ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭൂഗര്‍ഭ അറയില്‍ ഇനിയും കൂടുതല്‍ അറയുണ്ടോ എന്ന് സംശയം. വ്യാഴാഴ്ച നിധിശേഖരം കണ്ടെത്തിയ ഭൂഗര്‍ഭ അറ കഴുകി വൃത്തിയാക്കിയപ്പോള്‍ തറകളിലെ കരിങ്കല്ലുകളില്‍ കണ്ട ചില അടയാളങ്ങളാണ് സംശയം ഉയര്‍ത്തിയത്. കരിങ്കല്ലില്‍ കൊത്തിവച്ചിരുന്ന നാഗത്തിന്റെ രൂപവും മൂന്ന് വരകളുടെ പുറത്തുകൂടി ഇംഗ്ലീഷിലെ എസ് എന്ന അക്ഷരവും കൊളുത്തിന്റെ രൂപം വരച്ചുവച്ചിരുന്നതും അടക്കമുള്ള ചില ചിഹ്നങ്ങള്‍ ആലേഖനംചെയ്തിരുന്നു. ഇതില്‍ ചിലത് മറ്റു ഭൂഗര്‍ഭ അറകളിലേക്ക് പോകാനുള്ള സൂചനാചിഹ്നങ്ങളാകാമെന്നും അതിനാല്‍ ഇതും പൊളിച്ച് പരിശോധിക്കണമെന്നും കേസിലെ വാദിയായ അഡ്വ. ടി പി സുന്ദരരാജന്‍ ആവശ്യപ്പെട്ടു. എന്തിനെയോ സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണിതെന്നും പുരാവസ്തു അധികൃതരും അഭിപ്രായപ്പെട്ടു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പ്രാഥമികമായി ചില പരിശോധന നടത്തിയപ്പോള്‍ മറ്റ് അറകള്‍ ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
എന്നാല്‍ , സംശയം ഉണ്ടായ സ്ഥിതിക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശോധന നടത്താമെന്ന ധാരണയിലെത്തി. ശാസ്ത്രീയപരിശോധനാ ഉപകരണങ്ങള്‍ കൊണ്ടുവന്ന് തറയുടെ പുറത്ത് പരിശോധന നടത്തിയാല്‍ അകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് കൃത്യമായി അറിയാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ അറ തുറന്നപ്പോള്‍ത്തന്നെ വന്‍ നിധിശേഖരം കണ്ടത് പാട്ടായതോടെ ജനക്കൂട്ടം അമ്പലത്തിന്റെ നടകളില്‍ നിറഞ്ഞു. ഉടന്‍ സുരക്ഷ ശക്തമാക്കി അമ്പലത്തിനകത്തും പൊലീസിനെ വിന്യസിച്ചു. നിലവില്‍ മൂന്ന് അറ തുറന്നപ്പോള്‍ 30,000 കോടി രൂപയിലധികം വിലമതിക്കുന്ന നിധിശേഖരമാണ് കണ്ടെത്തിയത്. ഇനി വെള്ളിശേഖരങ്ങളുള്ള ഭരതക്കോണ്‍ നിലവറയും പെരിയ നമ്പിയുടെ നിലവറയുമാണ് തുറക്കാനുള്ളത്.
dehshabhimani 020711

ReplyDelete