1980ല്‍ കൊച്ചി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 18-ാം വയസ്സിലാണ് പേര് രജിസ്റ്റര്‍ചെയ്തത്. 1999 മുതല്‍ സീനിയോറിറ്റിലിസ്റ്റില്‍ പേരുണ്ടായിട്ടും പാര്‍ട് ടൈം ജോലിക്കുപോലും പരിഗണിക്കുന്നില്ലെന്ന് 2004ല്‍ ടൗണ്‍ ഹാളില്‍ നടന്ന ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരാതി നല്‍കിയിരുന്നു. 1978 വരെ രജിസ്റ്റര്‍ ചെയ്തവരെയാണ് പരിഗണിക്കുന്നതെന്നും 2005 ജനുവരി ഒന്നുമുതല്‍ ഒഴിവുകളിലേക്ക് പരിഗണിക്കുമെന്നുമുള്ള വാഗ്ദാനമാണ് ജനസമ്പര്‍ക്ക പരിപാടിയില്‍നിന്നു ലഭിച്ചത്. എന്നാല്‍ , വര്‍ഷം ഏഴ് ആകുമ്പോഴും ഒരു ഇന്റര്‍വ്യുകാര്‍ഡ്പോലും എലിസബത്തിനെ തേടിയെത്തിയില്ല. ഏഴുവര്‍ഷംകഴിഞ്ഞ് ജനസമ്പര്‍ക്കവുമായി ഉമ്മന്‍ചാണ്ടി വീണ്ടും എറണാകുളത്തെത്തിയപ്പോള്‍ ലഭിച്ചത് പഴയ മറുപടിതന്നെ- 1978 വരെ രജിസ്റ്റര്‍ചെയ്തവരെയാണ് പരിഗണിക്കുന്നത്. തനിക്ക് ജോലി നിഷേധിക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് എലിസബത്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം
ഇരുപത്തിനാല് മണിക്കൂറും തുറന്നിട്ടതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം. നിവേദനങ്ങളുമായി എത്തിയവരെ കടത്തിവിട്ടതിന് ജീവനക്കാര്‍ക്കെതിരെ നടപടിക്കും നീക്കമുണ്ട്. സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും ഓഫീസിലേക്ക് പരാതിയും നിവേദനങ്ങളുമായി എത്തുന്നവരെ നിയന്ത്രിക്കാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി നിര്‍ദേശം നല്‍കി. എംപിമാര്‍ , എംഎല്‍എമാര്‍ തുടങ്ങിയവരുടെ ശുപാര്‍ശപ്രകാരം എത്തുന്നവരെയും നിയന്ത്രിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണിത്.
കഴിഞ്ഞ ദിവസം മുപ്പത്തിയഞ്ച് നിവേദകരെ കടത്തി വിട്ടതിന് സെക്രട്ടറിയറ്റിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. കന്റോണ്‍മെന്റ് ഗേറ്റിലെ സന്ദര്‍ശകര്‍ക്കായുള്ള ഫെസിലിറ്റേഷന്‍ സെന്ററിലെ സെക്ഷന്‍ ഓഫീസറെ സസ്പെന്‍ഡുചെയ്യാനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം പൊതുഭരണ സെക്രട്ടറി സെന്ററിലെ ജീവനക്കാരുടെ യോഗം വിളിച്ച് മുന്നറിയിപ്പുനല്‍കി. നിവേദകരും അപേക്ഷകരും കൂടുതലായി എത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അലോസരപ്പെടുത്തുന്നുവെന്നാണ് പേഴ്സണല്‍ സ്റ്റാഫിലുള്ളവരുടെ ആക്ഷേപം. മുഖ്യമന്ത്രിക്ക് നല്‍കുന്ന അപേക്ഷകളില്‍ നടപടിയുണ്ടാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതേപ്പറ്റി അന്വേഷിച്ചെത്തുന്നവരും ഓഫീസ് സ്റ്റാഫും തമ്മില്‍ വാക്കേറ്റം പതിവാണ്.
അതിനിടെ ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പാവപ്പെട്ടവരടക്കമുള്ള അപേക്ഷകരെ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പറഞ്ഞു വിടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപേക്ഷനല്‍കിയാല്‍ എല്ലാം ശരിയാക്കിത്തരുമെന്നുള്ള നേതാക്കളുടെ വാക്കില്‍ വിശ്വസിച്ച് ഇവര്‍ സെക്രട്ടറിയറ്റിലേക്ക് എത്തുന്നുണ്ട്. ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആരംഭിച്ച 24 മണിക്കൂര്‍ കോള്‍സെന്ററിന്റെ പ്രവര്‍ത്തനവും അവതാളത്തിലായി. സെന്ററിലേക്ക് വിളിക്കുന്നവര്‍ക്ക് മിക്ക സമയത്തും നിരാശമുണ്ടാകുന്നില്ല. മുഴുവന്‍ സമയവും ഓഫീസ് പ്രവര്‍ത്തിപ്പിക്കാനെന്ന പേരില്‍ പത്തോളം ജീവനക്കാരുടെ അധിക തസ്തിക സൃഷ്ടിച്ചിരുന്നു. പാതിരാത്രിയും ഓഫീസ് തുറന്നിടുന്നുവെന്ന പൊങ്ങച്ചം പറച്ചിലില്‍ കവിഞ്ഞ് പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടായിട്ടില്ല.
deshabhimani 211111
ഏഴുവര്‍ഷംമുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദ്യ ജനസമ്പര്‍ക്കപരിപാടിയില്‍ നല്‍കിയ ഉറപ്പ് ഇനിയും പാലിക്കപ്പെടാത്തതിനാല്‍ നാല്‍പ്പത്തൊമ്പതുകാരി ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 31 വര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടൈം ജോലിക്ക് പരിഗണിക്കാത്ത കുമ്പളങ്ങി സ്വദേശിനി കെ എ എലിസബത്തിനാണ് ഈ ദുരനുഭവം.
ReplyDelete"സെന്ററിലേക്ക് വിളിക്കുന്നവര്‍ക്ക് മിക്ക സമയത്തും നിരാശമുണ്ടാകുന്നില്ല. " ennu vacha entha? avarkku nirasa undakunnilla ennano? angane anengil athu nallathalle?
ReplyDelete