നെടുമ്പാശേരി വിമാനത്താവളത്തിലേക്കെത്താന്‍ പൈലറ്റ് വാഹനങ്ങളില്ലാതെയുള്ള മന്ത്രി കെ സി ജോസഫിന്റെ വാഹനത്തിന്റെ മരണപ്പാച്ചില്‍ രണ്ടു കുടുംബങ്ങളുടെ അത്താണിയാണ് നഷ്ടമാക്കിയത്. ചാലക്കുടി ഡിവൈനിലെ ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്കു പോകാനുള്ള കുതിപ്പിലായിരുന്നു മന്ത്രിവാഹനം. പൊതു അവധിദിനമായതിനാല്‍ നിരത്തില്‍ വാഹനങ്ങളും യാത്രക്കാരും കുറവായിട്ടുപോലും മിന്നല്‍ വേഗത്തിലെത്തിയ മന്ത്രിയുടെ കാര്‍ മൂന്നുപേരെയാണ് ഇടിച്ചുതെറിപ്പിച്ചത്. കരയാംപറമ്പ് സ്വദേശി സുന്ദരേശമേനോന്‍ എന്ന ജോര്‍ജ് (51), പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി വിജയന്‍ (52), കോട്ടയം സ്വദേശി തമ്പിയെന്ന തോമസ് എബ്രഹാം (55) എന്നിവരെയാണ് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിക്കുമുന്നില്‍ ഇടിച്ചുതെറിപ്പിച്ചത്. മൂവരേയും ഇടിച്ചുതെറിപ്പിച്ച മന്ത്രിയുടെ കാര്‍ 50 മീറ്റര്‍ദൂരം കഴിഞ്ഞ് മൂക്കന്നൂര്‍ കവലയിലെത്തിയാണ് നിന്നത്. ജോര്‍ജും വിജയനുമാണ് മരിച്ചത്. പെയിന്ററായ ജോര്‍ജിന്റെയും കല്‍പ്പണിക്കാരനായ വിജയന്റെയും കുടുംബത്തിന്റെ ഏക ആശ്രയം ഇവരുടെ ജോലിയില്‍നിന്നുള്ള വരുമാനമായിരുന്നു.
അതിനിടെ മന്ത്രിയുടെ വാഹനത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് കുറേനേരം സംഘര്‍ഷത്തിനിടയാക്കുകയുണ്ടായി. രണ്ടു ജീവന്‍ പൊലിഞ്ഞിട്ടും അതേക്കുറിച്ച് അന്വേഷിക്കുന്നതിനോ വേണ്ട സഹായം ചെയ്യുന്നതിനോ ആയിരുന്നില്ല അങ്കമാലി പൊലീസിന്റെ തത്രപ്പാട്. മന്ത്രിയെയും വാഹനത്തെയും മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്താനായിരുന്നു പൊലീസ് ജാഗ്രത. പിന്നീട് അങ്കമാലി സ്റ്റേഷനില്‍നിന്ന് മന്ത്രിവാഹനം ചെങ്ങമനാട് സ്റ്റേഷനിലെ ക്വാര്‍ട്ടേഴ്സിനകത്തെ വളപ്പില്‍ ആരും കാണാത്തവിധം എത്തിച്ചു. പൈലറ്റ് വാഹനങ്ങളില്ലാതെ ജനങ്ങളടെ ജീവന്റെ വില മറന്നുകൊണ്ട് മന്ത്രിവാഹനം കുതിച്ചുപാഞ്ഞതാണ് ദുരന്തത്തിനിടയാക്കിയതെന്നാരോപിച്ച് സംഭവത്തിനുശേഷം നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചു. അങ്കമാലി സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസെത്തി സമരക്കാരെ അനുനയിപ്പിച്ചാണ് ഉപരോധമൊഴിവാക്കിയത്. സിപിഐ എം നേതാക്കളായ കെ കെ ഷിബു, പി വി ടോമി, കെ കെ റെജീഷ് എന്നിവര്‍ സംസാരിച്ചു. കെ പി അനീഷ്, പോള്‍ വര്‍ഗീസ്, എ ജെ വര്‍ഗീസ്, ഇ പി എല്‍ദോ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
deshabhimani 211111
നെടുമ്പാശേരി വിമാനത്താവളത്തിലേക്കെത്താന്‍ പൈലറ്റ് വാഹനങ്ങളില്ലാതെയുള്ള മന്ത്രി കെ സി ജോസഫിന്റെ വാഹനത്തിന്റെ മരണപ്പാച്ചില്‍ രണ്ടു കുടുംബങ്ങളുടെ അത്താണിയാണ് നഷ്ടമാക്കിയത്. ചാലക്കുടി ഡിവൈനിലെ ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്കു പോകാനുള്ള കുതിപ്പിലായിരുന്നു മന്ത്രിവാഹനം. പൊതു അവധിദിനമായതിനാല്‍ നിരത്തില്‍ വാഹനങ്ങളും യാത്രക്കാരും കുറവായിട്ടുപോലും മിന്നല്‍ വേഗത്തിലെത്തിയ മന്ത്രിയുടെ കാര്‍ മൂന്നുപേരെയാണ് ഇടിച്ചുതെറിപ്പിച്ചത്.
ReplyDelete