Tuesday, November 22, 2011

പാര്‍ടിയെ കരിതേയ്ക്കാന്‍ മനോരമയുടെ അസംബന്ധവാര്‍ത്ത

സിപിഐ എം സമ്മേളനവാര്‍ത്തകള്‍ വിസ്മയകരമാംവിധം ദുര്‍വ്യാഖ്യാനംചെയ്ത് മലയാളമനോരമയുടെ അക്ഷരവ്യഭിചാരം. ഏറ്റവുമൊടുവില്‍ പറവൂര്‍ ഏരിയ സമ്മേളനത്തിന്റെ പേരില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ എം വി ഗോവിന്ദനെ കരിതേച്ചാണ് മനോരമയുടെ ഈ അസംബന്ധ വാര്‍ത്താപ്രസിദ്ധീകരണം. ഏരിയ സമ്മേളനത്തില്‍നിന്ന് എം വി ഗോവിന്ദന്‍ ഇറങ്ങിപ്പോയി എന്നാണ് മനോരമ പടച്ച വാര്‍ത്തയിലെ പരാമര്‍ശം.

സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു ചേരാന്‍ നിശ്ചയിച്ചിരുന്നു; തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയും. ഈ യോഗങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് പോകേണ്ടതാണെന്നും അതിന് സമ്മേളനം അനുവാദം നല്‍കണമെന്നും എം വി ഗോവിന്ദന്‍ സമ്മേളനത്തിനിടെ അഭ്യര്‍ഥിക്കുകയായിരുന്നു. ട്രെയിനിലാണ് അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്. ഇക്കാര്യത്തെയാണ് സമ്മേളനത്തില്‍നിന്നിറങ്ങിപ്പോയി എന്ന് മനോരമ ദുര്‍വ്യാഖ്യാനംചെയ്തത്. പാര്‍ടി സമ്മേളനം സംബന്ധിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ചുവരുന്ന കെട്ടിച്ചമയ്ക്കല്‍ വാര്‍ത്താപരമ്പരയിലെ മറ്റൊരു മാതൃകയും ഏടുമാണ് ഈ വാര്‍ത്തയെന്ന് വ്യക്തം. സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍മുതല്‍ ഇത്തരം വാര്‍ത്തകള്‍ നിരന്തരം ഈ കമ്യൂണിസ്റ്റ്വിരുദ്ധപത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. ഏരിയാതലം വരെയെത്തിയിരിക്കുന്ന സമ്മേളനപുരോഗതിയില്‍ ഇത്തരം വാര്‍ത്തകള്‍ക്ക് ഒരുവിധ സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇതിനോടകം വ്യക്തമാണ്. മനോരമ നല്‍കുന്ന ഈവിധ വാര്‍ത്തകളെ പാര്‍ടി പ്രവര്‍ത്തകരും ജനങ്ങളും പുച്ഛിച്ചുതള്ളും.

deshabhimani 221111

1 comment:

  1. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു ചേരാന്‍ നിശ്ചയിച്ചിരുന്നു; തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയും. ഈ യോഗങ്ങളില്‍ പങ്കെടുക്കാന്‍ തനിക്ക് പോകേണ്ടതാണെന്നും അതിന് സമ്മേളനം അനുവാദം നല്‍കണമെന്നും എം വി ഗോവിന്ദന്‍ സമ്മേളനത്തിനിടെ അഭ്യര്‍ഥിക്കുകയായിരുന്നു. ട്രെയിനിലാണ് അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്. ഇക്കാര്യത്തെയാണ് സമ്മേളനത്തില്‍നിന്നിറങ്ങിപ്പോയി എന്ന് മനോരമ ദുര്‍വ്യാഖ്യാനംചെയ്തത്.

    ReplyDelete