കര്‍ഷകര്‍ക്കുള്ള സബ്‌സിഡി തുക നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്നതിനുള്ള തീരുമാനം കാര്‍ഷികരംഗത്ത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനും കര്‍ഷക ആത്മഹത്യകള്‍ക്കും വഴിതെളിക്കുമെന്ന് ആശങ്ക ഉയരുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് കഴിഞ്ഞ ദിവസം രൂപംനല്‍കിയ പന്ത്ര ണ്ടാം പദ്ധതിയുടെ കരട് രേഖയിലാണ് കര്‍ഷകര്‍ക്കുള്ള സബ്‌സിഡി തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തിക്കാനുള്ള നിര്‍ദേശമുള്ളത്. സൗജന്യങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശം.
കൃഷിഭവനുകള്‍, കാര്‍ഷിക വികസന ഏജന്‍സികള്‍, സഹകരണ സംഘങ്ങള്‍ എന്നിവവഴിയാണ് നിലവില്‍ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. പുതിയ സംവിധാനത്തില്‍ കൃഷിയിറക്കിയാല്‍ മാത്രമെ കര്‍ഷകന് സബ്‌സിഡി ലഭിക്കുകയുള്ളുവെന്ന സ്ഥിതിയുണ്ടാകും. ക്രയശേഷി നഷ്ടപ്പെട്ട കര്‍ഷകര്‍ കൃഷിയിറക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2011-12 ലെ കേന്ദ്ര ബജറ്റില്‍ രാജ്യത്ത് നിലവിലുള്ള സബ്‌സിഡികള്‍ ഘട്ടം ഘട്ടമായി നിറുത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ അത് യഥാര്‍ഥ ഗുണഭോക്താക്കളില്‍ എത്തിക്കുന്നില്ല. സബ്‌സിഡികള്‍ വന്‍തോതില്‍ തിരിമറി നടത്തപ്പെടുന്നതിനാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സബ്‌സിഡി പണം നേരിട്ട് ലഭ്യമാക്കാന്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിനുള്ള നടപടി ശ്രമങ്ങള്‍ തയ്യാറാക്കാന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെയും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. മണ്ണെണ്ണ, രാസവളങ്ങള്‍, പാചകവാതകം തുടങ്ങിയവയുടെ സബ്‌സിഡികള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണമായി നല്‍കുന്ന പദ്ധതി 2012 മാര്‍ച്ച് മുതല്‍ നടപ്പിലാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഇപ്പോള്‍ കൃഷി അനുബന്ധമേഖലകളിലായി നൂറുകണക്കിന് പദ്ധതികള്‍ നിലവിലുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും ചെറുകിട -നാമമാത്ര ദരിദ്ര കര്‍ഷകരാണ്.
സംസ്ഥാനത്തെ 62.99 ലക്ഷം കര്‍ഷകരില്‍ 59.18 ലക്ഷം പേരും ഒരു ഹെക്ടറിന് താഴെ കൃഷി ഭൂമിയുള്ള നാമമാത്ര കര്‍ഷകരാണ്. ഒന്നു മുതല്‍ രണ്ട് ഹെക്ടര്‍വരെ കൃഷി ഭൂമിയുള്ള 2.62 ലക്ഷം ചെറുകിട കര്‍ഷകരാണ് സംസ്ഥാനത്തുള്ളത്. 96000 കര്‍ഷകര്‍ അര്‍ധ-ഇടത്തരം കര്‍ഷകരാണ്. ഇവരുടെ കൈവശമുള്ള കൃഷി ഭൂമി രണ്ട് ഹെക്ടര്‍ മുതല്‍ നാല് ഹെക്ടര്‍വരെയാണ്. ഇടത്തരം കര്‍ഷകരായ 20,000 പേരുടെ കൃഷിഭൂമി നാല് ഹെക്ടര്‍ മുതല്‍ പത്ത് ഹെക്ടര്‍വരെയാണ്. വന്‍കിട കര്‍ഷകരെന്ന് ഔദ്യോഗികമായി വിവക്ഷിക്കുന്നവര്‍ കേരളത്തില്‍ വെറും 3000 മാത്രമാണ്. ഇവരുടെ കൈവശം പത്ത് ഹെക്ടറിന് മുകളില്‍ കൃഷിഭൂമി ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് 2004 ലെ കണക്കാണ്. ഏഴ് വര്‍ഷകാലത്തിനിടയില്‍ കാര്‍ഷിക ചിലവുകളില്‍ ഉണ്ടായ അനിയന്ത്രിതമായ വര്‍ധനവ് വലിയൊരു വിഭാഗം കര്‍ഷകരെ കൃഷിയില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ കൃഷി ഉപേക്ഷിച്ച കര്‍ഷകരില്‍ അധികവും നാമമാത്ര-ചെറുകിട-ഇടത്തരം കര്‍ഷകരാണ്.
വൈദ്യുതി നിരക്കിലെ വര്‍ധന, രാസവളത്തിന്റെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഉണ്ടായ വില വര്‍ധനവ്, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിലൂടെ ജലസേചന സൗകര്യങ്ങള്‍ അപ്രാപ്യമായ അവസ്ഥ, കാര്‍ഷിക വായ്പകള്‍ക്ക് മേലുള്ള പലിശ നിരക്കുകള്‍ താങ്ങാനാവാത്ത സ്ഥിതി വിശേഷം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, ആഭ്യന്തര കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണി തകര്‍ത്തുകൊണ്ട് അനിയന്ത്രിതമായി ഉണ്ടായ ഇറക്കുമതി തുടങ്ങിയ കാരണങ്ങളാല്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകരാണ് കൃഷി ഉപേക്ഷിച്ച് പോയത്. കൃഷിയിറക്കിയാല്‍ മാത്രമേ സബ്‌സിഡി ലഭ്യമാവുകയുള്ളുവെന്ന സ്ഥിതി വിശേഷം ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല. കര്‍ഷകനെ കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുകയും അതിനാവശ്യമായ അടിസ്ഥാന സൗകര്യം ലഭ്യമാക്കുകയുമാണ് ഏറ്റവും പ്രധാനമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നെല്ല് കര്‍ഷകര്‍ക്കുള്ള പലിശ രഹിത വായ്പ സൗകര്യം, ഉല്‍പ്പാദന ബോണസ്, സൗജന്യ വൈദ്യുതി, ഇന്‍ഷുറന്‍സ് പരിരക്ഷ, വിള ഇന്‍ഷുറന്‍സ്, കേരകര്‍ഷകര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍, ഉല്‍പ്പാദനക്ഷമത ഇല്ലാത്തതെങ്ങുകള്‍ വെട്ടിമാറ്റി പുതിയവ വച്ചുപിടിപ്പിക്കുന്നതിനുള്ള സഹായം തുടങ്ങിയവയെല്ലാം കാര്‍ഷികോപാധിയായി ലഭ്യമാക്കുന്നതാണ്. ജൈവ പച്ചക്കറി ഗ്രാമങ്ങള്‍ക്കുള്ള സഹായം, കൃഷിവകുപ്പ്, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, വി എഫ് പി സി കെ, ഹോര്‍ട്ടിക്കോര്‍പ്, കാര്‍ഷിക സര്‍വകലാശാല, മണ്ണ് സംരക്ഷണവകുപ്പ്, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്, മത്സ്യബന്ധനം, പട്ടുനൂല്‍ കൃഷിക്കുള്ള പ്രത്യേക ബോര്‍ഡ്, ഇവയുടെയെല്ലാം സഹായങ്ങള്‍ കൃഷിക്കാര്‍ക്കും ലഭിക്കുന്നത് കാര്‍ഷികോപാധികള്‍ വഴിയാണ്.
സബ്‌സിഡികള്‍ നേരിട്ട് ബാങ്കുകള്‍ വഴിയാക്കുമ്പോള്‍ സംസ്ഥാനത്ത് നിലവില്‍ ചെറുകിട - നാമമാത്ര കര്‍ഷകര്‍ക്ക് ലഭിച്ചുവരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവും. രാഷ്ട്രീയ കൃഷി വികാസ് യോജന, കിസാന്‍ ശ്രീ, ഗോസുരക്ഷ തുടങ്ങിയ പദ്ധതികള്‍ക്ക് കീഴില്‍ ലക്ഷക്കണക്കിന് കൃഷിക്കാരാണ് വരുന്നത്. ഇവരെല്ലാംതന്നെ ദരിദ്ര കര്‍ഷകരാണ്. എന്നാല്‍ സംസ്ഥാനത്തെ ഒരു ചെറുന്യൂനപക്ഷമായ വന്‍കിട കര്‍ഷകരായ തോട്ടം ഉടമകളുടെ താല്‍പ്പര്യങ്ങള്‍ പുതിയ സംവിധാനത്തില്‍ സുരക്ഷിതമായിരിക്കും.
കരിയം രവി janayugom 091011

ReplyDelete