പുതിയ മദ്യനയം യുഡിഎഫിലും പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്. കരട് മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ആരംഭിച്ച പ്രതിഷേധം സുധീരന്റെ ഇടപെടലോടെ കൂടുതല്‍ ശക്തമായിട്ടുണ്ട്. കരട് പ്രസിദ്ധീകരിച്ചപ്പോള്‍തന്നെ വി എം സുധീരനും ടി എന്‍ പ്രതാപന്‍ എംഎല്‍എയുമൊക്കെ പരസ്യമായി പ്രതിഷേധിച്ചിരുന്നു. മദ്യനയത്തിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പ്രതാപന്‍ ആഞ്ഞടിച്ചു. നിയമസഭയിലും പലതവണ പ്രതാപന്‍ വിഷയം ഉന്നയിച്ചു. യഥേഷ്ടം ബാറുകള്‍ അനുവദിക്കുന്ന അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പും പ്രതാപന്‍ നല്‍കി. കേരള കാത്തലിക് ബിഷപ് കൗണ്‍സിലും മദ്യവര്‍ജന സമിതികളും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് കരട് നയം പരിശോധിക്കുന്നതിന് എം എം ഹസന്റെ നേതൃത്വത്തില്‍ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. സമിതി യോഗം ചേരുന്നതിനുമുമ്പുതന്നെ അബ്കാരിനയം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇതും ചെന്നിത്തല അടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായി.
കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്നാണ് എക്സൈസ് മന്ത്രി അവകാപ്പെട്ടത്. 17 ഹോട്ടല്‍ ഉടമകള്‍ക്കാണ് കോടതി ഉത്തരവ് ഉണ്ടായിരുന്നത്. ഇതിന്റെ മറവില്‍ 25 ലൈസന്‍സ് അനുവദിച്ചു. ഇത് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ എക്സൈസ് മന്ത്രി തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടപ്പാക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. വിവാദം കനത്തതോടെ മദ്യനയം സംബന്ധിച്ച യുഡിഎഫ് ഉപസമിതി ബുധനാഴ്ച യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ , ഈ വര്‍ഷം നയം തിരുത്താന്‍ കഴിയില്ലെന്നും അടുത്തവര്‍ഷം മാറ്റത്തെക്കുറിച്ച് ആലോചിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
മദ്യനയം തിരുത്തണം: മാര്‍ ക്രിസോസ്റ്റം
കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തണമെന്ന് മാര്‍ത്തോമാസഭ വലിയ മെത്രാപാലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ആവശ്യപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ "ഒരു രൂപയ്ക്ക് അരി പദ്ധതി"യുടെ നേട്ടം മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചതുമൂലം ഇല്ലാതായിരിക്കുകയാണ്. അരിവില കുറയ്ക്കുകയും മദ്യം യഥേഷ്ടം ലഭ്യമാക്കുകയും ചെയ്തപ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുന്ന അവസ്ഥയാണുണ്ടായത്. ലഭ്യത ഇല്ലാതാക്കിയാകണം മദ്യത്തിന്റെ ഉപഭോഗം തടയേണ്ടത്. പുതിയ ബാറുകള്‍ക്കും ഷാപ്പുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
deshabhimani 211111
പുതുതായി ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ കെപിസിസി നേതൃത്വത്തിനും അമര്‍ഷം.പാര്‍ടിയുമായി ആലോചിക്കാതെ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ചിലര്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല കടുത്ത അമര്‍ഷത്തിലാണ്.
ReplyDelete