Wednesday, July 6, 2011

മനോരമ മുതലക്കണ്ണീര്‍ ഒഴുക്കേണ്ട: സിപിഐ എം

ആലപ്പുഴ: പി കൃഷ്ണപിള്ള അന്ത്യനാളുകളില്‍ ഒളിവില്‍ കഴിഞ്ഞ കണ്ണര്‍കാടുള്ള വീടിനെ സംബന്ധിച്ച് മലയാള മനോരമ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതും ശുദ്ധഅസംബന്ധവുമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഈ വീട് ഏറ്റെടുത്ത് സ്മാരകമാക്കാനും അത് സംരക്ഷിക്കാനും ഏതാനും വര്‍ഷമായി ഘട്ടങ്ങളായി സിപിഐ എം ജില്ലാകമ്മിറ്റി ഓരോന്നും ചെയ്തുവരികയാണ്. ആദ്യം ആ സ്ഥലവും വീടും ഉടമകളില്‍നിന്നു ഏറ്റെടുത്തു. അന്നത്തെ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടിയ സംഖ്യ നല്‍കിയാണ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന സി കെ നാണപ്പന്റെ കുടുംബാംഗങ്ങളില്‍ നിന്ന് അവ ഏറ്റെടുത്തത്. നാണപ്പന്റെ കുടുംബത്തിനു അവരുടെ വസ്തുവില്‍ പാര്‍ടിതന്നെ വീടും നിര്‍മിച്ചുനല്‍കി. ഇതിന്റെ താക്കോല്‍ കൈമാറിയത് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനായിരുന്നു. നാണപ്പന്‍ രോഗിയായി കഴിയുമ്പോഴും മരണാനന്തരവും ആ കുടുംബത്തിന് ആകാവുന്ന സംരക്ഷണവും സഹായവും നല്‍കാന്‍ പാര്‍ടി ശ്രദ്ധിച്ചു. പാര്‍ടി മുന്‍കൈയെടുത്ത് പാര്‍ടിക്ക് നിയന്ത്രണമുള്ള സ്ഥാപനത്തില്‍ നാണപ്പന്റെ രണ്ട് മക്കള്‍ക്ക് സ്ഥിരമായി ജോലി കിട്ടാനും സാഹചര്യമുണ്ടാക്കി. വസ്തുത ഇതായിരിക്കെ ഒരു കുടുംബത്തെ കഷ്ടത്തിലാക്കി, സ്മാരകം നിര്‍മിക്കാന്‍ സൗജന്യമായി വീടും സ്ഥലവും ഏറ്റെടുത്തുവെന്ന മട്ടിലുള്ള മനോരമയുടെ പരാമര്‍ശങ്ങള്‍ വിലപ്പോവില്ല.

കൃഷ്ണപിള്ള അന്ത്യനാളുകളില്‍ കഴിഞ്ഞിരുന്ന, പലകയും ഉത്തരവും കഴുക്കോലും ഉള്ള വീട് ഓലമേഞ്ഞാണ് സംരക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ വീട് ഇപ്പോഴും നിലനില്‍ക്കുന്നത് നല്ല സംരക്ഷണമുള്ളതുകൊണ്ടാണ്. ഇതിന്റെ സ്വാഭാവികനില നിര്‍ത്തിതന്നെ അത് സംരക്ഷിക്കും ഏറെ വൈകാതെ നിര്‍മാണവും പൂര്‍ത്തിയാക്കും. കമ്യൂണിസ്റ്റുകാരുടെ ഒളിത്താവളങ്ങള്‍ വാര്‍ത്തയാക്കിയും പോരാളികളെ അക്രമകാരികളായി വേട്ടയാടാനും രാജാവിന്റെ കാലംമുതല്‍ നിലകൊണ്ട ചരിത്രമാണ് മനോരമയ്ക്കുള്ളത്. പി കൃഷ്ണപിള്ളയും എകെജിയും ഇഎംഎസും ഒക്കെ ഒളിവില്‍ കഴിഞ്ഞ താവളങ്ങള്‍ കണ്ടെത്താന്‍ പൊലീസുകാര്‍ക്കും ഗുണ്ടകള്‍ക്കും ഒപ്പമായിരുന്നു മനോരമയും മറ്റും അന്ന്. പാര്‍ടി നിരോധിക്കപ്പെട്ട 1948ലാണ് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചത്. നേരായ വഴിയിലൂടെ പൊലീസിനെ നേരിടാതെ സഖാവിനെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കില്‍ സഖാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. അന്ന് ഒറ്റുകാരന്റെ വേഷം കെട്ടിയ മനോരമ ഇപ്പോള്‍ സഖാവിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് പരിഹാസ്യമാണ്്- സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. യോഗത്തില്‍ എ രാഘവന്‍ അധ്യക്ഷനായി.

deshabhimani 060711

1 comment:

  1. പി കൃഷ്ണപിള്ള അന്ത്യനാളുകളില്‍ ഒളിവില്‍ കഴിഞ്ഞ കണ്ണര്‍കാടുള്ള വീടിനെ സംബന്ധിച്ച് മലയാള മനോരമ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതും ശുദ്ധഅസംബന്ധവുമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഈ വീട് ഏറ്റെടുത്ത് സ്മാരകമാക്കാനും അത് സംരക്ഷിക്കാനും ഏതാനും വര്‍ഷമായി ഘട്ടങ്ങളായി സിപിഐ എം ജില്ലാകമ്മിറ്റി ഓരോന്നും ചെയ്തുവരികയാണ്. ആദ്യം ആ സ്ഥലവും വീടും ഉടമകളില്‍നിന്നു ഏറ്റെടുത്തു. അന്നത്തെ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടിയ സംഖ്യ നല്‍കിയാണ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന സി കെ നാണപ്പന്റെ കുടുംബാംഗങ്ങളില്‍ നിന്ന് അവ ഏറ്റെടുത്തത്. നാണപ്പന്റെ കുടുംബത്തിനു അവരുടെ വസ്തുവില്‍ പാര്‍ടിതന്നെ വീടും നിര്‍മിച്ചുനല്‍കി. ഇതിന്റെ താക്കോല്‍ കൈമാറിയത് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനായിരുന്നു. നാണപ്പന്‍ രോഗിയായി കഴിയുമ്പോഴും മരണാനന്തരവും ആ കുടുംബത്തിന് ആകാവുന്ന സംരക്ഷണവും സഹായവും നല്‍കാന്‍ പാര്‍ടി ശ്രദ്ധിച്ചു. പാര്‍ടി മുന്‍കൈയെടുത്ത് പാര്‍ടിക്ക് നിയന്ത്രണമുള്ള സ്ഥാപനത്തില്‍ നാണപ്പന്റെ രണ്ട് മക്കള്‍ക്ക് സ്ഥിരമായി ജോലി കിട്ടാനും സാഹചര്യമുണ്ടാക്കി. വസ്തുത ഇതായിരിക്കെ ഒരു കുടുംബത്തെ കഷ്ടത്തിലാക്കി, സ്മാരകം നിര്‍മിക്കാന്‍ സൗജന്യമായി വീടും സ്ഥലവും ഏറ്റെടുത്തുവെന്ന മട്ടിലുള്ള മനോരമയുടെ പരാമര്‍ശങ്ങള്‍ വിലപ്പോവില്ല.

    ReplyDelete