ലോകമെമ്പാടും അച്ചടിക്കപ്പെടുന്നവയുടെ 60 ശതമാനവും 2020 ഓടെ ഡിജിറ്റലാകുമെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് സി ഇ ഒ സ്റ്റീഫന്‍ ബോണ്‍. തിരുവനന്തപുരത്തെ കേംബ്രിഡ്ജ് ഓഫീസ് സന്ദര്‍ശിക്കാന്‍ എത്തിയ അദ്ദേഹം പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.ഇപ്പോഴുള്ള പ്രസാധകന്‍മാരില്‍ പലരും 2020 ഓടെ പുസ്തകങ്ങള്‍ പ്രിന്റ്‌ചെയ്‌തെന്നു വരില്ല. പകരം അവര്‍ അത് ഡിജിറ്റലൈസ് ചെയ്യും. വായനക്കാര്‍ക്ക് അങ്ങനെയാകും അവര്‍ എത്തിക്കുക. കേംബ്രിഡിജ് യൂണിവേഴിസിറ്റി പ്രസും ഈ വഴിയേ പോകുമെങ്കിലും ആവശ്യത്തിനനുസരിച്ച് പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യും. കാരണം പ്രസിന്റെ ലക്ഷ്യം ലാഭമല്ലെന്നും സമൂഹ്യ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകര്‍ ഇപ്പോള്‍ തുടരുന്ന അധ്യാപന രീതി മാറ്റണം. അതില്‍ നിന്ന് മാറുന്നത് അവര്‍ക്ക് വിഷമമാണെങ്കിലും കുട്ടികള്‍ക്ക് വേഗം മനസിലാകുന്നതും അവര്‍ ഇഷ്ടപ്പെടുന്നതും നൂതന ഡിജിറ്റല്‍ വിദ്യാഭ്യാസ രീതിയാണ്. പുസ്തകങ്ങളേക്കാള്‍ ഇതാണ് കുട്ടികള്‍ സ്വാഗതംചെയ്യുന്നതും.തങ്ങളുടെ ഇംഗ്ലീഷ് പഠന പുസ്തകങ്ങള്‍ക്ക് മറ്റ് ഏതൊരു പഠന സഹായിയേക്കാളും ഗുണമുണ്ട്.ഓരോ രാജ്യത്തും ഇംഗ്ലീഷ് പ്രയോഗത്തില്‍ വരുത്തുന്ന തെറ്റുകള്‍ വ്യത്യസ്ഥമാണ്. ഇക്കാരണത്താല്‍ ഒരോ രാജ്യത്തിനും വേണ്ടിയുള്ള പുസ്തകങ്ങളാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് തയാറാക്കുന്നത്. ഇംഗ്ലീഷ് ഇല്ലാതെ പുറംജോലി തരപ്പെടുത്തുക വിഷമകരമാണ്. അതുകൊണ്ടാണ് ഇന്ത്യയും ചൈനയും ഇംഗ്ലീഷ് പഠനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നത്. ഈ രണ്ടു രാജ്യങ്ങളുമാണ് ഇംഗ്ലീഷ് അന്തര്‍ദേശീയ ഭാഷയാകുന്നതിന് പ്രധാന പങ്കുവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്റിംഗ് രംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇതിനാല്‍ തന്നെ ഗുണനിലവാരമുള്ള സേവനവും പുസ്തകവും ഇവിടുത്തെ മാര്‍ക്കറ്റില്‍ നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നൂ റു രാജ്യങ്ങളില്‍നിന്നായി 42,000 എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ പ്രസ് പുറത്തിറക്കിയിട്ടുണ്ട്. 11,000 എണ്ണം ഇപ്പോള്‍ ഇ പുസ്തകങ്ങളായും ലഭ്യമാണ്.
janayugom 091011

ReplyDelete