Monday, July 4, 2011

ശ്രേയാംസിന്റെ കൈവശഭൂമിയില്‍ എകെഎസ് കൊടിനാട്ടി

കല്‍പ്പറ്റ: എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവയ്ക്കുന്ന ഭൂമിയില്‍ ആദിവാസി ക്ഷേമ സമിതി കൊടിനാട്ടി. കൃഷ്ണഗിരി വില്ലേജിലെ 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലേക്ക് ആദിവാസി ക്ഷേമ സമിതി നേതൃത്വത്തില്‍പ്രവര്‍ത്തകര്‍ നടത്തിയ ബഹുജന മാര്‍ച്ചിനുശേഷമാണ് കൊടിനാട്ടിയത്. മീനങ്ങാടിയില്‍ പി എ മുഹമ്മദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നേതാക്കളും അഖിലേന്ത്യാ ആദിവാസി മഹാസഭയും മാര്‍ച്ചില്‍ അണിചേര്‍ന്നു. ആയിരത്തോളം പ്രവര്‍ത്തകരാണ് എംഎല്‍എയുടെ അനധികൃത ഭൂമിയിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുത്തത്. കൈവശ ഭൂമിക്ക് അകലെവച്ചുതന്നെ പൊലീസ് ബാരിക്കേഡുയര്‍ത്തി മാര്‍ച്ച് തടഞ്ഞു. ഭൂമിയില്‍ പ്രവേശിക്കുന്നത് തടയാന്‍ വന്‍പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.

deshabhimani 040711

1 comment:

  1. എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവയ്ക്കുന്ന ഭൂമിയില്‍ ആദിവാസി ക്ഷേമ സമിതി കൊടിനാട്ടി

    ReplyDelete