കാര്‍ഗില്‍ അഴിമതിയില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നതില്‍ സുപ്രിം കോടതി അസ്വസ്ഥത പ്രകടിപ്പിച്ചു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ പേരില്‍ 2163 കോടിയുടെ യുദ്ധോപകരണങ്ങള്‍ വാങ്ങിയതില്‍ നടന്ന അഴിമതിയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാതിരിക്കുന്നത് സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയില്‍ അതൃപ്തി രേഖപ്പെടുത്തിയത്.
കാര്‍ഗില്‍ ഇടപാടിലെ അഴിമതി നടന്ന് 12 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് വാദത്തില്‍ അമിക്കസ് ക്യൂറിയായി എത്തിയ അഡ്വ. രാകേഷ് ദ്വിവേദി കോടതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്നായിരുന്നു കോടതിയുടെ പ്രതികരണമുണ്ടായത്.
ഇത്തരം കാര്യങ്ങളില്‍ നടപടികളെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും അതൃപ്തികരമാണ്. ഇക്കാര്യത്തില്‍ പരുഷമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കോടതിയെ പ്രേരിപ്പിക്കരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിന്റെ അനാസ്ഥ ഇത്ര കാലവും സഹിച്ചെന്നും ഇനിയും അതിനാവില്ലെന്നും ജസ്റ്റിസ് അഫ്താബ് ആലം നേതൃത്വം നല്‍കുന്ന സുപ്രിം കോടതി ബഞ്ച് വ്യക്തമാക്കി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് 28ലേക്ക് മാറ്റി.
യുദ്ധോപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളും അതിലെ അഴിമതിയും സി എ ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. യുദ്ധോപകരണങ്ങള്‍ വങ്ങിയതുമായി ബന്ധപ്പെട്ട സി എ ജി 35 ക്രമക്കേടുകളാണ് കണ്ടെത്തിയത്. എന്നാല്‍ ഇവയില്‍ 28 കേസുകളില്‍ യാതൊരു കഴമ്പുമില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് അവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപടിയുണ്ടായിട്ടില്ല.
2163 കോടിയുടെ യുദ്ധോപകരണങ്ങള്‍ വാങ്ങിയെങ്കിലും ഇതിന്റെ മുക്കാല്‍ പങ്കും ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ കാര്‍ഗിലില്‍ നടത്തിയ യുദ്ധത്തിന് ശേഷമാണ് വാങ്ങിയതെന്നും അക്കാരണത്താല്‍ തന്നെ കാര്‍ഗില്‍ യുദ്ധത്തിന് ഉപയുക്തമായില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
വ്യക്തമായ നടപടിയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഇശ്ചാശക്തി കാണിക്കുന്നില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. സി എ ജി റിപ്പോര്‍ട്ടുകള്‍ പോലുള്ള സുപ്രധാന റിപ്പോര്‍ട്ടുകളിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ ഇതുപോലെ അടയിരിക്കുകയാണെങ്കില്‍ അത് രാജ്യത്ത് പ്രക്ഷുബ്ധ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്‍പൊരിക്കല്‍ കോടതി നിരീക്ഷിച്ചിരുന്നു.
സി എ ജി റിപ്പോര്‍ട്ടുകള്‍ക്ക് പലപ്പോഴും വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭരണഘടനയില്‍ സുപ്രധാന സ്ഥാനം നല്‍കപ്പെട്ടിരിക്കുന്ന സി എ ജി പോലുള്ള സ്ഥാപനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ യാതൊരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ലെന്ന ഗൗരവമേറിയ നിരീക്ഷണവും നടത്തി.
janayugom 221111

ReplyDelete