Sunday, July 3, 2011

വിവാദത്തിലൂടെ പുറത്താക്കിയ കമ്പനിക്ക് വീണ്ടും ടെന്‍ഡര്‍ നല്‍കാന്‍ നീക്കം

കൊറിയന്‍ കമ്പനിയുമായി വൈദ്യുതിബോര്‍ഡ് ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ . കഴിഞ്ഞ വര്‍ഷം അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും മാധ്യമങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച വിവാദങ്ങളെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയത്. ഭരണത്തിലേറിയശേഷം അതേ കമ്പനിക്കുതന്നെ കരാര്‍ നല്‍കാനാണ് ഇപ്പോള്‍ തീരുമാനം. കൊറിയ ഇലക്ട്രിക് പവര്‍ ഡാറ്റ നെറ്റ്വര്‍ക്ക് (കെഡിഎന്‍) കമ്പനിക്കാണ് വൈദ്യുതിബോര്‍ഡിന്റെ ഊര്‍ജ വിതരണ-നവീകരണക്കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ , കരാര്‍ ഉറപ്പിച്ചതിനെതിരെ കുറഞ്ഞ തുക ക്വാട്ടുചെയ്ത ഒമ്നി എഗേറ്റ് എന്നകമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതിക മികവിന്റ പരിശോധനയില്‍ പരാജയപ്പെട്ടതുമൂലമാണ് ഒമ്നി എഗേറ്റിന് കരാര്‍ നല്‍കാത്തതെന്ന് വൈദ്യുതിബോര്‍ഡ് വിശദീകരിച്ചെങ്കിലും യുഡിഎഫ് ഇത് വിവാദമാക്കുകയായിന്നു.

കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിനുപിന്നില്‍ അഴിമതിയും ഗുരുതരവുമായ ചട്ടലംഘനവും ഉണ്ടെന്ന് 2010ല്‍ ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതുമൂലം 52 കോടിയുടെ നഷ്ടമുണ്ടാതായി ഉമ്മന്‍ചാണ്ടിയും ആരോപിച്ചു. കരാര്‍ റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന് കത്തു നല്‍കി. വിവാദങ്ങളെ തുടര്‍ന്ന്, കരാര്‍ റദ്ദാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ , ഇതിനെതിരെ കൊറിയന്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണക്കിടെയാണ് കരാര്‍ റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. വൈദ്യുതി ബോര്‍ഡുമായി ഒരുചര്‍ച്ച പോലും നടത്താതെയായിരുന്നു ഈ മലക്കം മറിച്ചില്‍ . കരാര്‍ റദ്ദാക്കാന്‍ ഉണ്ടാക്കിയ വിവാദംമൂലം വൈദ്യുതി ബോര്‍ഡിന് കനത്ത നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. 240 കോടിയുടെ കരാറാണ് കൊറിയന്‍ കമ്പനിയുമായി ഉണ്ടാക്കിയിരുന്നത്. 18 മാസമായിരുന്നു ഇതിന്റെ കാലാവധി. പദ്ധതി നേരത്തെ പൂര്‍ത്തിയായാല്‍ അത്രയും പ്രസരണ-വിതരണ നഷ്ടംകുറയ്ക്കാന്‍ ബോര്‍ഡിനു കഴിയുമായിരുന്നു. ആ ഇനത്തില്‍ കോടികളുടെ നഷ്ടം ഒഴിവാക്കാമായിരുന്നു.

deshabhimani 030711

1 comment:

  1. കൊറിയന്‍ കമ്പനിയുമായി വൈദ്യുതിബോര്‍ഡ് ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ . കഴിഞ്ഞ വര്‍ഷം അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും മാധ്യമങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച വിവാദങ്ങളെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയത്. ഭരണത്തിലേറിയശേഷം അതേ കമ്പനിക്കുതന്നെ കരാര്‍ നല്‍കാനാണ് ഇപ്പോള്‍ തീരുമാനം. കൊറിയ ഇലക്ട്രിക് പവര്‍ ഡാറ്റ നെറ്റ്വര്‍ക്ക് (കെഡിഎന്‍) കമ്പനിക്കാണ് വൈദ്യുതിബോര്‍ഡിന്റെ ഊര്‍ജ വിതരണ-നവീകരണക്കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ , കരാര്‍ ഉറപ്പിച്ചതിനെതിരെ കുറഞ്ഞ തുക ക്വാട്ടുചെയ്ത ഒമ്നി എഗേറ്റ് എന്നകമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതിക മികവിന്റ പരിശോധനയില്‍ പരാജയപ്പെട്ടതുമൂലമാണ് ഒമ്നി എഗേറ്റിന് കരാര്‍ നല്‍കാത്തതെന്ന് വൈദ്യുതിബോര്‍ഡ് വിശദീകരിച്ചെങ്കിലും യുഡിഎഫ് ഇത് വിവാദമാക്കുകയായിന്നു.

    ReplyDelete