Monday, November 21, 2011

ഭദ്രാസനാധിപന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രിയെ തടഞ്ഞു

കോലഞ്ചേരി: അന്തരിച്ച ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ് മാര്‍ പീലിക്സിനോസ് മെത്രാപോലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തഡോക്സ്സഭാ വിശ്വാസികള്‍ തടഞ്ഞു. ഞായറാഴ്ച പകല്‍ മൂന്നിനായിരുന്നു സംഭവം. വി പി സജീന്ദ്രന്‍ എംഎല്‍എയ്ക്ക് ഒപ്പമെത്തിയ മുഖ്യമന്ത്രി മെത്രാപോലീത്തയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുമായി അടച്ചിട്ടമുറിയില്‍ പത്തുമിനിറ്റോളം ചര്‍ച്ചനടത്തി. പിന്നീട് പുറത്തിറങ്ങവേയാണ് മുപ്പതോളം വിശ്വാസികള്‍ മുദ്രാവാക്യംവിളികളുമായി മുഖ്യമന്ത്രിയെ വളഞ്ഞത്.

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ മുഖ്യമന്ത്രി സഭയെ വഞ്ചിച്ചെന്നും കാതോലിക്കാ ബാവ നിരാഹാരമിരുന്നപ്പോള്‍ തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രി ഇപ്പോള്‍ വരേണ്ട കാര്യമില്ലെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പില്‍ സഭയുടെ പ്രതികാരം രേഖപ്പെടുത്തുമെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഇതിനിടെ റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരി പ്രതിഷേധക്കാരെ നേരിടാന്‍ ഒരുങ്ങിയെങ്കിലും മുഖ്യമന്ത്രി പിന്തിരിപ്പിച്ചു. പ്രതിഷേധക്കാരെ അവഗണിച്ച് മുഖ്യമന്ത്രി യാത്രയായി. മുഖ്യമന്ത്രി വന്നതറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റുമായ നിബു കെ കുര്യാക്കോസിനെയും പ്രതിഷേധക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ 4.30ന് കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററിലെത്തിയ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെയും ഓര്‍ത്തഡോക്സ് വിശ്വാസികള്‍ തടഞ്ഞുവച്ചു. പിന്നീട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.

deshabhimani 211111

1 comment:

  1. അന്തരിച്ച ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ് മാര്‍ പീലിക്സിനോസ് മെത്രാപോലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തഡോക്സ്സഭാ വിശ്വാസികള്‍ തടഞ്ഞു. ഞായറാഴ്ച പകല്‍ മൂന്നിനായിരുന്നു സംഭവം. വി പി സജീന്ദ്രന്‍ എംഎല്‍എയ്ക്ക് ഒപ്പമെത്തിയ മുഖ്യമന്ത്രി മെത്രാപോലീത്തയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയുമായി അടച്ചിട്ടമുറിയില്‍ പത്തുമിനിറ്റോളം ചര്‍ച്ചനടത്തി. പിന്നീട് പുറത്തിറങ്ങവേയാണ് മുപ്പതോളം വിശ്വാസികള്‍ മുദ്രാവാക്യംവിളികളുമായി മുഖ്യമന്ത്രിയെ വളഞ്ഞത്.

    ReplyDelete