കൊച്ചി: വഴിയോരങ്ങള്‍, ഫുട്പാത്തുകള്‍ തുടങ്ങിയിടങ്ങളില്‍ സമരം, ധര്‍ണ, കച്ചവടം എന്നിവയ്ക്ക് താല്‍കാലികമായോ സ്ഥിരമായോ പന്തല്‍ കെട്ടുന്നത് ഹൈക്കോടതി നിരോധിച്ചു.
2010 ലെ പൊതുവഴി നിയമം സെക്ഷന്‍ 4 പ്രകാരമാണ് നിരോധനം. കുറ്റിപ്പുറം ടൗണില്‍ തൃശൂര്‍ സ്വദേശി കെ ഡി ആന്റണി നടത്തുന്ന ബാറിന് മുമ്പില്‍ പാതയോരവും കവിഞ്ഞ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഷെഡ് കെട്ടി സമരം നടത്തുന്നത് നിരോധിക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പയസ് കുര്യാക്കോസ്, സി കെ അബ്ദുള്‍ റഹീം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
പൊതുനിരത്തില്‍ സമ്മേളനം നടത്താനും യോഗം ചേരാനും പൗരാവകാശം ഉണ്ടോ എന്നത് സംബന്ധിച്ച് 2010ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന തരത്തില്‍ പൊതുനിരത്തിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചിരുന്നു. അതുപോലെ തന്നെ സംഘം ചേരലിന്റെ പേരില്‍ ഫുട്പാത്തുകളില്‍ മാര്‍ഗതടസം സൃഷ്ടിക്കരുതെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. പൊതു്യൂനിരത്തിന്റെ നിര്‍വചനത്തില്‍ വഴിയോരവും ഫുട്പാത്തും ഉള്‍പ്പെടും. അതിനാല്‍ ഇവിടെ നടത്തുന്ന ധര്‍ണ, സമരം, കച്ചവടം എന്നിവയ്ക്കും നിരോധനമുണ്ടെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാസം ആറിനാണ് ആന്റണിയുടെ ബാറില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്. തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടന്നു. തൊട്ടടുത്ത ദിവസം ബാറിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടി ധര്‍ണയാരംഭിച്ചു. ഹൈക്കോടതി നിയമപ്രകാരം ധര്‍ണ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസിന് സംരക്ഷണം ആവശ്യപ്പെട്ടാണ് ആന്റണി ഹൈക്കോടതിയെ സമീപിച്ചത്.
janayugom 200711
വഴിയോരങ്ങള്‍, ഫുട്പാത്തുകള്‍ തുടങ്ങിയിടങ്ങളില്‍ സമരം, ധര്‍ണ, കച്ചവടം എന്നിവയ്ക്ക് താല്‍കാലികമായോ സ്ഥിരമായോ പന്തല്‍ കെട്ടുന്നത് ഹൈക്കോടതി നിരോധിച്ചു.
ReplyDelete2010 ലെ പൊതുവഴി നിയമം സെക്ഷന്‍ 4 പ്രകാരമാണ് നിരോധനം. കുറ്റിപ്പുറം ടൗണില്‍ തൃശൂര്‍ സ്വദേശി കെ ഡി ആന്റണി നടത്തുന്ന ബാറിന് മുമ്പില്‍ പാതയോരവും കവിഞ്ഞ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഷെഡ് കെട്ടി സമരം നടത്തുന്നത് നിരോധിക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പയസ് കുര്യാക്കോസ്, സി കെ അബ്ദുള്‍ റഹീം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.