മരുന്ന് പരിശോധന-നിയന്ത്രണ വകുപ്പില്‍ ലൈസന്‍സിങ് അതോറിറ്റി ആകാനുള്ള അടിസ്ഥാന വിദ്യാഭ്യാസയോഗ്യത ബിഫാം ആണ്. കൂടാതെ മരുന്നുകളുടെ ഗുണ പരിശോധന-നിയന്ത്രണ മേഖലയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പുറത്തുനിന്ന് ഒരാളെ നേരിട്ട് നിയമിക്കുകയാണെങ്കില്‍ അവര്‍ക്ക് എംഫാം ബിരുദവും ഈ മേഖലയില്‍ പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ഇത് രണ്ടും ബിജു പ്രഭാകറിനില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം മെഡിക്കല്‍ കോര്‍പറേഷനാണ്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള ഉത്തരവാദിത്തം മരുന്ന് പരിശോധന-നിയന്ത്രണ വിഭാഗത്തിനും. മരുന്ന് സംഭരിക്കുന്ന വിഭാഗത്തിന്റെയും പരിശോധനവിഭാഗത്തിന്റെയും തലപ്പത്ത് ഒരാള്‍തന്നെ വരുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡ്രഗ്സ് കണ്‍ട്രോളര്‍സ്ഥാനത്തേക്ക് ചീഫ് ഗവ. അനലിസ്റ്റ് കെ സി മോളിക്കുട്ടിയും ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ സി എസ് സതീഷ് കുമാറും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഈ തസ്തികയിലേക്ക് ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറെയോ ചീഫ് ഗവ. അനലിസ്റ്റിനെയോ സ്ഥാനക്കയറ്റം നല്‍കി നിയമിക്കാമെന്നാണ് ചട്ടം. ഇതില്‍ സീനിയര്‍ മോളിക്കുട്ടിയാണ്. മൊത്തം സര്‍വീസ് കൂടുതല്‍ സതീഷ്കുമാറിനും. വിരമിക്കുന്നതിന് തൊട്ടുമുമ്പ് ഗീത അവധിയെടുത്ത അവസരത്തില്‍ സതീഷ്കുമാറിന് കണ്‍ട്രോളറുടെ താല്‍ക്കാലിക ചുമതല നല്‍കി. ഇതിനെ ചോദ്യംചെയ്ത് മോളിക്കുട്ടി ഹര്‍ജി നല്‍കിയപ്പോള്‍ ഇവരുടെകൂടി വാദം കേട്ടശേഷംമാത്രമേ നിയമനം നടത്താവൂ എന്ന് ഹൈക്കോടതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇത് പരിഗണിക്കാതെ ഗീത വിരമിച്ചപ്പോള്‍ സതീഷ്കുമാറിന് പൂര്‍ണചുമതല നല്‍കി. ഇതിനെതിരെ മോളിക്കുട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമാകുമെന്ന് ഭയന്ന് പെട്ടെന്ന് സതീഷ്കുമാറിനെ മാറ്റി ബിജുപ്രഭാകറിനെ നിയമിക്കുകയായിരുന്നു. ഇതിനെതിരെ സതീഷ്കുമാറും ഹൈക്കോടതിയിലെത്തി. കേസ് ചൊവ്വാഴ്ച പരിഗണിക്കുമ്പോള്‍ ബിജുപ്രഭാകറിനെകൂടി കക്ഷി ചേര്‍ക്കും.
deshabhimani 211111
മരുന്ന് പരിശോധന- നിയന്ത്രണ വിഭാഗത്തിന്റെ മുഴുവന്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡി ബിജു പ്രഭാകറിനെ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറായി നിയമിച്ചു. ഡ്രഗ്സ് കണ്‍ട്രോളറായിരുന്ന എം ഗീത വിരമിച്ച ഒഴിവിലേക്കുള്ള നിയമനത്തിന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സീനിയോറിറ്റിപ്രശ്നം മുതലെടുത്താണ് ആരോഗ്യമന്ത്രിയുടെ വിശ്വസ്തനായ ബിജു പ്രഭാകറിനെ നിയമിച്ചത്. ഈ നിയമനത്തെ ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും. അതുവരെ തല്‍സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തല്‍സ്ഥിതി എന്തെന്ന കാര്യത്തിലും തര്‍ക്കം തുടരുകയാണ്.
ReplyDelete