കൊട്ടിയം: യുഡിഎഫ് സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ നിയമസഭയില്‍ ആരെങ്കിലും കള്ളവോട്ടുചെയ്തോയെന്ന കാര്യം വീഡിയോ പരിശോധിച്ച് കണ്ടെത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും വീഡിയോയുണ്ട്. വോട്ടെടുപ്പ് നടക്കുമ്പോള്‍ ആരെല്ലാം സഭയിലുണ്ടായിരുന്നെന്ന് അത് പരിശോധിച്ചാല്‍ വ്യക്തമാകും. കള്ളവോട്ടു നടന്നതായുള്ള പ്രതിപക്ഷ ആരോപണത്തോട് സ്പീക്കര്‍ മുഖംതിരിഞ്ഞു നില്‍ക്കരുതെന്നും പിണറായി പറഞ്ഞു. സിപിഐ എം കൊട്ടിയം ഏരിയാ കമ്മിറ്റി ഓഫീസിനായി നിര്‍മിക്കുന്ന എന്‍എസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുയായിരുന്നു പിണറായി.
യുഡിഎഫ് സര്‍ക്കാര്‍ ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ പരിഹാസ്യരാകുന്നതിന്റെ ഉദാഹരണമാണ് നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ . സാധാരണഗതിയില്‍ ഉണ്ടാകാത്ത ആശയക്കുഴപ്പമാണ് സഭയില്‍ കണ്ടത്. ധനവിനിയോഗബില്ലിന്റെ മൂന്നാംവായന കഴിഞ്ഞ് വോട്ടിനിടണമെന്നു പറഞ്ഞാല്‍ സഭാ നേതാവായ മുഖ്യമന്ത്രിക്ക് പോലും ഇടപെടാന്‍ അവകാശമില്ലെന്നതാണ് പാര്‍ലമെന്ററി കീഴ്വഴക്കം. എന്നാല്‍ , ഇവിടെ അത് ലംഘിക്കുകയായിരുന്നു. വോട്ടെടുപ്പിലേക്ക് നീങ്ങിയപ്പോള്‍ ഭരണപക്ഷത്ത് വല്ലാത്ത ആശയക്കുഴപ്പമായിരുന്നു. ധനവിനിയോഗബില്‍ അപ്പോള്‍ വോട്ടിനിട്ടാല്‍ മന്ത്രിസഭ വീഴുമെന്നതായിരുന്നു സ്ഥിതി. അത് ഒഴിവാക്കാന്‍ വോട്ടെടുപ്പ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. മാണിയോട് സംസാരിക്കണമെന്ന് പറയുന്നു. പ്രതിപക്ഷത്തെ കഴിയുന്നത്ര പ്രകോപിപ്പിച്ച് സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായും പത്രങ്ങള്‍ പറയുന്നു. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി. സാധാരണരീതിയിലുള്ള പാര്‍ലമെന്ററി രീതിയാണോ സ്വീകരിച്ചതെന്ന് സ്പീക്കര്‍ സ്വയം പരിശോധിക്കണം. അരമണിക്കര്‍ കഴിഞ്ഞപ്പോഴേക്കും കഴിയുന്നത്ര പേരെ ഭരണപക്ഷം എത്തിച്ചു. അതിനുപിന്നാലെ, നിയമസഭയില്‍ ആദ്യമായി കള്ളവോട്ട് നടന്നെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങളെയെല്ലാം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ധവളപത്രം കൊണ്ടുവന്നിരിക്കുന്നതിന്റെ ലക്ഷ്യം കനത്തനികുതി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലാണ്. സ്ഥാപനങ്ങളുടെ മുന്നില്‍ പന്തല്‍കെട്ടി സമരം പാടില്ലെന്ന കോടതിവിധി തൊഴിലാളികളുടെ അവകാശം നിഷേധിക്കലായി മാറുകയാണ്. വാഹനഗതാഗതത്തിന് തടസ്സമുണ്ടാകരെതെന്നായിരിക്കാം കോടതി ഉദ്ദേശിച്ചത്. എന്നാല്‍ , നമ്മുടെ നാട്ടിലെ സ്ഥാപനങ്ങള്‍ പലതും റോഡിന്റെ സൈഡിലാണ്. അവയുടെ മുന്നില്‍ സമരം നടത്തണമെങ്കില്‍ റോഡരികില്‍ കുത്തയിരിക്കേണ്ടിവരും. സ്ഥാനത്തിന്റെ മുന്നില്‍ നടത്തേണ്ട സമരം വേറെവിടെയെങ്കിലും നടപ്പാക്കാന്‍ പറ്റുമോ. സ്ഥാപനത്തിനുപുറത്ത് സമരം നടത്താന്‍ കഴിയില്ലെന്ന സ്ഥിതി വന്നാല്‍ അതു അകത്തേക്ക് മാറ്റേണ്ടി വരുമെന്നും പിണറായി പറഞ്ഞു.
deshabhimani 230711
യുഡിഎഫ് സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ നിയമസഭയില്‍ ആരെങ്കിലും കള്ളവോട്ടുചെയ്തോയെന്ന കാര്യം വീഡിയോ പരിശോധിച്ച് കണ്ടെത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും വീഡിയോയുണ്ട്. വോട്ടെടുപ്പ് നടക്കുമ്പോള്‍ ആരെല്ലാം സഭയിലുണ്ടായിരുന്നെന്ന് അത് പരിശോധിച്ചാല്‍ വ്യക്തമാകും. കള്ളവോട്ടു നടന്നതായുള്ള പ്രതിപക്ഷ ആരോപണത്തോട് സ്പീക്കര്‍ മുഖംതിരിഞ്ഞു നില്‍ക്കരുതെന്നും പിണറായി പറഞ്ഞു. സിപിഐ എം കൊട്ടിയം ഏരിയാ കമ്മിറ്റി ഓഫീസിനായി നിര്‍മിക്കുന്ന എന്‍എസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുയായിരുന്നു പിണറായി.
ReplyDelete