24 മണിക്കൂറില്‍ 3 കര്‍ഷകര്‍ ജീവനൊടുക്കി
കല്‍പറ്റ/പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിസംഗത തുടരുന്നതിനിടെ തിങ്കളാഴ്ച വയനാട്ടിലും പാലക്കാട്ടും ഓരോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വയനാട്ടില്‍ പൂതാടി പഞ്ചായത്തിലെ അരിമുളയില്‍ പഴഞ്ചോറ്റില്‍ കുഞ്ഞികൃഷ്ണന്‍ (53), പാലക്കാട്ട് പെരുവെമ്പില്‍ പള്ളിക്കാട് ചന്ദ്രന്‍ (55) എന്നിവരാണ് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത്. 24 മണിക്കുറിനിടെ മൂന്ന് കര്‍ഷക ആത്മഹത്യയാണ് സംസ്ഥാനത്ത് നടന്നത്. വയനാട്ടില്‍ ഞായറാഴ്ച രാത്രി ഒരു കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു. മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടിയില്‍ കെ കെ ഔസേപ്പ് വിഷം കഴിച്ചുമരിക്കുകയായിരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത് 11 കര്‍ഷകര്‍ കടബാധ്യത മൂലം ജീവനൊടുക്കി. ഇതില്‍ ഏഴും വയനാട്ടിലാണ്. മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്കാരം നേടിയിട്ടുള്ള ചന്ദ്രന്‍ ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാകാതെയാണ് മരണത്തില്‍ അഭയംതേടിയത്. ഞായറാഴ്ച രാത്രി കീടനാശിനി കഴിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാല്‍ അവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കുകൊണ്ടുപോകുംവഴി മരിച്ചു. പെരുവെമ്പ് സര്‍വീസ് സഹകരണബാങ്കില്‍നിന്ന് ചന്ദ്രന്‍ അഞ്ചുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ആകെയുള്ള 50 സെന്റ് കൃഷിസ്ഥലം വിറ്റ് ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. മകളുടെ വിവാഹത്തിന്റെ ബാധ്യതയുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകനുള്ള പ്രാദേശിക അവാര്‍ഡും പശുപരിപാലനത്തിനുള്ള അവാര്‍ഡും ചന്ദ്രന് ലഭിച്ചിരുന്നു. 12 പശുക്കളെ വളര്‍ത്തിയിരുന്ന ചന്ദ്രന്‍ അടുത്തിടെ ഒമ്പതു പശുക്കളെ വിറ്റു. സംസ്കാരം ചൊവ്വാഴ്ച. ഭാര്യ: ഇന്ദിരാദേവി. മക്കള്‍ : ലിജി, ലീനമോള്‍ , ലിന്‍സി, ഷാജി (എയര്‍ഫോഴ്സ്, ഗുജറാത്ത്). മരുമക്കള്‍ : പ്രതീഷ്, പ്രശാന്ത്.
തിങ്കളാഴ്ച രാവിലെ പത്തോടെയാണ് പഴഞ്ചോറ്റില്‍ കുഞ്ഞിക്കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയും മകളും കണ്ടത്. പാട്ടത്തിന് കൃഷിചെയ്യുന്ന വാഴത്തോട്ടത്തിനടുത്താണ് സംഭവം. രാവിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയതാണ്. പത്തുസെന്റ് ഭൂമി മാത്രം സ്വന്തമായുള്ള കുഞ്ഞിക്കൃഷ്ണന്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴയും ചേനയും കൃഷിചെയ്തു. കൂലിപ്പണിക്കും പോയിരുന്നു. പശുവിനെ വാങ്ങാന്‍ ബ്ലോക്ക് പഞ്ചായത്ത് മുഖാന്തിരം ഗ്രാമീണബാങ്കില്‍നിന്ന് കുഞ്ഞിക്കൃഷ്ണന്റെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ നാല് ലക്ഷം രൂപ കടമെടുത്തിരുന്നു. സ്വര്‍ണവും പണയത്തിലായിരുന്നു. കൃഷിചെയ്തിരുന്ന ചേന നശിച്ചതും വാഴയ്ക്ക് വിലകുറഞ്ഞതും വരുമാനത്തെ ബാധിച്ചു. അടുത്തിടെ അസുഖം കാരണം പണിക്കുപോകുന്നതു മുടങ്ങി. തകര്‍ന്നുവീഴാറായ വീട് നന്നാക്കണമെന്ന ആഗ്രഹവും നടന്നില്ല. കുടുംബശ്രീ, സംഘം, അയല്‍ക്കൂട്ടം എന്നിവയിലെല്ലാമായി ഒരുലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. ലീലയാണ് ഭാര്യ. മക്കള്‍ : അനില, വിനീത, പരേതയായ അജിത. മരുമക്കള്‍ : രവീന്ദ്രന്‍ , അനില്‍ . ഞായറാഴ്ച രാത്രി തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടിയില്‍ കെ കെ ഔസേപ്പിന്റെ (56) മൃതദേഹം സംസ്കരിച്ചു.
കണ്ണീരുണങ്ങാത്ത മണ്ണായി വയനാട്
കല്‍പ്പറ്റ: അടുത്തടുത്ത ദിവസങ്ങളിലായി രണ്ടുകര്‍ഷകര്‍കൂടി ആത്മഹത്യചെയ്തതോടെ കണ്ണീരുണങ്ങാത്ത മണ്ണായി വയനാട്മാറി. ഉള്ളതെല്ലാം വിറ്റും പണയംവച്ചും വായ്പയെടുത്തും കൃഷിചെയ്ത് കുടുംബം പോറ്റാനാകാതെ ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോള്‍ ജനങ്ങള്‍ ആശങ്കയിലാണ്. കര്‍ഷകരുടെ വിലാപങ്ങള്‍ക്ക് കാതുകൊടുക്കാന്‍ സര്‍ക്കാരിനുമാകുന്നില്ല. ആത്മഹത്യ തടയാന്‍ ഒറ്റമൂലിയില്ലെന്ന കൃഷിമന്ത്രി കെ പി മോഹനന്റെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതായിരുന്നില്ല. കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമായ വയനാട് ജില്ലയില്‍ കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ ഇതിനകം സര്‍ക്കാരിനുമുന്നില്‍ പലതവണ എത്തിയിട്ടുണ്ട്. മന്ത്രി പി കെ ജയലക്ഷ്മിയും മന്ത്രി കെ പി മോഹനനും പങ്കെടുത്ത രണ്ട് അവലോകനയോഗങ്ങളില്‍ കര്‍ഷകരുടെ നിലവിളിയാണ് ഉയര്‍ന്നത്.
കാര്‍ഷികോല്‍പ്പാദന കമീഷണര്‍ കെ ജയകുമാര്‍ പങ്കെടുത്ത ആദ്യയോഗം കര്‍ഷക ആത്മഹത്യകള്‍ തുടങ്ങി പന്ത്രണ്ടാം ദിവസമാണ് ചേര്‍ന്നത്. ഒമ്പതിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് കെ ജയകുമാറിനെ അയക്കാന്‍ തീരുമാനിച്ചതെങ്കിലും അദ്ദേഹം 14നാണ് എത്തിയത്. യോഗത്തില്‍ കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും നടപടികള്‍ ഉണ്ടായില്ല. കാര്‍ഷികോല്‍പ്പാദന കമീഷണറുടെ റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ പ്രഖ്യാപനങ്ങളൊന്നും പാട്ടക്കൃഷിചെയ്യുന്ന കര്‍ഷകരെ സഹായിക്കുന്നതായില്ല. ആത്മഹത്യകള്‍ ഉണ്ടായി 17 ദിവസത്തിനുശേഷം എത്തിയ മന്ത്രി കെ പി മോഹനനുമുന്നിലും കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ആറു മാസത്തിനിടയിലെ പാക്കേജായിരുന്നു മന്ത്രിയുടെ പ്രധാന വാഗ്ദാനം. കഴിഞ്ഞദിവസം വയനാട് സന്ദര്‍ശിച്ച വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് നേതൃസംഘത്തിനുമുന്നില്‍ കര്‍ഷകര്‍ അക്ഷരരാര്‍ഥത്തില്‍ പൊട്ടിക്കരയുകയായിരുന്നു.അവഗണനയുടെ നീണ്ടനിരയായിരുന്നു ഓരോ കുടുംബത്തിനും പറയാനുണ്ടായിരുന്നത്. ഡഎല്‍ഡിഎഫ് ആവശ്യപ്പെട്ടതുപോലെ പാട്ടക്കൃഷിക്കാരെയും കര്‍ഷകരായി പരിഗണിച്ച് അവരുടെ എല്ലാകടങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായതാലേ കര്‍ഷകര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമുണ്ടാകൂ.
(ഒ വി സുരേഷ്)
deshabhimani 221111
സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിസംഗത തുടരുന്നതിനിടെ തിങ്കളാഴ്ച വയനാട്ടിലും പാലക്കാട്ടും ഓരോ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വയനാട്ടില്‍ പൂതാടി പഞ്ചായത്തിലെ അരിമുളയില്‍ പഴഞ്ചോറ്റില്‍ കുഞ്ഞികൃഷ്ണന്‍ (53), പാലക്കാട്ട് പെരുവെമ്പില്‍ പള്ളിക്കാട് ചന്ദ്രന്‍ (55) എന്നിവരാണ് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത്. 24 മണിക്കുറിനിടെ മൂന്ന് കര്‍ഷക ആത്മഹത്യയാണ് സംസ്ഥാനത്ത് നടന്നത്. വയനാട്ടില്‍ ഞായറാഴ്ച രാത്രി ഒരു കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു. മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടിയില്‍ കെ കെ ഔസേപ്പ് വിഷം കഴിച്ചുമരിക്കുകയായിരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത് 11 കര്‍ഷകര്‍ കടബാധ്യത മൂലം ജീവനൊടുക്കി. ഇതില്‍ ഏഴും വയനാട്ടിലാണ്.
ReplyDelete