ന്യൂയോര്‍ക്ക്: ആപ്പിളിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ് ജോബ്സ്്(56) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ആഗസ്ത് 24ന് ആപ്പിളിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ അദ്ദേഹം കമ്പനിയുടെ ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഐ പാഡ്, ഐ ഫോണ്‍ തുടങ്ങിയ സംരഭങ്ങള്‍ ജോബ്സിന്റെ നേതൃത്വത്തിലാണ് ആപ്പിള്‍ ആരംഭിച്ചത്. 2009ല്‍ കരള്‍മാറ്റ ശസ്ത്രകൃയയെ തുടര്‍ന്ന് ദീര്‍ഘകാലം വിശ്രമത്തില്‍ പോകേണ്ടിവന്നതുമുതല്‍ അദ്ദേഹം ആപ്പിളിന്റെ നിത്യപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണസമയ ഇടപെടല്‍ കുറച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ പുറത്തിറക്കിയ സമാനതകളില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. 1955ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ അബ്ദുല്‍ ഫത്താഹ് ജന്‍ഡാലിയുടെയും ജൊവാന്റെയും മകനായി ജനിച്ച സ്റ്റീവ് ജോബ്സിനെ പോള്‍ ജോബ്സ് ക്ലാര ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. വിദ്യാഭ്യാസകാലത്തുതന്നെ സാങ്കേതിക അഭിരുചികള്‍ പ്രകടമാക്കിയ അദ്ദേഹം 1976ലാണ് ആപ്പിള്‍ കമ്പനി രൂപീകരിച്ചത്.
ആപ്പിളിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ് ജോബ്സ്്(56) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
ReplyDelete