എന്നാല്‍ , സ്ഥലത്തെത്തിയ പൊലീസ് സംഘം നിരപരാധികളായ വിദ്യാര്‍ഥികളെ അറസ്റ്റുചെയ്യുകയും ലിജീഷ്, അനീഷ് എന്നീ വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയുമാണ് ചെയ്തത്.
എസ്എഫ്ഐക്കെതിരെ ഉണ്ടാകുന്ന ആക്രമണവും പൊലീസ് നടപടിയും അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ജില്ലാ സെക്രട്ടറി ബെന്‍ ഡാര്‍വിനും പ്രസിഡന്റ് ആര് ബാലമുരളിയും പറഞ്ഞു. കെഎസ്യുക്കാര്ക്കെതിരെ വധശ്രമത്തിനടക്കം കേസെടുത്തിട്ടുണ്ടെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. എന്നാല്‍ , ആരെയും പിടികൂടിയിട്ടില്ല. കോളേജ് രണ്ടു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി കോളേജ് അധികൃതര്‍ പറഞ്ഞു. കെഎസ്യു ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐ ചൊവ്വാഴ്ച പ്രതിഷേധദിനം ആചരിക്കും.
ശ്രീകാര്യം സിഇടി എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യു-ഗുണ്ടാ ആക്രമണം. കോളേജില്‍ അതിക്രമിച്ചുകടന്ന അമ്പതോളം ഗുണ്ടകളും പുറത്തുനിന്നും അകത്തുനിന്നുമുള്ള കെഎസ്യു പ്രവര്‍ത്തകരും ചേര്‍ന്ന് വടിവാളടക്കമുള്ള മാരകായുധങ്ങളുമായി എസ്എഫ്ഐ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും യൂണിയന് ഓഫീസും ഹോസ്റ്റല്‍ മെസും അടിച്ചുതകര്‍ക്കുകയും ചെയ്തു.
ReplyDeleteശ്രീകാര്യം സിഇടി എന്‍ജിനിയറിങ് കോളേജില്‍ രണ്ടാംദിവസവും കെഎസ്യു-ഗുണ്ടാ ആക്രമണം. ഗുണ്ടകളോടൊപ്പം പ്രകടനമായെത്തിയ കെഎസ്യു സംഘം പൊലീസ് കാവലുണ്ടായിരുന്ന ഹോസ്റ്റലിനുനേരെ ചൊവ്വാഴ്ച കല്ലേറുനടത്തി. കല്ലേറില്‍നിന്നും രക്ഷപ്പെടാന്‍ വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി. ആക്രമണം തടയുന്നതിനും പ്രകടനക്കാരെ പിരിച്ചുവിടുന്നതിനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ല. സംഭവമറിഞ്ഞ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ എത്തിയതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റിലിനുനേരെ ആക്രമണമുണ്ടായത്. വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി കെഎസ്യു-ഗുണ്ടാസംഘം കോളേജില്‍ കഴിഞ്ഞദിവസം നടത്തിയ അക്രമത്തില്‍ നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വടിവാള്‍കൊണ്ടുള്ള വെട്ടില്‍ മാരകമായി മുറിവേറ്റ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കോളേജിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുപിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എയും സംഘവുമാണ് ശ്രമിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ചെമ്പഴന്തി എസ്എന്‍ കോളേജിലും ഇതേരീതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നിരന്തരമായി സംഘടിപ്പിച്ചുവരികയാണ്. രണ്ടിടത്തെയും കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം വര്‍ഷങ്ങളായി തിരസ്കരിക്കുന്ന കെഎസ്യുവിനെ കയ്യൂക്കിന്റെ ബലത്തില്‍ ക്യാമ്പസുകളില്‍ പ്രതിഷ്ഠിക്കാനാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. കെഎസ്യു ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചൊവ്വാഴ്ച എസ്എഫ്ഐ പ്രതിഷേധദിനം ആചരിച്ചു. തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജിനുമുന്നില്‍നിന്ന് സെക്രട്ടറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് ആര് ബാലമുരളി, സെക്രട്ടറി ബെന്‍ ഡാര്വിന് എന്നിവര്‍ സംസാരിച്ചു. പൊലീസിന്റെ ഒത്താശയോടെ നടക്കുന്ന ആക്രമണ പരമ്പരകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി വ്യക്തമാക്കി.
ReplyDelete