ദീര്‍ഘവീക്ഷണമില്ലാതെയും സമഗ്ര കാഴ്ചപ്പാടില്ലാതെയും പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തിയ ഇടപെടലുകളുടെ തിരിച്ചടിയാണ് കുട്ടനാട് ഇന്ന് അനുഭവിക്കുന്നതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. ഇത് കുട്ടനാട്ടിലെ മാത്രം സ്ഥിതിയല്ല. പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാതെ മനുഷ്യന് ജീവിക്കാന്‍ സാധ്യമല്ല. പക്ഷെ ഉപയോഗിക്കപ്പെടുന്ന വിഭവങ്ങളെ പുനസ്ഥാപിക്കുന്നതിനുള്ള സാവകാശം നല്‍കണം. അമിതലാഭത്തിനായി പ്രകൃതിയെ ഉപയോഗിച്ചിടത്തൊക്കെ പ്രത്യാഘാതങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. കുട്ടനാടിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് വലിയ പരിസ്ഥിതി ആഘാതമാണ്. പ്രകൃതി പ്രതിഭാസങ്ങളുടെ ഭാഗമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്‍ജിനിയറിങ് വഴികളല്ല എന്നതാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അധികാരവര്‍ഗം ഇതില്‍നിന്നും പാഠം ഉള്‍ക്കൊള്ളുന്നില്ല. ഇതാണ് കുട്ടനാട് പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട പുതിയ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത്. കേരള ശാസ്ത്രസാഹിത്യപരിഷത്ത് മങ്കൊമ്പില്‍ സംഘടിപ്പിച്ച "വേണം മറ്റൊരു കുട്ടനാട്" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിഷത്ത് പ്രസിദ്ധീകരിച്ച "കുട്ടനാട് പാക്കേജ്-ഒരു വിലയിരുത്തല്‍" എന്ന പുസ്തകം പ്രശസ്ത കര്‍ഷകനായ പരമേശ്വരകുറുപ്പിന് നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. പരിഷത്ത് പരിസര വിഷയസമിതി അംഗം ഡോ. ജോണ്‍ മത്തായി അധ്യക്ഷനായി. "കുട്ടനാട് പാക്കേജ്-ദുരിതത്തില്‍നിന്നും ദുരന്തത്തിലേക്ക്" എന്ന വിഷയത്തില്‍ എം ഗോപകുമാറും "മത്സ്യമേഖലയും കുട്ടനാടും" എന്ന വിഷയത്തില്‍ ഡോ. കെ ജി പത്മകുമാറും "വേമ്പനാടും കുട്ടനാട് പാക്കേജും" എന്ന വിഷയത്തില്‍ ജോജി കൂട്ടുമ്മലും സംസാരിച്ചു. പരിഷത്ത് സംസ്ഥാന ട്രഷറര്‍ പി വി വിനോദ്, ജില്ലാ സെക്രട്ടറി എന്‍ സാനു, ജില്ലാ ട്രഷറര്‍ ജയന്‍ ചമ്പക്കുളം, പരിസരവിഷയസമിതി കണ്‍വീനര്‍ റജി സാമുവല്‍ എന്നിവരും സംബന്ധിച്ചു.
deshabhimani 211111
ദീര്‍ഘവീക്ഷണമില്ലാതെയും സമഗ്ര കാഴ്ചപ്പാടില്ലാതെയും പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തിയ ഇടപെടലുകളുടെ തിരിച്ചടിയാണ് കുട്ടനാട് ഇന്ന് അനുഭവിക്കുന്നതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ആര്‍ വി ജി മേനോന്‍ പറഞ്ഞു. ഇത് കുട്ടനാട്ടിലെ മാത്രം സ്ഥിതിയല്ല. പ്രകൃതിവിഭവങ്ങളെ ഉപയോഗിക്കാതെ മനുഷ്യന് ജീവിക്കാന്‍ സാധ്യമല്ല. പക്ഷെ ഉപയോഗിക്കപ്പെടുന്ന വിഭവങ്ങളെ പുനസ്ഥാപിക്കുന്നതിനുള്ള സാവകാശം നല്‍കണം. അമിതലാഭത്തിനായി പ്രകൃതിയെ ഉപയോഗിച്ചിടത്തൊക്കെ പ്രത്യാഘാതങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. കുട്ടനാടിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് വലിയ പരിസ്ഥിതി ആഘാതമാണ്.
ReplyDelete