അഴിമതിവിരുദ്ധ പോരാളിയുടെ മുഖംമൂടി അണിയുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അഴിമതിക്കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞയാള്‍ . ജോര്‍ജ് അഴിമതിക്കാരനാണെന്ന് 1987 ല്‍ അഴിമതിനിരോധന കമീഷന്‍ കണ്ടെത്തി. അന്നു ജോര്‍ജിന് പ്രായം 35. എംഎല്‍എയായിരിക്കെ 1981ല്‍ സ്കൂള്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പി സി ജോര്‍ജ് 25,000 രൂപ വാങ്ങിയെന്ന് തെളിഞ്ഞതായി കേരള പൊതുപ്രവര്‍ത്തക അഴിമതിനിരോധനകമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പി സി ജോര്‍ജ് എന്ന പൊതുപ്രവര്‍ത്തകന്‍ എംഎല്‍എയായി തുടരരുതെന്നും കമീഷന്‍ നിര്‍ദേശിച്ചു എന്നാല്‍ , റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ജോര്‍ജ് എംഎല്‍എ അല്ലാതായതിനാല്‍ നിര്‍ദേശം നടപ്പാക്കേണ്ടിവന്നില്ല. ഉദ്യോഗാര്‍ഥിയുടെ സഹോദരന് പണം തിരിച്ചുകൊടുത്ത് മാപ്പുപറഞ്ഞ് ജോര്‍ജ് തടിയൂരുകയായിരുന്നു.
കര്‍ഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പൂഞ്ഞാര്‍ പനച്ചികപ്പാറ താഴത്തുപറമ്പില്‍ തൊമ്മന്‍ ചാക്കോയാണ് 1984ല്‍ അഴിമതിനിരോധന കമീഷനു പരാതി നല്‍കിയത്. കേസിലെ ഒന്നാം സാക്ഷിയായ കുര്യന്‍ ജോസഫിനോട്, സഹോദരി ത്രേസ്യാമ്മയ്ക്ക് പാലാ രൂപത കോര്‍പറേറ്റ് മാനേജ്മെന്റിനുകീഴില്‍ ചെമ്മലമറ്റത്തുള്ള സ്കൂളില്‍ അധ്യാപികയായി നിയമനം നല്‍കാമെന്ന് പറഞ്ഞ് 25,000 രൂപ ജോര്‍ജ് വാങ്ങിയെന്നായിരുന്നു പരാതി. കുര്യന്‍ ജോസഫിന്റെ ഇളയ സഹോദരന്‍ കെ കെ കുര്യന്‍ വഴിയാണ് പണം കൈമാറിയത്. 1983 വരെ കാത്തിട്ടും ജോലി കിട്ടാതായപ്പോള്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലായി. പണം പലിശസഹിതം തിരിച്ചുതരണമെന്ന് ജോര്‍ജിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരള കോണ്‍ഗ്രസ് ജെ വിഭാഗക്കാരനായ കെ കെ കുര്യന്‍ പാര്‍ട്ടി ചെയര്‍മാന് പരാതി നല്‍കി. ഇതറിഞ്ഞ ജോര്‍ജ് തലനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി ടി മാത്യു വഴി 25,000 രൂപ സഹോദരന്മാര്‍ക്ക് തിരച്ചുകൊടുത്തു. എന്നാല്‍ , പലിശയും വേണമെന്ന ആവശ്യത്തില്‍ സഹോദരന്മാര്‍ ഉറച്ചുനിന്നു.
ഈ സന്ദര്‍ഭത്തിലാണ് അഴിമതിനിരോധനകമീഷനില്‍ പരാതി എത്തുന്നത്. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന വാദവുമായി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. സാക്ഷിപറയാനെത്തിയ കുര്യന്‍ ജോസഫിനെ ഗുണ്ടകളെവിട്ട് ആക്രമിച്ചു. ജസ്റ്റിസ് ജി ബാലഗംഗാധരന്‍ നായര്‍ ചെയര്‍മാനായ കമീഷനാണ് ഹര്‍ജി പരിഗണിച്ചത്. സ്കൂള്‍ മാനേജരായ വൈദികനടക്കം 10 സാക്ഷികളെ വിസ്തരിച്ചു. മറ്റു തെളിവുകളും പരിഗണിച്ച കമീഷന്‍ 1987 ആഗസ്ത് മൂന്നിനാണ് ജോര്‍ജിനെതിരായ അഴിമതിയാരോപണം തെളിഞ്ഞതായി വിധിച്ചത്. വിധി എതിരായതോടെ ബാക്കി പണവും കൊടുത്ത് കാലുപിടിച്ച ജോര്‍ജിനെതിരെ കുര്യന്‍ ജോസഫ് തുടര്‍നടപടിക്കു പോയില്ല.
(എ ആര്‍ സാബു)
കൈക്കൂലിക്കാരന്‍ ധാര്‍മികത പറയണ്ട: കേരള കോണ്‍ .
കോട്ടയം: കൈക്കൂലിക്കേസില്‍ കുറ്റവാളിയെന്ന് അഴിമതിനിരോധന കമീഷന്‍ കണ്ടെത്തിയ പി സി ജോര്‍ജിന് ധാര്‍മികതയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇ പി മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി സി ജോര്‍ജ് ജോലി നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയ കഥ കേരളം മറന്നിട്ടില്ല. പെരുനിലം സ്വദേശിയായ യുവതിയും കുഞ്ഞും വര്‍ഷങ്ങള്‍ക്കുമുമ്പ് ജോര്‍ജിന്റെ വീടിനുമുന്നില്‍ കുടില്‍കെട്ടി സമരം ചെയ്തതിനെക്കുറിച്ച് പുനരന്വേഷണം നടത്തണം. തെളിവുകളുടെ അഭാവത്തിലാകാം അന്ന് ശിക്ഷിക്കപ്പെടാതിരുന്നത്. ഡിഎന്‍എ ടെസ്റ്റും നാര്‍ക്കോ അനാലിസിസും അടക്കമുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വിപുലപ്പെട്ട സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണത്തിന് മുഖ്യമന്ത്രിയും നിയമമന്ത്രിയും തയ്യാറാകുമോ?
2001 മുതല്‍ സംസ്ഥാനത്ത് പാര്‍ലമെന്ററികാര്യ വകുപ്പുണ്ട്. ആ സാഹചര്യത്തില്‍ ചീഫ്വിപ്പ് സ്ഥാനം അനാവശ്യമാണ്. അഞ്ചുലക്ഷം രൂപയാണ് പ്രതിമാസം ജോര്‍ജിനുവേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കക്ഷികള്‍ക്ക് പ്രത്യേക വിപ്പുള്ളതിനാല്‍ ചീഫ് വിപ്പ് അപ്രസക്തമാണെന്ന് ഭരണഘടന തന്നെ പറയുന്നു. മൂന്നര പതിറ്റാണ്ടുകാലത്തെ ജോര്‍ജ്ജിന്റെ പൊതുപ്രവര്‍ത്തനം വഞ്ചനയുടെയും കാപട്യത്തിന്റെയുമാണ്. 1991 ല്‍ എല്‍ഡിഎഫില്‍ എത്തിയ ജോസഫ് ഗ്രൂപ്പിന് പൂഞ്ഞാര്‍ സീറ്റ് ലഭിക്കാതെ വന്നപ്പേള്‍ മാണിയുടെ കാലുപിടിച്ച് സീറ്റിനുവണ്ടി ശ്രമിച്ചു. കിട്ടാതെവന്നപ്പോള്‍ എല്‍ഡിഫ് സ്ഥാനാര്‍ഥിയായ പ്രൊഫ. എന്‍ എം ജോസഫിനെ മുന്നണിയില്‍ നിന്നുതന്നെ ഒളിഞ്ഞും തെളിഞ്ഞും പരാജയപ്പെടുത്താന്‍ ശ്രമിച്ചു.
1996 ല്‍ പി ജെ ജോസഫിനെ ഭീഷണിപ്പെടുത്തി ഇടുക്കി സീറ്റിനു പകരം പൂഞ്ഞാര്‍ സീറ്റ് കൈക്കലാക്കി. പിന്നീട് ജോസഫിനെ നിരന്തരമായി പിഡിപ്പിച്ചു. 2001ല്‍ ജോസഫ് മാണിയുമായി ലയനചര്‍ച്ച നടത്തിയെന്ന് ആരോപിച്ച് പടയൊരുക്കം നടത്തി. "മാണിവിരോധം" പറഞ്ഞ് പുറത്തായ ജോര്‍ജ് ഇപ്പോള്‍ മാണിഭക്തനായി. ലയനത്തിനുശേഷം പ്യൂണ്‍പണി ചെയ്യാനും തയ്യാറാണെന്ന് ചാനലുകളിലൂടെ വീമ്പിളക്കിയ ജോര്‍ജ് മാണിയെക്കാള്‍ വലിയ നേതാവാകാനാണ് ശ്രമിക്കുന്നത്. വി ഡി സതീശനെതിരെയും ടി എന്‍ പ്രതാപനെതിരെയും ഉന്നയിച്ച ആരോപണങ്ങള്‍ വിഴുങ്ങി ക്ഷമ പറഞ്ഞിട്ട് സ്ഥാനത്ത് തുടരുന്ന ജോര്‍ജ്, രാഷ്ട്രീയത്തിലെ ഓന്തായി നിറം മാറുകയും ധാര്‍മിക പ്രസംഗം നടത്തുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും ഇ പി മാത്യു പറഞ്ഞു.
deshabhimani 191011
അഴിമതിവിരുദ്ധ പോരാളിയുടെ മുഖംമൂടി അണിയുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അഴിമതിക്കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞയാള്‍ . ജോര്‍ജ് അഴിമതിക്കാരനാണെന്ന് 1987 ല്‍ അഴിമതിനിരോധന കമീഷന്‍ കണ്ടെത്തി. അന്നു ജോര്‍ജിന് പ്രായം 35. എംഎല്‍എയായിരിക്കെ 1981ല്‍ സ്കൂള്‍ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പി സി ജോര്‍ജ് 25,000 രൂപ വാങ്ങിയെന്ന് തെളിഞ്ഞതായി കേരള പൊതുപ്രവര്‍ത്തക അഴിമതിനിരോധനകമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പി സി ജോര്‍ജ് എന്ന പൊതുപ്രവര്‍ത്തകന്‍ എംഎല്‍എയായി തുടരരുതെന്നും കമീഷന്‍ നിര്‍ദേശിച്ചു എന്നാല്‍ , റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ജോര്‍ജ് എംഎല്‍എ അല്ലാതായതിനാല്‍ നിര്‍ദേശം നടപ്പാക്കേണ്ടിവന്നില്ല. ഉദ്യോഗാര്‍ഥിയുടെ സഹോദരന് പണം തിരിച്ചുകൊടുത്ത് മാപ്പുപറഞ്ഞ് ജോര്‍ജ് തടിയൂരുകയായിരുന്നു.
ReplyDelete