Friday, July 22, 2011

തൊഴിലാളി സംഘങ്ങള്‍ക്ക് ഷാപ്പില്ല

തൊഴിലാളി സഹകരണസംഘങ്ങളെ ഒഴിവാക്കി കള്ളുചെത്ത് വ്യവസായമേഖലയെ സ്പിരിറ്റ് ലോബിക്ക് തീറെഴുതുന്ന പുതിയ മദ്യനയത്തിന് എക്സൈസ് വകുപ്പ് രൂപംനല്‍കി. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഈവര്‍ഷംകൂടി ബാര്‍ലൈസന്‍സ് നല്‍കണമെന്ന് നിര്‍ദേശിക്കുന്ന നയത്തിന്റെ കരട് മറ്റ് മന്ത്രിമാര്‍ക്ക് വിതരണംചെയ്തു. അടുത്ത മന്ത്രിസഭായോഗം നയം ചര്‍ച്ചചെയ്യും. സഹകരണസംഘങ്ങള്‍ക്ക് കള്ള് ഷാപ്പുകള്‍ നല്‍കില്ലെന്നതാണ് മദ്യനയത്തിലെ പ്രധാനമാറ്റം. ഷാപ്പുകള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. കൈവശം വയ്ക്കാവുന്ന വിദേശമദ്യത്തിന്റെ അളവ് മൂന്ന് ലിറ്ററില്‍നിന്ന് ഒന്നര ലിറ്ററാക്കി കുറച്ചു. മദ്യം വാങ്ങാനും വില്‍ക്കാനുമുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്തവര്‍ഷം മുതല്‍ ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ. 2014 മുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കും. ആരാധനാലയം, സ്കൂള്‍ എന്നിവയില്‍നിന്ന് ബാറിനുള്ള ദൂരപരിധി 200 മീറ്ററാക്കി. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി ഒരു കിലോമീറ്ററും. ബാറിന്റെ പ്രവര്‍ത്തനസമയം നഗരപ്രദേശങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി 11 വരെയും ഗ്രാമപ്രദേശങ്ങളില്‍ എട്ടുമുതല്‍ 11 വരെയുമാക്കി. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഷാപ്പുകള്‍ ലേലംചെയ്യാനുള്ള നിര്‍ദേശം കള്ള്ചെത്ത് വ്യവസായമേഖല മദ്യമാഫിയകളുടെ കൈയില്‍ വീണ്ടും എത്തിച്ചേരാനിടയാക്കും. സ്പിരിറ്റ് കലര്‍ന്ന മദ്യം ഒഴുകാനും ഇത് ഇടയാക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. കള്ളുചെത്ത് മേഖലയിലെ തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കും.

deshabhimani 220711

1 comment:

  1. തൊഴിലാളി സഹകരണസംഘങ്ങളെ ഒഴിവാക്കി കള്ളുചെത്ത് വ്യവസായമേഖലയെ സ്പിരിറ്റ് ലോബിക്ക് തീറെഴുതുന്ന പുതിയ മദ്യനയത്തിന് എക്സൈസ് വകുപ്പ് രൂപംനല്‍കി. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഈവര്‍ഷംകൂടി ബാര്‍ലൈസന്‍സ് നല്‍കണമെന്ന് നിര്‍ദേശിക്കുന്ന നയത്തിന്റെ കരട് മറ്റ് മന്ത്രിമാര്‍ക്ക് വിതരണംചെയ്തു. അടുത്ത മന്ത്രിസഭായോഗം നയം ചര്‍ച്ചചെയ്യും. സഹകരണസംഘങ്ങള്‍ക്ക് കള്ള് ഷാപ്പുകള്‍ നല്‍കില്ലെന്നതാണ് മദ്യനയത്തിലെ പ്രധാനമാറ്റം. ഷാപ്പുകള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. കൈവശം വയ്ക്കാവുന്ന വിദേശമദ്യത്തിന്റെ അളവ് മൂന്ന് ലിറ്ററില്‍നിന്ന് ഒന്നര ലിറ്ററാക്കി കുറച്ചു. മദ്യം വാങ്ങാനും വില്‍ക്കാനുമുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാക്കി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    ReplyDelete