തൃശൂര്‍ : സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മന്ത്രി അബ്ദുറബ്ബ്. അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്തതുകൊണ്ടാണ് കുട്ടികള്‍ സംസ്ഥാന സിലബസില്‍നിന്ന് കേന്ദ്ര സിലബസുകളിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. രാമവര്‍മപുരത്തു പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിനെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആയി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് അധ്യാപകരെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷ് മാതൃഭാഷയായുള്ളവരെ ചുമതലപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി വിജയകരമെന്നുകണ്ടാല്‍ ഇംഗ്ലീഷ് ഭാഷാധ്യാപകരെ പരിശീലിപ്പിക്കുന്നതിനും ഇവരെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
deshabhimani 021011
സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മന്ത്രി അബ്ദുറബ്ബ്. അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്തതുകൊണ്ടാണ് കുട്ടികള്‍ സംസ്ഥാന സിലബസില്‍നിന്ന് കേന്ദ്ര സിലബസുകളിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ReplyDelete