റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കലുള്ള സ്വര്‍ണശേഖരത്തിന്റെ വില കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുലക്ഷം കോടിരൂപ കണ്ട് വര്‍ധിച്ചു. സമീപകാലത്ത് സ്വര്‍ണവിലയിലുണ്ടായ വര്‍ധനവും 2009 നവംബറില്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് 200 ടണ്‍ സ്വര്‍ണം വാങ്ങി ശേഖരിച്ചതുമാണ് സ്വര്‍ണശേഖരത്തിന്റെ മൂല്യം ഉയരാന്‍ കാരണം.
ഐ എം എഫില്‍ നിന്നും വാങ്ങിയ സ്വര്‍ണത്തിന്റെ മാത്രം ഇപ്പോഴത്തെ വില 30,000 കോടി രൂപയാണെന്ന് കണക്കാക്കുന്നു. അത് വാങ്ങുന്ന അവസരത്തില്‍ സ്വര്‍ണവില പത്തുഗ്രാമിന് 15000 രൂപ മാത്രമായിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അത് 30,000 രൂപ കണ്ട് ഉയര്‍ന്നിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരം ഇപ്പോള്‍ 557.7 ടണ്‍ വരും. ഇത് ഗവണ്‍മെന്റിന്റെ വിദേശനാണ്യ ശേഖരത്തിന്റെ ഭാഗമാണ്. ഇത് ഇന്ത്യയുടെ വിദേശനാണ്യനിക്ഷേപത്തിന്റെ ഒമ്പതുശതമാനം വരും. ഇന്ത്യയുടെ ഈ സ്വര്‍ണശേഖരം ലോകരാഷ്ട്രങ്ങളില്‍ പത്താമത്തെ വലിയ ശേഖരമാണ്. വിപണിവിലയുടെ നിരക്കില്‍ ഇന്ത്യയുടെ സ്വര്‍ണശേഖരത്തിന്റെ മൊത്തവില 1,60,000 കോടി രൂപ വരും. എന്നാല്‍ റിസര്‍വ് ബാങ്ക് നിര്‍ണയിച്ചിട്ടുള്ള മൂല്യം 1,31,442 കോടി രൂപയാണ്.
അമേരിക്കയുടെ പക്കലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണശേഖരം. അത് 8,133.5 ടണ്‍ വരും. അമേരിക്കയുടെ വിദേശനാണ്യ നിക്ഷേപത്തിന്റെ 75.5 ശതമാനവും സ്വര്‍ണനിക്ഷേപമാണ്. 2009ല്‍ ഐ എം എഫില്‍ നിന്നും സ്വര്‍ണം വാങ്ങിയതിനു ശേഷം ഇന്ത്യയുടെ സ്വര്‍ണനിക്ഷേപത്തില്‍ പുതുതായി കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ല. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരം വീണ്ടും വര്‍ധിപ്പിക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്.
janayugom 211111

ReplyDelete