അഹമ്മദാബാദ്: നരേന്ദ്രമോഡിയെ കൊല്ലാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖും ഇസ്രത് ജഹാനുമടക്കം നാലു പേരെ നരേന്ദ്ര മോഡിയുടെ പൊലീസ് വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടിയാണിത്. കേസില്‍ ആരാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. വ്യാജ ഏറ്റുമുട്ടല്‍ നടത്തിയ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം കേസെടുക്കും.
2004 ജൂണ്‍ 15 നാണ് കോളേജ് വിദ്യാര്‍ഥിനിയായ ഇസ്രത്തിനെയും സുഹൃത്തുക്കളായ പ്രാണേഷ്പിള്ള എന്ന ജാവേദ് ഷെയ്ക്ക്, അംജദ് അലി റാണ, സീഷന്‍ജോഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ആലപ്പുഴ നൂറനാട് സ്വദേശി എം ആര്‍ ഗോപിനാഥപിള്ളയുടെ മകനാണ് പ്രാണേഷ് എന്ന ജാവേദ്. ഇവര്‍ ലഷ്കര്‍ ഇ തൊയിബ പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുന്നതിനിടെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിച്ചത്. മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് നടത്തിയ അന്വേഷണത്തിലും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഗോപിനാഥ പിള്ളയും മറ്റും നല്‍കിയ ഹര്‍ജികളെത്തുടര്‍ന്നാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. കോടതിയുടെ മോല്‍നോട്ടവുമുണ്ടായിരുന്നു. മോഡി സര്‍ക്കാരിനെതിരെയുള്ള രണ്ടാമത്തെ കേസാണിത്. സൊഹ്റാബുദീനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതാണെന്ന് കണ്ടെത്തിയിരുന്നു.
deshabhimani news
നരേന്ദ്രമോഡിയെ കൊല്ലാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ച് മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖും ഇസ്രത് ജഹാനുമടക്കം നാലു പേരെ നരേന്ദ്ര മോഡിയുടെ പൊലീസ് വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടിയാണിത്.
ReplyDelete