Tuesday, November 22, 2011
കോടതിയലക്ഷ്യ നിയമം തിരുത്തണം: പിണറായി
കോടതിയലക്ഷ്യ നിയമം തിരുത്തിയെഴുതണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഡിവൈഎഫ്ഐ കണ്ണൂരില്‍ സംഘടിപ്പിച്ച "കേരളവും നിയമവാഴ്ചയും" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റായ നിരവധി കാര്യങ്ങള്‍ ഇന്ന് ജുഡീഷ്യറിയുമായി ബന്ധപ്പെട്ടുണ്ടാവുന്നു. ജുഡീഷ്യറിയെ ലോക്പാല്‍ പോലുളള സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാവില്ല. നാഷണല്‍ ജുഡീഷ്യല്‍ കമീഷന് രൂപീകരിക്കേണ്ടത് ആവശ്യമാണ്. നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്നതാണ് സിപിഐ എം നിലപാട്. പാര്‍ടി കോടതിവിധിയെ വിമര്‍ശിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനാണ്. എം വി ജയരാജന് പ്രശ്നത്തില്‍ സിപിഐ എം നടത്തിയ ഇടപെടല്‍ ശരിവയ്ക്കുന്നതാണ് സുപ്രീംകോടതിയുടെ ഇടക്കാലവിധി. അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാനും പൊതുയോഗം നടത്താനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. തെരുവോരങ്ങളിലെ പൊതുയോഗവും ഘോഷയാത്രയും കാലാകാലങ്ങളായി ഉള്ളതാണ്. യേശുവും ബുദ്ധനും തെരുവിലാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രധാനവേദി തെരുവായിരുന്നു. മതപരമായ ആചാരങ്ങളും കൂടിച്ചേരലുകളുമുണ്ടാകുന്നതും തെരുവിലാണ്. തെരുവില്‍ ഒന്നും നടത്താന്‍ പാടില്ലെന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്കുന്ന അവകാശം നിഷേധിക്കലാണ്. ഭരണഘടന സംരക്ഷിക്കേണ്ട കോടതിയുടെ നിലപാട് അതിനെതിരാകുന്നത് ജനാധിപത്യ കാഴ്ചപ്പാട് തകര്‍ക്കുന്നതിനേ സഹായിക്കൂ. ഇത്തരം നീക്കങ്ങളെയാണ സിപിഐ എം എതിര്‍ക്കുന്നത്.
ലജിസ്ലേച്ചര്‍ , ജുഡീഷ്യറി, എക്സിക്യുട്ടീവ് എന്നിവ ജനാധിപത്യത്തില്‍ പ്രധാനമാണ്. ഒന്ന് മറ്റൊന്നിന്റെ അധികാരത്തില്‍ കയറി പ്രശ്നം സൃഷ്ടിക്കാറില്ല. പാതയോരത്ത് പൊതുയോഗം നടത്താന്‍ അവകാശം നല്കുന്ന നിയമം എല്‍ഡിഎഫ് കാലത്ത് നിയമസഭ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഏകകണ്ഠമായി അംഗീകരിച്ചതാണ്. ആ നിയമം ദുര്‍ബലപ്പെടുത്തുകയാണിവിടെ. അതിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. മന്ത്രി മരിച്ചാല്‍ അനുശോചനയോഗംപോലും നടത്താനാകാത്ത അവസ്ഥയാണ് സംജാതമാവുന്നത്. പാര്‍ലമെന്റിന്റെ പരമാധികാരത്തിന് തടയിടാന്‍ സുപ്രീംകോടതിക്കും അധികാരമില്ല. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത കോടതിവധി വന്നാല്‍ അതിനെ അട്ടിമറിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനത്തിലും ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കാര്യത്തിലും സ്വീകരിച്ച നിലപാട് ഇക്കാര്യം വെളിപ്പെടുത്തുന്നു. ഇതിനെതിരെ ശക്തമായ സമരമല്ലാതെ പോംവഴിയില്ല- പിണറായി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എ എന്‍ ഷംസീര്‍ അധ്യക്ഷനായി.
deshabhimani news
Labels:
കോടതി,
രാഷ്ട്രീയം,
വാർത്ത
Subscribe to:
Post Comments (Atom)
കോടതിയലക്ഷ്യ നിയമം തിരുത്തിയെഴുതണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഡിവൈഎഫ്ഐ കണ്ണൂരില്‍ സംഘടിപ്പിച്ച "കേരളവും നിയമവാഴ്ചയും" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete